• HOME
 • »
 • NEWS
 • »
 • explained
 • »
 • K-Rail DPR | രഹസ്യരേഖയെന്ന് പറഞ്ഞ DPR പുറത്ത്; ഭൂപ്രകൃതിയേക്കുറിച്ച് ആശങ്ക; ജനങ്ങളെ അറിയിക്കണമെന്നും രേഖ

K-Rail DPR | രഹസ്യരേഖയെന്ന് പറഞ്ഞ DPR പുറത്ത്; ഭൂപ്രകൃതിയേക്കുറിച്ച് ആശങ്ക; ജനങ്ങളെ അറിയിക്കണമെന്നും രേഖ

പ്രളയം, മണ്ണിടിച്ചില്‍, വരള്‍ച്ച തുടങ്ങിയ സാധ്യതകള്‍ കൂടി കണക്കിലെടുത്തുവേണം കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനെന്ന് വിശദമായ രേഖയില്‍ പറയുന്നു.

സിൽവർലൈൻ

സിൽവർലൈൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ പുറത്ത്. രഹസ്യരേഖയാണെന്നും പുറത്തുവിടനാകില്ലെന്നും സര്‍ക്കാരും കെ റെയിലും വിവരവകാശ കമ്മീഷനും ആവര്‍ത്തിച്ച ഡിപിആര്‍ ഒടുവില്‍ നിയമസഭാ വെബ്‌സൈറ്റിലൂടെയാണ് പുറത്തുവന്നത്.

  പ്രളയം, മണ്ണിടിച്ചില്‍, വരള്‍ച്ച തുടങ്ങിയ സാധ്യതകള്‍ കൂടി കണക്കിലെടുത്തുവേണം കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനെന്ന് വിശദമായ രേഖയില്‍ പറയുന്നു. നിര്‍മാണഘട്ടത്തില്‍. ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്തുവേണം പദ്ധതി നടപ്പാക്കണമെന്ന് രേഖയില്‍ നിര്‍ദേശിക്കുന്നു. ഉയര്‍ന്ന നിര്‍മ്മാണ ചെലവ് വെല്ലുവിളിയാണെന്ന് ഡിപിആറില്‍ പറയുന്നു.

  DPR പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തത് എന്തുകൊണ്ട്?

  ആകാശസര്‍വേയുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും പ്രതിരോധ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും ഉറപ്പുനല്‍കയതിനാല്‍ ഡിപിആര്‍ പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാരും കെ-റെയിലും വാദിച്ചത്. 'ക്ലാസിഫൈഡ് ഇന്‍ഫര്‍മേഷന്‍' വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് വിവരവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

  നിയമസഭ വെബ്‌സൈറ്റില്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു

  ഡിപിആറും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും അംഗീകരിച്ചിട്ടുണ്ടോ? പകര്‍പ്പ് നല്‍കാമോ? എന്ന അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ചോദ്യത്തിന് പകര്‍പ്പ് നല്‍കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ലഭിക്കാത്തതിനെ തുടര്‍ന്ന് അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കിയതോടെയാണ് വെബ്‌സൈറ്റില്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചത്.

  ഭൂപ്രകൃതി ആശങ്കകള്‍ ഇങ്ങനെ

  • കേരളത്തിലെ മഴയുടെ പ്രത്യേകത കൊണ്ട് താഴ്ന്ന പ്രദേശങ്ങള്‍ നികത്തിയാല്‍ വെള്ളപ്പൊക്കമുണ്ടാകും.

  • നെല്‍പാടങ്ങള്‍ നികത്തരുത്. കണ്ടല്‍ക്കാട് വെട്ടേണ്ടിവരും

  • സിആര്‍സൈഡ് ചട്ടങ്ങള്‍ ബാധകമായ മേഖലകളിലൂടെ കടന്നുപോകും.

  • എത്രമാത്രം കരിങ്കല്ലും മണ്ണും മണലും വേണമെന്ന് പറയനാകില്ല. ആവശ്യമെങ്കില്‍ പുതിയ ക്വാറികള്‍ തുടങ്ങേണ്ടിവരും.

  • ജലാശയങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവരും. ഉപരിതല ജലവും ഭൂഗര്‍ഭ ജലവും ഒഴുക്കികളയണം.

  • നിര്‍മാണഘട്ടത്തില്‍ ജലാശയങ്ങള്‍ മലിനമാകും. വെള്ളത്തിന്റെ ഗുണനിലവാരം കുറയും.

  • നിര്‍മാണസ്ഥലത്തെ ജലം സംസ്‌കരിക്കാതെ ഒഴുക്കികളയരുത്. മണ്ണിന്റെ ഘടനയില്‍ മാറ്റം വരാം.

  • നിര്‍മ്മാണഘട്ടത്തില്‍ ദിവസം 30 ദശലക്ഷം ലിറ്റര്‍ വെള്ളവും പ്രവര്‍ത്തനസജ്ജമായ ശേഷം ദിവസം അഞ്ചു ദശലക്ഷം വെള്ളവും വേണം.


  നിലവിലുള്ള ഗതാഗത സംവിധാനം പരാജയം

  • കേരളത്തില്‍ വാഹനങ്ങള്‍ പെരുകുമ്പോഴും റോഡിന്റെ വീതി കൂടുന്നില്ല. റോഡിന്റെ വീതി വാര്‍ഷിക വര്‍ധന 2016-17ല്‍ ഏഴു ശതമാനം. 2017-18 ല്‍ അഞ്ചു ശതമാനമായി.

  • കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 431 വളവുകള്‍. ജനസാന്ദ്രത പരിഗണിക്കുമ്പോള്‍ ഇതു നിവര്‍ത്തല്‍ പ്രായോഗികമല്ല. വളവുകള്‍ നിവര്‍ത്തിയാലും വേഗം കാര്യമായി വര്‍ധിക്കില്ല.

  • ജലപാത നിര്‍മ്മാണം കഠിനമായ ദൗത്യമാണ്. സ്ഥലമേറ്റെടുക്കല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. ചെലവ് കൂടുതലാണ്.

  • അതിവേഗ റെയില്‍പാത നിര്‍മ്മിക്കാന്‍ കിലോമീറ്ററിന് 200 കോടി രൂപ ചെലവ്. അര്‍ധ അതിവേഗ പാതയ്ക്ക് 110 കോടി രൂപ. നികുതി ഉള്‍പ്പെടെ 90,633 കോടി രൂപ ചെലവ് വുമെന്ന് കണക്കാക്കിയതുകൊണ്ടാണ് 2010 ല്‍ പദ്ധതി ഉപേക്ഷിച്ചത്.

  • ഗതാഗത രംഗത്ത് വന്‍കുതിച്ചുച്ചാട്ടം ഉണ്ടാക്കുന്നതാണ് പദ്ധതിയെന്ന് ഡിപിആര്‍. സില്‍വര്‍ ലൈന്‍ പദ്ധതി ഭാവിയിലേക്കുള്ള ചെലവ് കുറഞ്ഞ യാത്ര പദ്ധതിയാണ്.

  Published by:Jayesh Krishnan
  First published: