നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • UAN Aadhaar Linking | യുഎഎന്നും ആധാറും ഇന്ന് ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി പിഎഫ് ആനുകൂല്യങ്ങൾ ലഭിക്കില്ല; എങ്ങനെ ലിങ്ക് ചെയ്യാം?

    UAN Aadhaar Linking | യുഎഎന്നും ആധാറും ഇന്ന് ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി പിഎഫ് ആനുകൂല്യങ്ങൾ ലഭിക്കില്ല; എങ്ങനെ ലിങ്ക് ചെയ്യാം?

    നിങ്ങൾ ഇപിഎഫ്ഒയിൽ അംഗങ്ങളാണെങ്കിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ, യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ എന്ന യുഎഎന്നുമായി ബന്ധിപ്പിക്കേണ്ട അവസാന ദിനമാണ് ഇന്ന്.

    aadhaar

    aadhaar

    • Share this:
      എല്ലാ കോർപ്പറേറ്റ് ജീവനക്കാരന്റെയും ഒരു സാമ്പത്തിക ആശ്വാസമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (Employees Provident Fund) അല്ലെങ്കിൽ ഇപിഎഫ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കിൽ ഇപിഎഫ് (EPF) എന്നത് റിട്ടയർമെന്റിനു ശേഷം ജീവനക്കാരന് വിതരണം ചെയ്യുന്നതിനായി ജീവനക്കാരന്റെ ശമ്പളത്തിന്റെ ഒരു ഭാഗവും തൊഴിലുടമയിൽ നിന്നുമുള്ള ഒരു നിശ്ചിത തുകയും ശേഖരിക്കുന്ന പദ്ധതിയാണ്. ഈ പദ്ധതിക്കായാണ് സർക്കാരിന്റെ പിന്തുണയുള്ള റിട്ടയർമെന്റ് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO - Employees Provident Fund Organisation) അല്ലെങ്കിൽ ഇപിഎഫ്ഒ പ്രവർത്തിക്കുന്നത്. നിങ്ങൾ ഇപിഎഫ്ഒയിൽ അംഗങ്ങളാണെങ്കിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ, യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ എന്ന യുഎഎന്നുമായി ബന്ധിപ്പിക്കേണ്ട അവസാന ദിനമാണ് ഇന്ന്. യുഎഎന്നുമായി ആധാർ ലിങ്ക് (aadhaar-UAN) ചെയ്തില്ലെങ്കിൽ ഇനി മുതൽ ജീവനക്കാരുടെ ഇപിഎഫ് നടപടിക്രമങ്ങൾ നിർത്തിവയ്ക്കും.

      ആനുകൂല്യങ്ങൾ ലഭിക്കാൻ യുഎഎന്നുമായി ആധാർ ബന്ധിപ്പിക്കണം

      നിങ്ങൾ കോർപ്പറേറ്റ് മേഖലയിലെ ഒരു ജീവനക്കാരനാണെങ്കിൽ നിങ്ങളുടെ പിഎഫ് ലഭിക്കുന്നതിനുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് അതിലെ ഓരോ അംഗത്തിനും ഒരു യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (UAN - Universal Account Number) ഉണ്ട്. റിട്ടയർമെന്റ് ബോഡിയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നവംബർ 30നകം ആധാർ-യുഎഎന്നുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്.

      '15.06.2021തീയതിയിലെ സർക്കുലർ നമ്പർ WSU/15(1)2019/ATR/529ന്റെ ഭാഗികമായ പരിഷ്‌ക്കരണത്തിൽ, യുഎഎൻ ഉപയോഗിച്ച് ആധാറിന്റെ സീഡിംഗും വെരിഫിക്കേഷനും പൂർത്തിയാക്കുന്നതിനുള്ള തീയതി 30.11.2021 വരെ നീട്ടിയിരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഒരു സർക്കുലറിൽ പറഞ്ഞു.

      ഈ വർഷം നവംബർ 15 നാണ് ഇപിഎഫ്ഒ ഏറ്റവും പുതിയ തീയതി അറിയിച്ചത്. 2020ലെ സാമൂഹ്യ സുരക്ഷാ കോഡിന്റെ 142-ാം വകുപ്പിൽ അടുത്തിടെ വരുത്തിയ മാറ്റത്തോടെ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. ഈ വർഷം ജൂൺ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ഇപിഎഫ്ഒ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആ തീയതി പിന്നീട് നവംബർ 30ലേക്ക് മാറ്റി.

      യുഎഎന്നുമായി ആധാർ ലിങ്ക് ചെയ്യാൻ മൂന്ന് വഴികളുണ്ട്. നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ആധാറും യുഎഎൻ-ഉം ലിങ്ക് ചെയ്യാം. ഒന്നാമത്തേത്, ഉമാംഗ് ആപ്പ് (UMANG App) വഴിയാണ്; രണ്ടാമത്തേത് ഇപിഎഫ്ഒ-യുടെ ഇ-കെവൈസി പോർട്ടലിലെ ബയോമെട്രിക് ക്രെഡൻഷ്യലുകൾ വഴി; മൂന്നാമത്തേത് ഓഫ്ലൈനായും അക്കൗണ്ട് ലിങ്കുചെയ്യാം. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാം.

