• HOME
  • »
  • NEWS
  • »
  • explained
  • »
  • ഗുരുതര അസുഖം ബാധിച്ച വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്തു; ദയാവധം വീണ്ടും ചർച്ചയാകുന്നു

ഗുരുതര അസുഖം ബാധിച്ച വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്തു; ദയാവധം വീണ്ടും ചർച്ചയാകുന്നു

ദയാവധം സംബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
വിനോദ് സഖാലിയ

അഹമ്മദാബാദ്: അഹമ്മദാബാദിലെ സാറ്റലൈറ്റ് പ്രദേശത്ത് സരസ്വതി ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. മരിച്ച യോഗേന്ദ്ര വ്യാസ് ഗുജറാത്ത് സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫസറാണ്. ഭർത്താവും ഭാര്യയും കാൻസർ, വൃക്കരോഗം എന്നിവയാൽ ഏറെ നാളായി ബുദ്ധിമുട്ടുകയായിരുന്നു. യോഗേന്ദ്ര വ്യാസ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൃക്കരോഗിയായിരുന്നു. അതേസമയം ഭാര്യ അഞ്ജന വ്യാസ് കാൻസർ ബാധിതയായിരുന്നു. ആത്മഹത്യ കുറിപ്പിൽ, തങ്ങൾ ഈ രോഗാവസ്ഥ മടുത്തതായാണ് ഇരുവരും എഴുതിയിരിക്കുന്നത്. ധാരാളം മരുന്നും യോഗകളും ചെയ്തിട്ടും ശാരീരികാവസ്ഥയിൽ മാറ്റമുണ്ടായില്ല. അതുകൊണ്ട് മരിക്കുന്നു എന്നാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

അസുഖ ബാധിതരായ വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്തതോടെ രാജ്യത്ത് ദയാവധം വീണ്ടും ചർച്ചയാവുകയാണ്. ദയാവധം സംബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യയിൽ നിഷ്ക്രിയ ദയാവധം അനുവദനീയമാണ്
2018 മാർച്ചിൽ, സുപ്രീം കോടതി നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ അനുവദിച്ചു. അതേസമയം, ഇതിനായി കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനായി വിൽപത്രം തയ്യാറാക്കാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിനർത്ഥം ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ, അവർക്ക് അസുഖം വന്നാൽ അല്ലെങ്കിൽ ഭാവിയിൽ കോമയിൽ ആയാൽ ജീവൻ നിലനിർത്തുന്നതിനുള്ള ലൈറ്റ് സപ്പോർട്ട് സിസ്റ്റം നീക്കം ചെയ്യുന്നതിനുള്ള അനുമതിയാണിത്. ഇതിനർത്ഥം ഒരു വ്യക്തിക്ക് ഇത് സംബന്ധിച്ച് വിൽപ്പത്രം തയ്യാറാക്കാനും കുടുംബത്തെ അറിയിക്കാനും കഴിയുമെന്നാണ്.

നിഷ്ക്രിയ ദയാവധം സംബന്ധിച്ച വിധി അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എ.എസ്. സിക്രി, ഖാൻവിൽക്കർ, ഡി. വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ തുടങ്ങിയ ജഡ്ജിമാർ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. അതായത് ഒരു വ്യക്തി കോമയിലാണെങ്കിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് കൂടുതൽ വേദന നൽകരുതെന്നാണ് കോടതി വിധിച്ചത്.

ഗുരുതരമായ അസുഖം ബാധിച്ച ഒരാൾ അയാളുടെ ആഗ്രഹപ്രകാരം ഒരു ഡോക്ടറുടെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കുകയാണെങ്കിൽ അതിനെയാണ് ദയാവധം എന്ന് വിളിക്കുന്നത്. നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ അനുവദനീയമാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളിലും നിഷ്ക്രിയ ദയാവധം മാത്രമേ അനുവദിക്കൂ. അത്തരമൊരു സാഹചര്യത്തിൽ ലൈഫ് സപ്പോർട്ട് സിസ്റ്റം വ്യക്തിയിൽ നിന്ന് നീക്കം ചെയ്യും. രോഗിക്ക് അമിതമായ അളവിൽ വിഷമോ മരണത്തിന് കാരണമാകുന്ന മരുന്നോ നൽകിയാണ് ദയാവധം നടപ്പിലാക്കുക.

വിവിധ രാജ്യങ്ങളിലെ ദയാവധം സംബന്ധിച്ച നിയമങ്ങൾ:

1) അമേരിക്ക: അമേരിക്കയിൽ ആക്ടീവ് ദയാവധം അനുവദനീയമല്ല. എന്നിരുന്നാലും, ചില സംസ്ഥാനങ്ങളിൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം അനുമതി നൽകാറുണ്ട്

2) സ്വിറ്റ്സർലൻഡ്: ഇവിടെ ദയാവധം അനുവദനീയമല്ല. സ്വയം വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്യാം.

3) നെതർലാൻഡ്സ്: രോഗിയുടെ വിവേചനാധികാരത്തിൽ ദയാവധത്തിന് അനുമതി നൽകും. ഇതിന് പിഴയില്ല.

4) ബെൽജിയം: 2002 മുതൽ ദയാവധം ഇവിടെ അനുവദനീയമാണ്.

5) സ്പെയിൻ: 2021 മാർച്ച് മുതൽ, ചില നിബന്ധനകൾ പ്രകാരം സ്പെയിനിൽ ദയാവധം അനുവദനീയമാണ്. പ്രായപൂർത്തിയായ ഒരാൾക്ക് സുഖപ്പെടുത്താനാവാത്ത അസുഖം ബാധിക്കുകയും രോഗം അസഹനീയമാണെങ്കിലും ദയാവധം അനുവദിക്കും.

6) ലക്സംബർഗ്: ദയാവധവും മറ്റൊരാളുടെ സഹായത്തോടെയുള്ള ആത്മഹത്യയും ഇവിടെ നിയമപരമാണ്. എന്നാൽ, ഇവിടെയും രോഗിക്ക് സുഖപ്പെടുത്താനാവാത്ത രോഗം ബാധിച്ചിരിക്കണം.

7) കാനഡ: 2021 മാർച്ചിൽ കാനഡ ഈ നിയമത്തിൽ ചില ഭേദഗതികൾ വരുത്തി. ദയാവധവും മറ്റുള്ളവരുടെ സഹായത്തോടെയുള്ള മരണവും ഇവിടെയും അനുവദനീയമാണ്.
Published by:Karthika M
First published: