നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained: എന്തുകൊണ്ടാണ് കോവിഡ് ഭേദമായ ശേഷം ദന്തപരിചരണം അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നത്

    Explained: എന്തുകൊണ്ടാണ് കോവിഡ് ഭേദമായ ശേഷം ദന്തപരിചരണം അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നത്

    കോവിഡ് വ്യാപനത്തെ തുടർന്നുള്ള പേടി കാരണം ദന്തരോഗ വിദഗ്ധരെ കാണുന്നതിന് പലരും തയ്യാറാകുന്നില്ല

    Representational image. (Reuters)

    Representational image. (Reuters)

    • Share this:
      കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് അവസാനിച്ചു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ കോവിഡ് വന്ന് സുഖം പ്രാപിക്കുന്നവർ ഏറെ നാൾ നീണ്ടു നിൽക്കുന്ന ലക്ഷണങ്ങളും മറ്റ് അസ്വസ്ഥകളും അനുഭവിക്കുന്നുണ്ട്. ലോംഗ് കോവിഡ് (നീണ്ടു നിൽക്കുന്ന കോവിഡ്) എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട “ഡികോഡിംഗ് ലോംഗ് കോവിഡ്” എന്ന 15 ദിവസം നീളുന്ന പരമ്പര ന്യൂസ്18 ആരംഭിച്ചിരിക്കുകയാണ്. ഏറെ നാൾ നീണ്ടു നിൽക്കുന്ന കോവിഡ് ലക്ഷണങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ, ഇതിനെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്പെഷലൈസ്ഡ് ഡോക്ടർമാർ ഇതിലൂടെ വിവരിക്കുന്നു.

      കോവിഡ് മുക്തമായതിന് ശേഷം പല്ലുകൾക്ക് വേണ്ട പരിപാലനത്തെ കുറിച്ച് വിവരിക്കുകയാണ് ചെന്നൈ ഡെന്റൽ റിസേർച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റും രാജൻ ഡെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടറുമായ ഡോ. ഗുണശീലൻ രാജൻ. പല്ലുകളുടെ സംരക്ഷണം അവഗണിക്കുന്നത് ദന്ത ആരോഗ്യത്തെ സാരമായി ബാധിക്കും എന്നും മോണകളിൽ നിന്നുള്ള രക്തം വരുന്നതും പല്ലുകൾ കൊഴിയുന്നതും മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാകാം എന്നും ഡോക്ടർ പറയുന്നു.

      കോവിഡ് വ്യാപനത്തെ തുടർന്നുള്ള പേടി കാരണം ദന്തരോഗ വിദഗ്ധരെ കാണുന്നതിന് പലരും തയ്യാറാകുന്നില്ല. ചികിൽസക്കായി നേരിട്ട് ഇടപഴകേണ്ടി വരുന്നതിനാൽ കോവിഡ് ബാധിച്ചേക്കും എന്നതാണ് ഇതിന് പ്രധാനം കാരണം എന്ന് ന്യൂസ്18 ന് നൽകിയ അഭിമുഖത്തിൽ ഡോ. രാജൻ പറയുന്നു.

      Also Read-Explained: കോവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെ?

      “കോവിഡ് മുക്തമായതിന് പിന്നാലെ ഉണ്ടാകുന്ന ദന്തരോഗങ്ങൾക്ക് ഡോക്ടറെ സമീപിക്കാൻ പലരും മടി കാണിക്കുന്നുണ്ട്. ചെറിയ കേടാണെന്നും മറ്റും കരുതി മാസങ്ങളോളം ദന്തരോഗങ്ങളെ അവഗണിച്ചാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങളായി മാറാൻ ഇത് സാധ്യതയുണ്ട്. കോവിഡിന് ശേഷം കാണുന്ന ബ്ലാക്ക് ഫംഗസും ആദ്യ ഘട്ടത്തിൽ കണ്ടെത്തി ചികിത്സിച്ചില്ല എങ്കിൽ മരണത്തിന് തന്നെ ഇടയാക്കുന്ന ഒന്നാണ്. വ്യക്തിപരമായി എനിക്കുണ്ടായ അനുഭവത്തിൽ രണ്ട് രോഗികൾ ബ്ലാക്ക് ഫംഗസിന് ആദ്യ ഘട്ടത്തിൽ ചികിത്സ തേടാത്ത കാരണം രോഗമുക്തി നേടാൻ ഏറെ പ്രയാസം അനുഭവപ്പെട്ടിരുന്നു”ഡോ രാജൻ പറഞ്ഞു.

      പല്ലുകൾ നഷ്ടപ്പെടൽ, മോണകളിൽ നിന്നുള്ള രക്ത സ്രാവം, പല്ലുകൾക്ക് ഇടയിലെ വ്രണങ്ങൾ എന്നിങ്ങനെയുളള പ്രശ്നങ്ങളാണ് കോവിഡ് മുക്തമായ ശേഷം രോഗികളിൽ കാണാറുള്ളത് എന്ന് ഡോക്ടർ വിശദീകരിച്ചു.

      “പല്ലുകളുടെ ശുചിത്വം പാലിക്കുക എന്നതാണ് കോവിഡിന് ശേഷം ദന്തപരിപാലനത്തിനായി ചെയ്യാനാകുന്ന പ്രാഥമികമായ കാര്യം. രാത്രി കിടക്കാൻ പോകുന്നതിന് പല്ല് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കാം. കോവിഡ് ബാധിച്ച സമയത്ത് പ്രൊവിഡോൺ അയഡിൻ മൗത്ത്‌ വാഷ് ഉപയോഗിച്ച് ദിവസം മൂന്ന് നേരം വായ കഴുകുന്നത് ശീലമാക്കാം. കോവിഡ് ഭേദമായി ഒരു മാസം കൂടി ഇത് തുടരുകയും ചെയ്യാം” ഡോക്ടർ നിർദേശിച്ചു.

      മോണകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതും പ്രധാനമാണ്. മോണകളുടെ ആരോഗ്യ കുറവ് പ്രമേഹം വർദ്ധിക്കാൻ ഇടയാക്കും. ഏറ്റവും പ്രധാനമായി പല്ലുകളുടെ പെട്ടെന്നുള്ള നിറം മാറ്റം, മോണകളിലോ, പല്ലുകളിലോ ഉള്ള വേദന തുടങ്ങിയവയിലും ശ്രദ്ധ വേണമെന്നും ഇവ ബ്ലാക്ക് ഫംഗസിന്റെ ലക്ഷണമാകാം എന്നും ഡോക്ടർ പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}