• HOME
  • »
  • NEWS
  • »
  • explained
  • »
  • Indian Aviation | ഇന്ത്യയിലെ ദൂരമേറിയതും ദൂരം കുറഞ്ഞതുമായ വിമാന റൂട്ടുകള്‍ അറിയാമോ? സര്‍വീസ് നടത്തുന്ന കമ്പനികളേതൊക്കെ?

Indian Aviation | ഇന്ത്യയിലെ ദൂരമേറിയതും ദൂരം കുറഞ്ഞതുമായ വിമാന റൂട്ടുകള്‍ അറിയാമോ? സര്‍വീസ് നടത്തുന്ന കമ്പനികളേതൊക്കെ?

ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയതും ഹ്രസ്വവുമായ വിമാന സർവ്വീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    2022ലെ വേനൽക്കാല ഷെഡ്യൂൾ ആരംഭിച്ചതോടെ എയർലൈനുകൾ (Airlines) ഏറെ പ്രതീക്ഷയോടെയാണ് സർവ്വീസുകൾ നടത്തുന്നത്. വിമാന സർവ്വീസുകളുടെ (Flight Services) ചെലവുകൾ വർദ്ധിച്ചിട്ടും വിവിധ തരത്തിലുള്ള വെല്ലുവിളികൾ ഉണ്ടായിട്ടും വ്യോമയാന മേഖല (Aviation Sector) ആവേശത്തിലാണ്. കാരണം ആളുകൾ കോവിഡിന് ശേഷം യാത്രകൾ (Travel) ചെയ്യാൻ തുടങ്ങി, ബിസിനസ് യാത്രകളും മറ്റും വീണ്ടും ആരംഭിച്ചു. എന്നിട്ടും വിമാനങ്ങൾ അംഗീകൃത ഷെഡ്യൂളിന്റെ 75 ശതമാനം കടന്നിട്ടില്ല. യാത്രക്കാരുടെ എണ്ണം ഇപ്പോഴും കോവിഡിന് മുമ്പുള്ള സമയത്തേക്കാൾ 20 ശതമാനം കുറവാണ്.

    ഇതിനിടയിൽ രാജ്യത്തിന് തലങ്ങും വിലങ്ങും ചില പുതിയ സെക്ടറുകളും ചില പുനഃക്രമീകരണങ്ങളും ഒരു കൂട്ടം പുതിയ ഫ്ലൈറ്റുകളും പ്രഖ്യാപിച്ചു. എയർഏഷ്യ ഗ്രൂപ്പും ലയൺ എയർ ഗ്രൂപ്പും പോലെയുള്ള എയർലൈനുകൾ ഒന്നിലധികം രാജ്യങ്ങളിൽ സർവ്വീസുകൾ ആരംഭിച്ചു.

    പുതിയ റൂട്ടുകളുടെയും പുനഃസ്ഥാപനങ്ങളുടെയും പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയതും ഹ്രസ്വവുമായ വിമാന സർവ്വീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

    അടുത്തിടെ സ്വകാര്യവൽക്കരിച്ച എയർ ഇന്ത്യയാണ് ഈ രണ്ട് വിഭാഗത്തിലും റെക്കോർഡ് സ്വന്തമാക്കിയ എയർലൈൻ. ഡൽഹിക്കും പോർട്ട് ബ്ലെയറിനുമിടയിൽ 2,482 കിലോ മീറ്റർ നോൺ-സ്റ്റോപ്പ് സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ വിമാനമാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ആഭ്യന്തര വിമാന സർവ്വീസ്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ 95 കിലോമീറ്റർ മാത്രം ദൂരമുള്ള എയർ ഇന്ത്യയുടെ തന്നെ സർവ്വീസാണ് ഇന്ത്യയിലെ ഏറ്റവും ദൂരം കുറഞ്ഞ വിമാന സർവ്വീസ്.

    ഇന്ത്യയിലെ ഹ്രസ്വദൂര വിമാന സർവ്വീസുകൾ

    ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള 143 കിലോമീറ്റർ എയർലൈൻ റൂട്ടാണ് മറ്റൊരു ഹൃസ്വദൂര സർവ്വീസ്. ഗോ ഫസ്റ്റ്, വിസ്താര, സ്പൈസ് ജെറ്റിന്റെ ബോയിംഗ് നെറ്റ്വർക്ക് എന്നിവ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്.

    ഇൻഡിഗോയുടെ ഏറ്റവും ദൂരം കുറഞ്ഞ റൂട്ട് ജമ്മുവിനും അമൃത്സറിനും ഇടയിലാണ്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഈ സർവീസ് നടത്തുന്നത്. 108 കിലോമീറ്ററാണ് ഈ റൂട്ടിന്റെ ദൈർഘ്യം. സിൽച്ചാറിനും ഷില്ലോങ്ങിനുമിടയിൽ 134 കിലോമീറ്റർ ദൂരത്തിലും ഇൻഡിഗോ സർവ്വീസ് നടത്തുന്നുണ്ട്. സ്പൈസ് ജെറ്റ് സർവ്വീസ് നടത്തുന്ന 154 കിലോമീറ്റർ ദൂരമുള്ള ഗോരഖ്പൂർ-വാരണാസി റൂട്ടാണ് മറ്റൊരു ഹൃസ്വദൂര റൂട്ട്. എയർഏഷ്യ ഇന്ത്യയുടെ ഏറ്റവും ചെറിയ റൂട്ട് ഡൽഹിക്കും ജയ്പൂരിനുമിടയിലാണ്. 230 കിലോമീറ്ററാണ് ഈ റൂട്ടിന്റെ ദൈർഘ്യം. എയർ ഇന്ത്യയുടെ സ്വകാര്യവത്ക്കരണത്തിന് ശേഷം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയായ അലയൻസ് എയറിന്റെ ഏറ്റവും ചെറിയ റൂട്ട് ദിമാപൂർ-ഇംഫാൽ റൂട്ട് ആണ്. 124 കിലോമീറ്ററാണ് ഈ റൂട്ടിന്റെ ദൈർഘ്യം.

    ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വീസുകൾ

    ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വീസ് ഡൽഹിക്കും പോർട്ട് ബ്ലെയറിനുമിടയിലാണ്. എയർ ഇന്ത്യയാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. ഇൻഡിഗോയുടെ ഏറ്റവും ദൈർഘ്യമേറിയ സർവ്വീസ് ഡൽഹിക്കും തിരുവനന്തപുരത്തിനും ഇടയിലാണ്. 2,232 കിലോമീറ്റർ ദൂരമാണ് ഈ റൂട്ടിനുള്ളത്. വിസ്താരയും ഇതേ സെക്ടറിലാണ് സർവ്വീസ് നടത്തുന്നത്.

    ഇൻഡിഗോയ്ക്ക് കൊൽക്കത്തയ്ക്കും റായ്‌പൂരിനുമിടയിലാണ് ഏറ്റവും ദൈർഘ്യമേറിയ ഫ്ലൈറ്റുള്ളത്. അലയൻസ് എയറിന് കൊൽക്കത്തയ്ക്കും ലീലാബാരിക്കുമിടയിലാണ് 766 കിലോമീറ്റർ ദൂരമുള്ള ഏറ്റവും ദൈർഘ്യമേറിയ ഫ്ലൈറ്റുള്ളത്.

    സ്‌പൈസ് ജെറ്റിന്റെ ബെംഗളൂരുവിൽ നിന്ന് ഗ്വാളിയോറിലേക്കുള്ള 1,456 കിലോമീറ്റർ ഫ്ലൈറ്റ് മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് നെറ്റ്വർക്കിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനം ബെംഗളൂരുവിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള 2,039 കിലോമീറ്റർ ദൈർഘ്യമുള്ള വിമാനം സർവീസാണ്.

    എയർഏഷ്യ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ വിമാനം മുംബൈയ്ക്കും ഗുവാഹത്തിക്കുമിടയിലാണ്. 2,070 കിലോമീറ്റർ ദൂരത്തിലുള്ള സർവ്വീസാണിത്. ഡൽഹിക്കും ബെംഗളൂരുവിനുമിടയിലുള്ള ഗോ ഫസ്റ്റ് സർവ്വീസിന് 1,708 കിലോമീറ്റർ ദൂരമാണുള്ളത്.
    Published by:Sarath Mohanan
    First published: