നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Winter and Nightmare | തണുപ്പുകാലത്ത് പേടിസ്വപ്നം കണ്ട് ഞെട്ടിയുണരാറുണ്ടോ? തണുപ്പുകാലവും പേടിസ്വപ്നവും തമ്മിലെന്ത്?

    Winter and Nightmare | തണുപ്പുകാലത്ത് പേടിസ്വപ്നം കണ്ട് ഞെട്ടിയുണരാറുണ്ടോ? തണുപ്പുകാലവും പേടിസ്വപ്നവും തമ്മിലെന്ത്?

    നിങ്ങൾ ഉറക്കത്തിൽ പേടിസ്വപ്നങ്ങൾ കാണുകയാണെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ ചുറ്റുപാടിൽ നിന്നും സ്വാധീനം ഉൾകൊണ്ടുകൊണ്ടായിരിക്കും. ഒരു പക്ഷെ അത് നിങ്ങൾ ശ്രദ്ധിക്കാത്ത പല കാരണങ്ങളാലും ആകാം.

    (Image: Shutterstock)

    (Image: Shutterstock)

    • Share this:
      നിങ്ങൾക്ക് ശൈത്യകാലത്ത് (Winter)എപ്പോഴെങ്കിലും ഉറക്കക്കുറവ് അനുഭവപ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ തണുപ്പുകാലത്ത് നിങ്ങൾ പേടിസ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ടോ? ഉണ്ടെങ്കിൽ ഭയപ്പെടേണ്ട അത് നിങ്ങൾക്ക് മാത്രം അനുഭവപ്പെടുന്ന ഒരു അവസ്ഥയല്ല. നിരവധി പേർക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ തണുപ്പുള്ള കാലാവസ്ഥയിൽ അനുഭവപ്പെടാറുണ്ട്. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾക്ക് തണുത്ത കാലാവസ്ഥ നേരിട്ട് ഉത്തരവാദി അല്ലെങ്കിൽ പോലും പരോക്ഷമായി അതിൽ പങ്കു വഹിക്കുന്നുണ്ട്. നിങ്ങൾ ഉറക്കത്തിൽ പേടിസ്വപ്നങ്ങൾ കാണുകയാണെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ ചുറ്റുപാടിൽ നിന്നും സ്വാധീനം ഉൾകൊണ്ടുകൊണ്ടായിരിക്കും. ഒരു പക്ഷെ അത് നിങ്ങൾ ശ്രദ്ധിക്കാത്ത പല കാരണങ്ങളാലും ആകാം. ഉദാഹരണത്തിന് നിങ്ങൾ ഉറങ്ങി കിടക്കുമ്പോൾ നിങ്ങൾ പുതച്ച പുതപ്പ് തെന്നി മാറുകയും തുടർന്ന് നിങ്ങൾക്ക് തണുപ്പും അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ അത് നിങ്ങളെ ഒരു പേടിസ്വപ്നത്തിലേക്ക് നയിച്ചേക്കാം. അത്തരം പേടി സ്വപ്നങ്ങളെ ഒഴിവാക്കാൻ ഉചിതമായ മാർഗം ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങളുടെ മുറിയിലെ താപനില പരിശോധിക്കുക എന്നതാണ്.

      വിഷാദം അനുഭവിക്കുന്നവർ, മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ പൊതുവെ രാത്രിയെ ഭീതിയോടെയാണ് കാണുന്നതെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. മഞ്ഞുകാലത്തെ പേടിസ്വപ്നങ്ങൾക്ക് പിന്നിലെ മറ്റൊരു കാരണം ഉറക്കമില്ലായമായാണ്. കൂടാതെ നിങ്ങളുടെ ഉറക്കമില്ലായ്മ ചിലപ്പോൾ സീസണൽ അഫക്റ്റീവ് ഡിസോർഡർ (SAD) ആയേക്കാം. വിഷാദത്തിന്റെ ലക്ഷണങ്ങളിൽ ഒന്നുകിൽ ഉറക്കമില്ലായ്മ ഉണ്ടാകാം അല്ലെങ്കിൽ ഹൈപ്പർസോമ്നിയ അതായത് അമിതമായ ഉറക്കം ഉണ്ടാകാം. ഈ രണ്ട് അവസ്ഥകളും പേടി സ്വപ്നങ്ങൾക്ക് കാരണമാകാം.

      SAD എന്നത് സീസണൽ പാറ്റേൺ ഉള്ള ഒരു മൂഡ് ഡിസോർഡർ ആണ് എന്നാണ് മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-സൈക്യാട്രിസ്റ്റായ ഡോ.ജൽപ ഭൂതയുടെ അഭിപ്രായം. സീസണൽ അഫക്റ്റീവ് ഡിസോർഡർ ലക്ഷങ്ങൾ പലപ്പോഴും ശൈത്യകാലത്താണ് ആരംഭിക്കുന്നത്. വേനൽ കാലങ്ങളിൽ ഇവ പൊതുവെ കാണപ്പെടാറില്ല. ഉറക്കമില്ലായ്മയും വിശപ്പ് കൂടുന്നതുമെല്ലാം ഉന്മേഷക്കുറവും എല്ലാം സീസണൽ അഫക്റ്റീവ് ഡിസോർഡറിന്റെ ലക്ഷണങ്ങളാണെന്നു ഡോ.ജൽപ ഭൂത ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

      ശൈത്യകാലത്ത് ഭയം തോന്നുന്നത് ഒഴിവാക്കാനുള്ള ചില മാർഗങ്ങൾ ഇതാ:

      • വിഷാദ രോഗത്തിലേക്ക് എത്തി എന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ നല്ലൊരു ഡോക്ടറെ കാണുക. ശരീരത്തിന് അസുഖം വന്നാൽ ചികിത്സിക്കുന്നത്പോലെ മനസിന് അസ്വസ്ഥതകൾ ഉണ്ടായാൽ വൈദ്യ സഹായം തേടുന്നത് അഭികാമ്യമാണ്‌.

      • ഉറക്കം ക്രമീകരിക്കുക. ഉറക്കം വരുന്നില്ലെങ്കിൽ പോലും ഉറക്ക സമയം ക്രമീകരിക്കാൻ ശ്രമിക്കുക. അതായത് രാത്രി വൈകി കിടന്നാൽ പോലും രാവിലെ കൃത്യസമയത്ത് എഴുനേൽക്കാൻ ശ്രമിക്കുക, അത് അടുത്ത ദിവസം നേരെത്തെ ഉറക്കം വരാൻ ഇടയാക്കും.

      • ഉറങ്ങാൻ കിടന്ന ശേഷം ടിവി കാണുന്നതും ഫോൺ നോക്കുന്നതും ഒഴിവാക്കുക

      • ഉറങ്ങാൻ പോകുന്നതിനു മുമ്പ് കഫീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക

      • കിടക്കയിൽ കിടന്ന് നിങ്ങൾ അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക

      • കൃത്യസമയത്ത് ഉറങ്ങാൻ ശ്വസന വ്യായാമങ്ങൾ ശീലമാക്കുക


      Also Read- Climate Change| ആൽബട്രോസ് ഇണകൾ വേർപിരിയുന്നു; കാരണം കാലാവസ്ഥാ വ്യതിയാന‍ം

      Published by:Rajesh V
      First published: