നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Eid Milad-un-Nabi 2021 | നബി ദിനാഘോഷങ്ങൾക്ക് രുചി പകരുന്ന അഞ്ച് നോർത്ത് ഇന്ത്യൻ വിഭവങ്ങൾ 

    Eid Milad-un-Nabi 2021 | നബി ദിനാഘോഷങ്ങൾക്ക് രുചി പകരുന്ന അഞ്ച് നോർത്ത് ഇന്ത്യൻ വിഭവങ്ങൾ 

    ഈ ദിനത്തിനായി തയ്യാറാക്കുന്ന വിഭവങ്ങളെ മവ്‌ലീദ് എന്നാണ് വിളിക്കുന്നത്

    • Share this:
      ഇന്ന് നബി ദിനം. പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നബി ദിനാഘോഷങ്ങള്‍ നടക്കാറുണ്ട്. ദൈവത്തിന്റെ സന്ദേശവാഹകനാണ് നബിത്തിരുമേനിയെന്നാണ് വിശ്വാസം.

      ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. രാജ്യത്ത് പൊതുവായി ആഘോഷിക്കുന്ന പല ദിനങ്ങളും നമുക്കുണ്ട്. അവയെ വ്യത്യസ്തമാക്കുന്നത് ഓരോ സ്ഥലത്തെയും വ്യത്യസ്തതയാണ്. ഓരോ പ്രത്യേക ദിനത്തിലെയും ആഘോഷങ്ങള്‍ക്ക്, ഓരോന്നിനുമായി ചിട്ടപ്പെടുത്തിയ ഭക്ഷണ വിഭവങ്ങളും നമുക്കുണ്ട്. ഈ ദിനത്തിനായി തയ്യാറാക്കുന്ന വിഭവങ്ങളെ മവ്‌ലീദ് എന്നാണ് വിളിക്കുന്നത്. ഇതില്‍ നബി തിരുമേനിയുടെ ഇഷ്ട രുചിക്കൂട്ടുകളായ ഈന്തപ്പഴങ്ങളും തേനും ചേര്‍ക്കുകയും ചെയ്യും.

      നബി ദിനാഘോഷങ്ങളുടെ ഭാഗമായ ചില നോർത്ത് ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടാം.

      അസീദ:

      അസീദ അഥവാ അസിദ എന്നറിയപ്പെടുന്ന ഈ ഭക്ഷണം തേനോ വെണ്ണയോ ചേര്‍ത്ത് വേവിച്ചെടുക്കുന്ന ഗോതമ്പ് മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. അതികം ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെങ്കിലും വളരെ രുചികരമായ ഭക്ഷണമാണിത്. ഈ പരമ്പരാഗത വിഭവം കഴിക്കുന്നത് സപൂണുകളുടെയും മറ്റും സഹായമില്ലാതെയാണ്. അത് പോലെ തന്നെ ഇത് എല്ലാവര്‍ക്കുമായി ഒരു പാത്രത്തിലാണ് വിളമ്പുന്നത്. ഈ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം, മാവില്‍ ചെറിയ കട്ടകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ നന്നായി ഇളക്കി വേണം ഇത് തയ്യാറാക്കാന്‍.

      റോഗന്‍ ജോഷ് (ആട്ടിറച്ചി)

      കാശ്മീരി മുസ്ലീങ്ങള്‍ പാകം ചെയ്യുന്ന രുചികരമായ ഒരു മാംസാഹാരമാണ് ആട്ടിറച്ചി കൊണ്ടുള്ള റോഗന്‍ ജോഷ്. ഈദ് പോലുള്ള പ്രത്യേക ദിനങ്ങള്‍ക്കായാണ് ഇത് തയ്യാറാക്കുക. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കുറുക്കിയ ചാറില്‍ സമയമെടുത്താണ് ഈ ഇറച്ചി വേവിച്ചെടുക്കുന്നത്. ഇത് ആട്ടിറച്ചി കൊണ്ടുണ്ടാക്കുന്ന ഏറ്റവും വിശിഷ്ടമായ ഭക്ഷണ പദാര്‍ത്ഥമായാണ് കരുതുന്നത്. ഇത് മിതമായ അളവിൽ മസാലകൾ ചേർത്താണ് തയ്യാറാക്കുന്നത്. ചോറിനൊപ്പമോ പുലാവിനൊപ്പമോ കഴിക്കാവുന്ന രുചികരമായ ഭക്ഷണമാണിത്.

      ഷീര്‍ കുര്‍മ

      ഷീര്‍ കുര്‍മ ഒരു പരമ്പരാഗത പേര്‍ഷ്യന്‍ ഭക്ഷണമാണ്. തിളപ്പിച്ച പാല്‍, ഈന്തപ്പഴം, ഉണങ്ങിയ പഴങ്ങള്‍ എന്നിവ സേമിയയ്ക്കൊപ്പം ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ഈ ഭക്ഷണം തീര്‍ച്ചയായും ഒരിക്കലെങ്കിലും നിങ്ങൾ കഴിച്ച് നോക്കേണ്ടതാണ്. ശ്രമിക്കേണ്ടതാണ്. തലമുറകളിലേക്ക് കൈമാറി വന്ന ഒരു പരമ്പരാഗത ഭക്ഷണമാണിത്. പേര്‍ഷ്യന്‍ പേരാണ് ഷീര്‍ കുര്‍മ എന്നത്. ഇതില്‍ ഷീര്‍ എന്നാല്‍ പാല്‍ എന്നും കുര്‍മ എന്നാല്‍ ഈന്തപ്പഴം എന്നുമാണ് അര്‍ത്ഥം.

      ബക്ലാവാ

      മൈദ മാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഫൈലോ മാവിനൊപ്പം, നന്നായി ചതച്ച പിസ്ത, കറുവപ്പട്ട, എന്നിവയ്‌ക്കൊപ്പം വെണ്ണ, വെള്ളം, പഞ്ചസാര, നാരങ്ങനീര് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന കുറുക്ക് ഉപയോഗിച്ചാണ് പരമ്പരാഗത ഭക്ഷണമായ ബക്ലാവ തയ്യാറാക്കുന്നത്. ഇത് രുചികരമായ ഒരു വിഭവമാണ്.

      ബിരിയാണി

      നാം എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന ഒരു വിഭവമാണ് ബിരിയാണി. ദം ബിരിയാണിയോട് പ്രത്യേക ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. സുഗന്ധ വ്യഞ്ജനങ്ങള്‍ക്കൊപ്പം മാംസവും അരിയും ചേര്‍ത്താണ് ബിരിയാണി തയ്യാറാക്കുക. കോഴിയിറച്ചി കൊണ്ടോ ആട്ടിറച്ചി കൊണ്ടോ തയ്യാറാക്കുന്ന ദം ബിരിയാണിയുടെ രുചി വളരെ പ്രശസ്തമാണ്. നബി ദിനത്തില്‍ ഈ രുചികരമായ ഭക്ഷണം തയ്യാറാക്കി കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാം.
      Published by:Karthika M
      First published:
      )}