      ഉമാംഗ് ആപ്പ് വഴി ഇപിഎഫ് അക്കൗണ്ടുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം:

      • നിങ്ങളുടെ ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോർ (Google Play Store) അല്ലെങ്കിൽ ആപ്പിൾ ഐഒഎസ് (Apple iOS) പ്ലാറ്റ്‌ഫോമുകളിലൂടെ യുഎംഎഎൻജി ആപ്പ് ഡൗൺലോഡ് ചെയ്യുക.

      • യുഎംഎഎൻജി ആപ്പിൽ വിവിധ ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്. അതിൽ ഇപിഎഫ്ഒ (EPFO) ലിങ്കിൽ ക്ലിക്ക് ചെയ്യുക.

      • 'ഇ-കെവൈസി സേവനങ്ങൾ' (eKYC Services) എന്നതിൽ അമർത്തുക
        തുടരാൻ 'ആധാർ സീഡിംഗ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

      • നിങ്ങളുടെ യുഎഎൻ നമ്പർ നൽകുക. യുഎഎൻ-രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ആധാർ കാർഡ് വിശദാംശങ്ങൾ നൽകുക.

      • ഒടിപി ഉപയോഗിച്ച് അത് പരിശോധിക്കുക. ഇപ്പോൾ, നിങ്ങളുടെ ആധാർ നിങ്ങളുടെ യുഎഎൻ നമ്പറുമായി ലിങ്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.


      ഇപിഎഫ്ഒ വെബ്‌സൈറ്റ് ഉപയോഗിച്ച് പിഎഫ് അക്കൗണ്ടുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം:

      • ഏതെങ്കിലും ഇന്റർനെറ്റ് ബ്രൗസർ തുറന്ന് ഇപിഎഫ്ഒ വെബ്‌സൈറ്റ് തുറക്കുക. അല്ലെങ്കിൽ നിങ്ങൾ നേരിട്ട് www.epfindia.gov.in എന്ന വെബ് സൈറ്റ് ലിങ്ക് നൽകി പേജിൽ എത്തുക.

      • അതിൽ 'ഓൺലൈൻ സേവന' (online services) വിഭാഗം തിരഞ്ഞെടുക്കുക.
        ഇ-കെവൈസി (eKYC) പോർട്ടൽ ലിങ്കിൽ അമർത്തുക.

      • 'ലിങ്ക് യുഎഎൻ ആധാർ' (Link UAN Aadhaar) എന്നതിൽ ക്ലിക്ക് ചെയ്യുക, യുഎഎന്നുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും

      • ഒടിപി പരിശോധനയ്ക്ക് ശേഷം, വ്യക്തി അവരുടെ ആധാർ നമ്പർ നൽകേണ്ടിവരും.
        ഒരിക്കൽ കൂടി, ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന അവരുടെ മൊബൈലിലേക്ക്/ഇമെയിലിലേക്ക് മറ്റൊരു ഒടിപി കൂടി അയയ്ക്കും.

      • ഒടിപി പരിശോധനയ്ക്ക് ശേഷം, യുഎഎൻ വിശദാംശങ്ങൾ ആധാറുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ രണ്ടും പരസ്പരം ലിങ്ക് ചെയ്യപ്പെട്ടു എന്ന് മനസ്സിലാക്കാം


      ഓഫ്ലൈനായി യുഎഎൻ- ആധാർ എങ്ങനെ ലിങ്ക് ചെയ്യാം:

      • ഇപിഎഫ്ഒ ഓഫീസ് സന്ദർശിച്ച് 'ആധാർ സീഡിംഗ് അപേക്ഷ' ഫോം വാങ്ങി പൂരിപ്പിക്കുക.

      • മറ്റ് വിവരങ്ങൾക്കൊപ്പം നിങ്ങളുടെ യുഎഎൻ, ആധാർ വിശദാംശങ്ങൾ എന്നിവ ഫോമിൽ നൽകുക.

      • നിങ്ങളുടെ പാൻ കാർഡ്, ആധാർ, യുഎഎൻ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോമിനൊപ്പം ചേർക്കുക.

      • ഇപിഎഫ്ഒ അല്ലെങ്കിൽ കോമൺ സർവീസ് സെന്ററുകളുടെ (സിഎസ്സി) ഏതെങ്കിലും ഫീൽഡ് ഓഫീസുകളിൽ ഇത് സമർപ്പിക്കുക.

      • പരിശോധന നടത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ ആധാർ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും.

      • ആധാറും യുഎഎന്നും ലിങ്ക് ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഇതുമായി ബന്ധപ്പെട്ട ഒരു സന്ദേശം ലഭിക്കും.


      ഇലക്ട്രോണിക് ചലാൻ കം റിട്ടേൺ (ECR) ഫയലിംഗ് മാനദണ്ഡങ്ങളും ഇപിഎഫ്ഒ പരിഷ്‌കരിച്ചിട്ടുണ്ട്. പിഎഫ് യുഎഎൻ-ലേക്ക് ആധാർ ബന്ധിപ്പിച്ച ജീവനക്കാർക്ക് മാത്രമേ തൊഴിലുടമയ്ക്ക് ഇസിആർ ഫയൽ ചെയ്യാൻ കഴിയൂവെന്ന് ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്.
      Published by:Rajesh V
      First published:
      )}