• HOME
  • »
  • NEWS
  • »
  • explained
  • »
  • DOCUMENTS TO BE KEPT IN HAND TO CROSS BORDERS OF KARNATAKA AND TAMILNADU

കേരളത്തിലേക്ക് വരാനും പോകാനും: തമിഴ്നാട് കർണാടക അതിർത്തി കടക്കാൻ എന്തെല്ലാം രേഖകൾ കൈയ്യിൽ കരുതണം

കര്‍ണാടകത്തില്‍ രാത്രികാല കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ രാത്രി 9 മണി മുതല്‍ രാവിലെ അഞ്ചുവരെ അടിയന്തര യാത്രകള്‍ മാത്രമാണ് അനുവദിക്കുന്നത്

കര്‍ണാടകത്തില്‍ രാത്രികാല കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ രാത്രി 9 മണി മുതല്‍ രാവിലെ അഞ്ചുവരെ അടിയന്തര യാത്രകള്‍ മാത്രമാണ് അനുവദിക്കുന്നത്

കര്‍ണാടകത്തില്‍ രാത്രികാല കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ രാത്രി 9 മണി മുതല്‍ രാവിലെ അഞ്ചുവരെ അടിയന്തര യാത്രകള്‍ മാത്രമാണ് അനുവദിക്കുന്നത്

  • Share this:
    കോവിഡ് നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും യാത്ര ചെയ്യുവാന്‍ എന്തെല്ലാം രേഖകള്‍ ആവശ്യമാണെന്ന്

    കേരളത്തിലേക്ക് യാത്ര ചെയ്യാന്‍

    മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ അതിര്‍ത്തിയിലെ പരിശോധനാ കേന്ദ്രങ്ങളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം

    വാക്‌സിന്‍ എടുക്കാത്തവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് പരിശോധന ഫലം കരുതണം

    തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യാന്‍

    കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലങ്കില്‍

    72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് ഫലം കൈവശം കരുതണം.

    തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് വെബ്‌സൈറ്റായ https:// eregister.tnega.org/#/user/pass) -ല്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം

    Also Read-ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു; ഓണത്തിന് മുമ്പായി ഗുണഭോക്താക്കള്‍ക്ക് 3200 രൂപ ലഭിക്കും

    കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാന്‍

    72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് പരിശോധന ഫലം കൈവശം കരുതണം. രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ഇത് ബാധകമാണ്.

    ശനി, ഞായര്‍ ദിവസങ്ങളില്‍ ചാമരാജനഗര്‍, മൈസൂര്, കുടക്, ദക്ഷിണ കണ്ണട എന്നീ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അടിയന്തര യാത്രകള്‍ മാത്രമാണ് ഈ ജില്ലകളിലൂടെ അനുവദിക്കുന്നത്.

    കര്‍ണാടകത്തില്‍ രാത്രികാല കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ രാത്രി 9 മണി മുതല്‍ രാവിലെ അഞ്ചുവരെ അടിയന്തര യാത്രകള്‍ മാത്രമാണ് അനുവദിക്കുന്നത്

    തീവണ്ടികളില്‍ എത്തുന്നവര്‍ ആര്‍ ടി സി പി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരെ സ്റ്റേഷനുകളില്‍ പരിശോധിനക്ക് വിധോയരാക്കും. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ ഫലം നെഗറ്റിവ് ആകുന്നത് വരെ നിരീക്ഷണത്തില്‍ കഴിയണം.

    കർണാടകയിലും സ്കൂളുകൾ തുറക്കുന്നു; 9 മുതൽ 12 വരെ ക്ലാസുകൾ ഓഗസ്റ്റ് 23 ന് ആരംഭിക്കും


    തമിഴ്നാടിന് പിന്നാലെ കർണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളാണ് വീണ്ടും ആരംഭിക്കുന്നത്. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ തുടങ്ങും.

    മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായി സ്കൂളുകൾ തുറക്കാനാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ 9,10, 11, 12 ക്ലാസുകൾ ഓഗസ്റ്റ് 23 മുതൽ പുനരാരംഭിക്കും. വിദ്യാർത്ഥികളെ രണ്ട് ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുക.
     അതേസമയം, പ്രൈമറി വിദ്യാർത്ഥികളുടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഓഗ്സ്റ്റ് അവസാന ആഴ്ച്ചയോടെ തീരുമാനിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം.


    കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായും വാർത്താ സമ്മേളനത്തിൽ കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും.

    തമിഴ്നാട്ടിൽ ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

    Published by:Jayashankar AV
    First published:
    )}