• HOME
  • »
  • NEWS
  • »
  • explained
  • »
  • Japan | ക്യു ആർ കോഡ് മുതൽ ക്രെയ്‍ൻ വരെ; ജപ്പാനിലെ മോഡേൺ സെമിത്തേരികൾ

Japan | ക്യു ആർ കോഡ് മുതൽ ക്രെയ്‍ൻ വരെ; ജപ്പാനിലെ മോഡേൺ സെമിത്തേരികൾ

പരമ്പരാ​ഗത മാർഗങ്ങളിൽ നിന്ന് പുറത്തു കടന്ന് നിരവധി ആളുകളാണ്  ജപ്പാനിലെ മോഡേൺ സെമിത്തേരികൾ ഉപയോ​ഗിക്കുന്നത്.

  • Share this:
ടോക്കിയോയിലെ (Tokyo) മനോഹരമായ ഒരു കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ബൂത്തിൽ ക്യു ആർ കോഡ് (QR Code) സ്കാൻ ചെയ്യുകയാണ് മയാ​സോ ഇസുറുഗി. പരേതനായ തന്റെ ഭർത്താവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനുള്ള ഓട്ടോമേറ്റഡ് സംവിധാനത്തിനായി ആയിരുന്നു ആ കാത്തിരിപ്പ്. അൽപനേരം കഴിഞ്ഞപ്പോൾ ഒരു ക്രെയിനിൽ ചിതാഭസ്മം നിമഞ്ജനം ചെയ്യാനുള്ള പെട്ടി എത്തി. ഒടുവിൽ തന്റെ ഉത്തരവാദിത്തം പൂർത്തിയാക്കി അറുപതുകാരിയായ മയാസോ മടങ്ങി.

ആധുനിക രീതിയിലുള്ള ശവസംസ്കാര കേന്ദ്രങ്ങളെ (Modern Cemeteries) ഉപയോ​ഗപ്പെടുത്തുന്ന ജപ്പാനിലെ (Japan) നിരവധി പേരിൽ ഒരാൾ മാത്രമാണ് മയാ​സോ ഇസുറുഗി. പരമ്പരാ​ഗത മാർഗങ്ങളിൽ നിന്ന് പുറത്തു കടന്ന് നിരവധി ആളുകളാണ്  ജപ്പാനിലെ മോഡേൺ സെമിത്തേരികൾ ഉപയോ​ഗിക്കുന്നത്. ഒരു ആഡംബര ഹോട്ടലെന്ന പോലെയാണ് ഈ സംസ്കാര ബൂത്തുകൾ കാണപ്പെടുന്നത്.

“ആവശ്യമുള്ളപ്പോഴെല്ലാം സന്ദർശിക്കാനും പ്രാർത്ഥിക്കാനും കഴിയുന്ന ഒരു സ്ഥലം ഉണ്ടായിരിക്കുന്നതാണ് എനിക്ക് അപൂർവ്വമായി മാത്രം സന്ദർശിക്കാൻ കഴിയുന്ന കുടുംബ കല്ലറയേക്കാൾ നല്ലത്'', മയാസോ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

Also Read-രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈ ഡൈവിംഗ് കേന്ദ്രം ഹൈദരാബാദിൽ; ടിക്കറ്റ് നിരക്ക് 2800 രൂപ മുതൽ

മയാസോയുടെ ഭർത്താവിനെ കുടുംബ കല്ലറയിൽ അടക്കുന്നതിനോടായിരുന്നു മറ്റ് കുടുംബാം​ഗങ്ങൾക്ക് താത്പര്യം. എന്നാൽ മയാസോ താമസിക്കുന്ന സ്ഥലത്തു നിന്നും ട്രെയിനിൽ രണ്ട് മണിക്കൂർ സഞ്ചരിച്ചാലേ അവിടെയെത്തൂ. അൽപദൂരം ബസിൽ യാത്ര ചെയ്താൽ ഈ മോഡേൺ സെമിത്തേരിയിലേക്ക് എത്താം.

മയാസോയെപ്പോലെ ചിന്തിക്കുന്ന നിരവധി ആളുകൾ ജപ്പാനിലുണ്ട്. മാത്രമല്ല ഇത്തരം കുടുംബ പാരമ്പര്യങ്ങളിലും ചടങ്ങുകളിലും പുതിയ തലമുറയിൽ പെട്ട പലർക്കും വിശ്വാസവുമില്ല. വയോജനങ്ങളുടെ എണ്ണം ജപ്പാനിൽ വർധിച്ചു വരുന്നതും അവർക്കായുള്ള കുടുംബ കല്ലറകൾ നിർമിക്കാനുള്ള സ്ഥലങ്ങളുടെ അഭാവവും ആണ് ഇത്തരം മോഡേൺ സെമിത്തേരിയിലേക്കു തിരിയാനുള്ള കാരണങ്ങളിൽ മറ്റൊന്ന്.

Also Read-പ്രമേഹ രോഗികൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം?

കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന ഇത്തരം ആധുനിക സെമിത്തേരികൾ കൂടുതൽ സൗകര്യപ്രദമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഒരു സ്ഥലത്തിന് ശരാശരി 7,100 ഡോളർ ആയിരിക്കും ചെലവാകുക എന്ന് ഇത്തരം സെമിത്തേരികളുടെ നിർമാണത്തിൽ പങ്കാളികളായ കാമകുര ഷിൻഷോ എന്ന കമ്പനി പറയുന്നു. പുതിയ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഈ ആധുനിക ശ്മശാനങ്ങൾ ഒരുപാട് വലുതുമല്ല. സന്ദർശകർ എപ്പോൾ വന്നാലും ഐഡി സ്കാൻ ചെയ്താണ് അകത്ത് കയറേണ്ടത്.

ഇവിടുത്തെ മുഴുവൻ ഡിസ്പ്ലേകളും പ്രകാശിക്കുന്നവയാണ്. ഓരോരുത്തർക്കുമായി വിവിധ മൊസൈക് പാറ്റേണുകൾ നിർമ്മിക്കാനും കഴിയും. മങ്ങിയ വെളിച്ചമുള്ള ഈ മോഡേൺ സെമിത്തേരികളിൽ ശാന്തമായ അന്തരീക്ഷം ആണ് ഉണ്ടാകുക.

ഇത്തരം വ്യത്യസ്തമായ വാർത്തകൾ പലതും ജപ്പാനിൽ നിന്ന് എത്താറുണ്ട്. ബുദ്ധ ദേവതയുടെ ഭീമൻ പ്രതിമയ്ക്ക് മാസ്ക് വെച്ച വാർച്ച
കോവിഡ് രൂക്ഷമായിരുന്ന സമയത്ത് ജപ്പാനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെയുള്ള പ്രാർത്ഥനകളുടെ ഭാഗമായാണ് ദേവിയെയും മാസ്ക് അണിയിച്ചത്.
Published by:Naseeba TC
First published: