HOME » NEWS » Explained » DR RUHA SHADAB THE WOMAN WHO IS HELPING THOUSANDS OF INDIAN MUSLIM WOMEN TO WRITE THEIR SUCCESS STORIES GH

Explained | ആയിരക്കണക്കിന് മുസ്ലീം വനിതകളുടെ ശക്തി; ഡോ.റൂഹ ഷദാബിന്റെ ലെഡ് ബൈ ഫൗണ്ടേഷനെക്കുറിച്ച് അറിയാം

ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സമൂഹത്തിൽ മാറ്റങ്ങൾ വരുത്താനും ലെഡ് ബൈ നടത്തുന്ന പദ്ധതികളെക്കുറിച്ച് വനിതാ ദിനത്തിൽ ഡോ. റൂഹ ഷദാബ് സംസാരിക്കുന്നു

News18 Malayalam | news18-malayalam
Updated: March 11, 2021, 2:02 PM IST
Explained | ആയിരക്കണക്കിന് മുസ്ലീം വനിതകളുടെ ശക്തി; ഡോ.റൂഹ ഷദാബിന്റെ ലെഡ് ബൈ ഫൗണ്ടേഷനെക്കുറിച്ച് അറിയാം
Dr Ruha Shadab
  • Share this:
രാഖി ബോസ്

മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് 'ലെഡ് ബൈ ഫൌണ്ടേഷൻ'. ഡോക്ടറായ റൂഹ ഷദാബ് ആണ് ലെഡ് ബൈയുടെ അമരക്കാരി. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സമൂഹത്തിൽ മാറ്റങ്ങൾ വരുത്താനും ലെഡ് ബൈ നടത്തുന്ന പദ്ധതികളെക്കുറിച്ച് വനിതാ ദിനത്തിൽ ഡോ. റൂഹ ഷദാബ് ന്യൂസ് 18യോട് സംസാരിച്ചു. റൂഹ ഷദാബുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ..

ഹാർവാഡിലെ മുസ്ലീം യുവതികൾക്ക് അംഗത്വം നൽകുന്ന ഒരു സാമൂഹിക സംരംഭമാണ് ലെഡ് ബൈ ഫൌണ്ടേഷൻ. ഈ സംരംഭം ആരംഭിച്ചത് എങ്ങനെ? ലെഡ് ബൈ ലക്ഷ്യമിടുന്നത് എന്തെല്ലാം?

ഇന്ത്യൻ മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണിത്. ഇന്ത്യക്കാരായ കോളജ് വിദ്യാർത്ഥിനികളുടെ പ്രൊഫഷണൽ വികസനത്തിനായാണ് സംഘടന പ്രവർത്തിക്കുന്നത്. ഒരു സ്കോളർഷിപ്പ് ലഭിച്ച് ഹാർവാഡിൽ പഠിക്കാനെത്തിയപ്പോഴാണ് ഈ സംരംഭത്തിന് തുടക്കം കുറച്ചത്.

ഹാർവാർഡ് കെന്നഡി സ്കൂളിലെ രണ്ടു വർഷത്തെ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസിയാണ്പഠിച്ചത്. എം‌ബി‌ബി‌എസ് പൂർത്തിയാക്കിയ ശേഷം, ഒരു ജനറൽ ഫിസീഷ്യനായും, ക്ലിന്റൺ ഹെൽത്ത് ആക്സസ് സംരംഭത്തിൽ പബ്ലിക് ഹെൽത്ത് പ്രൊഫഷണലായും തുടർന്ന് നീതി ആയോഗിലും പ്രവർത്തിച്ചിരുന്നു. അതിനുശേഷമാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് പോളിസിയിൽ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദം നേടാൻ അവസരം ലഭിച്ചത്.

മുസ്ലീം സ്ത്രീകൾക്ക് പൊതുജനാരോഗ്യത്തിലേയ്ക്കുള്ള പ്രവേശനം എങ്ങനെ മെച്ചപ്പെടുത്താം എന്നതായിരുന്നു പ്രധാന പഠന വിഷയം. രണ്ടാം വർഷത്തിൽ, ഹാർവാഡിലെ സോഷ്യൽ എന്റർപ്രൈസ് ഇൻകുബേറ്ററിന് അപേക്ഷിക്കാനുള്ള അവസരം  ലഭിച്ചു. ലെഡ് ബൈ ആരംഭിക്കുന്നതിനും ഈ സമയം ശ്രമിച്ചു കൊണ്ടിരുന്നു. ഇന്ന് പത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം വനിതാ എക്സിക്യൂട്ടീവുകൾ പരിശീലകരായി ലെഡ് ബൈയിലുണ്ട്.

ഇങ്ങനെ ഒരു സംരംഭം ആരംഭിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതെന്ത്? നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ സംരംഭത്തെയും നിങ്ങൾ ചെയ്യുന്ന ജോലിയെയും എങ്ങനെ രൂപപ്പെടുത്തി?

ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനായി അപേക്ഷിക്കുന്ന സമയത്താണ് ഇത്തരത്തിൽ ഒരു ആശയം മനസ്സിലുദിച്ചത്. ഇന്ത്യയിൽ 100 മില്യൺ മുസ്ലീം സ്ത്രീകൾ ഉണ്ട്. എന്നാൽ പ്രൊഫഷണൽ മികവ് പുലർത്താനും അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായ അളവിൽ റോൾ മോഡലുകളായി മാറാനും മുസ്ലീം സ്ത്രീകൾക്ക് കഴിയുന്നില്ല.

ലെഡ് ബൈക്ക് പ്രചോദനമായ രണ്ടാമത്തെ ഘടകം, സൗദിയിലെ ഒരു മത ഭൂരിപക്ഷമെന്ന നിലയിൽ നിന്ന് ഇന്ത്യയിലെ ഒരു മതന്യൂനപക്ഷത്തിലേക്കുള്ള എന്‍റെ മാറ്റമായിരുന്നു.  ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷം അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് തന്നെ മുസ്ലീം സ്ത്രീകളുടെ തൊഴിൽ, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഓരോ ഇന്ത്യക്കാരനും ശാക്തീകരണം ആവശ്യമാണ്. മുസ്ലീം യുവതികൾ നമ്മുടെ രാജ്യത്തിന്റെ വിജയഗാഥയിൽ 100 ​​ശതമാനം സംഭാവന നൽകുന്നുവെന്ന് ഉറപ്പാക്കുകയാണ് ലെഡ് ബൈയിലൂടെ ലക്ഷ്യമിടുന്നത്.

ഇതുപോലൊരു പ്ലാറ്റ്ഫോമിന്റെ ആവശ്യകത എന്താണ്?

ഇന്ത്യയിൽ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും നിരവധി സാധ്യതകളുണ്ട്. എന്നിരുന്നാലും, എന്തുകൊണ്ടാണ് ആളുകൾക്ക് ഈ അവസരങ്ങൾ ലഭിക്കാത്തത്. ഇതിന് ചില കമ്മ്യൂണിറ്റികളിലെ ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ മൂലകാരണം കണ്ടെത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവയ്ക്ക് പരിഹാരം കണ്ടെത്താനാകൂ. ഇന്ത്യയിലുടനീളമുള്ള മുസ്ലീം സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇത് മുഴുവൻ രാജ്യത്തിന്റെയും കടമയും ഉത്തരവാദിത്തവുമാണ്.

നിങ്ങൾ മുസ്ലീം സ്ത്രീകൾക്ക് മാത്രം മാർഗനിർദേശങ്ങൾ നൽകുന്നത് എന്തുകൊണ്ടാണ്?

മുസ്ലീം സ്ത്രീകൾക്ക് പലപ്പോഴും പല കാര്യങ്ങളിലേയ്ക്കും പ്രവേശനമില്ല. രണ്ടാമതായി, അവർക്ക് മതിയായ റോൾ മോഡലുകൾ ഇല്ല. കൂടാതെ മുസ്ലീം സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ഇടപെടൽ പദ്ധതികളൊന്നും തന്നെ നിലവില്ല. ഇന്ത്യയിലെ ന്യൂനപക്ഷ കമ്മ്യൂണിറ്റികൾ ലക്ഷ്യം വച്ച് ഇടപെടലുകൾ നടത്തിയില്ലെങ്കിൽ അത് ഫലം കാണില്ല. ഈ ഇടപെടൽ കമ്മ്യൂണിറ്റിയെ സഹായിക്കുക മാത്രമല്ല ദേശീയതലത്തിലും മെച്ചപ്പെടുത്തലുകൾക്ക് കാരണമാകും.

പദ്ധതി ഇതുവരെ എത്ര സ്ത്രീകളെ സഹായിച്ചിട്ടുണ്ട്?

ലെഡ് ബൈ നടത്തുന്ന ഫെലോഷിപ്പിൽ കഴിഞ്ഞ വർഷം 24 സ്ത്രീകൾ ഉണ്ടായിരുന്നു, ഈ വർഷം 1200 അപേക്ഷകളിൽ നിന്ന് 36 സ്ത്രീകളെ തിരഞ്ഞെടുത്തു. ഒരു വർഷത്തിനുള്ളിൽ 5,000 സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

ഭാവി പദ്ധതികൾ എന്തൊക്കെയാണ്?

കോളേജിൽ പോകുന്ന ഓരോ ഇന്ത്യൻ മുസ്ലീം യുവതികളെയും പിന്തുണയ്ക്കുകയാണ് ലെഡ് ബൈയുടെ ലക്ഷ്യം. പ്രൊഫഷണലായി വളരുന്നതിന് അവർക്ക് പിന്തുണ നൽകി ഒരുമിച്ച് പഠിക്കാനും ഇടപഴകാനും കഴിയുന്ന പ്ലാറ്റ്ഫോമുകളാണ് ലെഡ് ബൈ ലഭ്യമാക്കുന്നത്. മുസ്ലീം സ്ത്രീകൾക്കിടയിൽ വിജയിക്കാമെന്ന വിശ്വാസം വളർത്തുക. ആത്യന്തികമായി, സ്ത്രീകളെ അവരുടെ അഭിരുചികളും അഭിലാഷങ്ങളും പുറത്തുകൊണ്ടുവരാൻ സഹായിക്കുക എന്നിവയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
Published by: Asha Sulfiker
First published: March 11, 2021, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories