HOME » NEWS » Explained » DOES FLU VACCINE PROTECT KIDS FROM COVID 19 ALL YOU NEED TO KNOW GH

Explained: ഫ്ലൂ വാക്സിൻ കുട്ടികളെ കോവിഡിൽ നിന്ന് സംരക്ഷിക്കുമോ? മാതാപിതാക്കൾ അറിയേണ്ടതെല്ലാം

കുട്ടികൾക്കുള്ള ഇൻഫ്ലുവൻസ വാക്സിൻ സംബന്ധിച്ച മിഥ്യാധാരണകളെക്കുറിച്ച് കർണാടകയിലെ കോവിഡ് വേവ് 3 പ്രിവൻഷൻ ആന്റ് മാനേജ്മെന്റിനായുള്ള ഉന്നതതല വിദഗ്ധ സമിതിയുടെ ഭാഗമായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ജനറൽ സെക്രട്ടറി ഡോ. ബസവരാജ ജി.വി സംസാരിക്കുന്നു.

News18 Malayalam | news18-malayalam
Updated: July 8, 2021, 11:40 AM IST
Explained: ഫ്ലൂ വാക്സിൻ കുട്ടികളെ കോവിഡിൽ നിന്ന് സംരക്ഷിക്കുമോ? മാതാപിതാക്കൾ അറിയേണ്ടതെല്ലാം
Image for representation. (Credit: Shutterstock)
  • Share this:
സൗമ്യ കൽസ

മെയ് മാസത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി നടത്തിയ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ ഇൻഫ്ലുവൻസ മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്നാൽ ഈ വിഷയം തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് പാതി കേട്ട മിക്ക ആളുകളും കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ കുട്ടികൾക്ക് ഒരു സംരക്ഷണമായി ഫ്ലൂ വാക്സിൻ മാറുമെന്ന് തെറ്റിദ്ധരിച്ചു. കുട്ടികൾക്ക് ഫ്ലൂ വാക്സിൻ നൽകുക എന്ന നി‍ർദ്ദേശവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിൽ നിന്ന് മാതാപിതാക്കൾക്ക് ഇ-മെയിലുകൾ വരെ ലഭിച്ചു.

എന്നാൽ കുട്ടികൾക്കുള്ള ഇൻഫ്ലുവൻസ വാക്സിൻ സംബന്ധിച്ച മിഥ്യാധാരണകളെക്കുറിച്ച് കർണാടകയിലെ കോവിഡ് വേവ് 3 പ്രിവൻഷൻ ആന്റ് മാനേജ്മെന്റിനായുള്ള ഉന്നതതല വിദഗ്ധ സമിതിയുടെ ഭാഗമായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ജനറൽ സെക്രട്ടറി ഡോ. ബസവരാജ ജി.വി സംസാരിക്കുന്നു.

“ഇന്ത്യയിലെ വാക്സിനേഷൻ പ്രോഗ്രാമിൽ ഫ്ലൂ വാക്സിനേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 6 മാസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഇത് നൽകുന്നത്. ഇൻഫ്ലുവൻസയ്ക്കും അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾക്കും ഇത് ഫലപ്രദമാണ്. ഇന്ത്യയിൽ, ഇൻഫ്ലുവൻസയ്ക്കെതിരായ ജനസംഖ്യയുടെ പൊതുവായ പ്രതിരോധശേഷി അമേരിക്കയെയും മറ്റ് രാജ്യങ്ങളേയും അപേക്ഷിച്ച് മികച്ചതാണ്. അതിനാൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പ് അവിടെ പതിവാണ് (ഏതാണ്ട് വർഷം തോറും). എന്നാൽ ഇന്ത്യയിൽ അതിന്റെ ആവശ്യമില്ല."

രോഗപ്രതിരോധ വൈകല്യങ്ങളുള്ള കുട്ടികൾ, പ്രമേഹരോഗികൾ, വൃക്ക, കരൾ, ശ്വാസകോശം, ഹൃദയം, മറ്റ് പ്രധാന അവയവങ്ങൾ എന്നിവ സംബന്ധമായ അസുഖമുള്ളവ‍ർ, ക്യാൻസർ ചികിത്സ തേടുന്നവ‍ർ തുടങ്ങിയവ‍ർക്ക് ഫ്ലൂ വാക്സിൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ അതും ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ്.

കോവിഡ് 19ന് ഇൻഫ്ലുവൻസ വാക്സിൻ ഏതെങ്കിലും വിധത്തിൽ ഫലപ്രദമാണോ?

തീർച്ചയായും അല്ല. കോവിഡിനെതിരെ ഫ്ലൂവിനുള്ള വിവിധ പ്രതിരോധ കുത്തിവയ്പ്പുകൾ ഒരിക്കലും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഫ്ലൂ വാക്സിനേഷൻ കുട്ടികൾക്കിടയിലെ കോവിഡ് ചികിത്സിയ്ക്ക് സഹായിച്ച സംഭവങ്ങളൊന്നും ഇതുവരെ റിപ്പോ‍ർട്ട് ചെയ്യപ്പെട്ടിട്ടും ഇല്ല.

പ്രതീക്ഷിക്കുന്ന മൂന്നാം തരംഗ കോവിഡിനെ നേരിടാൻ ഫ്ലൂ വാക്സിൻ കുട്ടികളെ സഹായിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇത് കുട്ടികളെ ഇൻഫ്ലുവൻസയിൽ നിന്ന് സംരക്ഷിച്ചേക്കാം. എന്നാൽ കുട്ടിക്ക് മുകളിൽ പറഞ്ഞ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലോ ശിശുരോഗവിദഗ്ദ്ധരുടെ നിർദ്ദേശമുണ്ടെങ്കിലോ മാത്രം ഇൻഫ്ലുവൻസ വാക്സിൻ എടുത്താൽ മതി. അല്ലാത്ത പക്ഷം ഇത് പൂർണ്ണമായും അനാവശ്യമാണെന്ന് ഡോ. ബസവരാജ പറയുന്നു.

“കുട്ടികളുടെ ശരീരം ഇതിനകം തന്നെ ചെറിയ അണുബാധകൾക്കെതിരെ പോരാടാൻ ശക്തമാണ്. ശിശുരോഗവിദഗ്ദ്ധ‍ർ നിർദ്ദേശിച്ചിട്ടില്ലെങ്കിൽ കുട്ടിക്ക് ഇൻഫ്ലുവൻസ വാക്സിൻ എടുക്കേണ്ട ആവശ്യമില്ലെന്ന് ”ഡോ. ബസവരാജ കൂട്ടിച്ചേ‍ർത്തു.

Also Read- Explained: ചൊവ്വയിലെ ധ്രുവദീപ്തിയുടെ അപൂർവ ചിത്രങ്ങൾ പകർത്തി യു എ ഇയുടെ ഹോപ്പ് ഓർബിറ്റർ

ബംഗളൂരുവിലെ ചില കോച്ചിംഗ് ക്ലാസുകളും സ്പോർട്സ് ടീമുകളും ഫ്ലൂ വാക്സിൻ എടുത്ത ശേഷം കുട്ടികളോട് എത്താൻ നിർദ്ദേശിക്കുന്നുണ്ട്. കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ഇതുവരെ അനുവദിച്ചിട്ടില്ലാത്തതിനാൽ, ഇൻഫ്ലുവൻസയ്ക്ക് സമാനമായ ലക്ഷണങ്ങൾക്ക് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥ ഒഴിവാക്കാനാകുമെന്നാണ് ഇവരുടെ വാദം. എന്നാൽ ശിശുരോഗവിദഗ്ദ്ധർ ഇതിനകം ഇത് നിഷേധിച്ചിട്ടുണ്ട്. “ജലദോഷം, പനി തുടങ്ങിയ ചെറിയ അണുബാധകൾക്കെതിരെ പോരാടുന്നതിന് കുട്ടികൾക്ക് നല്ല രോഗപ്രതിരോധ ശേഷി ഉള്ളപ്പോൾ, അതേ ജോലി ചെയ്യുന്ന വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് സാഗർ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ശിശുരോഗവിദഗ്ദ്ധൻ ഡോ. രഘുനാഥ് സിഎൻ ചോദിക്കുന്നു.

“എല്ലാ ദിവസവും ഒരു കൂട്ടം രക്ഷിതാക്കൾ കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിൻ എടുക്കാൻ ആശുപത്രികളിലെത്തുന്നുണ്ട്. എന്നാൽ ഇത് തീർത്തും അനാവശ്യമാണെന്നും കോവിഡിനെ നേരിടാൻ തീർച്ചയായും ഇത് സഹായിക്കില്ലെന്നും അവരെ ബോധ്യപ്പെടുത്തുന്നുണ്ട്. പകരം ജാഗ്രത പാലിക്കണമെന്നും എല്ലാ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണമെന്നുമാണ് നിർദ്ദേശിക്കുന്നത്” ഡോ. രഘുനാഥ് പറയുന്നു.

Also Read- Explained: കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് ലഭിക്കുന്ന നിയമ, സാമ്പത്തിക പരിരക്ഷയെക്കുറിച്ച് അറിയാം

“ആളുകൾ പരിഭ്രാന്തരാകുന്നതിനുപകരം കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നതാണ് നല്ലത്. ആളുകൾ അവരുടെ ഡോക്ടറുമായി ആലോചിക്കാതെ ചികിത്സയെയും മരുന്നുകളെയും സംബന്ധിച്ച് ഒരു തീരുമാനവും എടുക്കരുതെന്നും“ അദ്ദേഹം വ്യക്തമാക്കി.
Published by: Rajesh V
First published: July 8, 2021, 11:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories