• HOME
 • »
 • NEWS
 • »
 • explained
 • »
 • EV Two-Wheeler | 2030 ഓടെ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 78% ഉയരുമെന്ന് റിപ്പോർട്ട്

EV Two-Wheeler | 2030 ഓടെ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 78% ഉയരുമെന്ന് റിപ്പോർട്ട്

ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി പുതിയ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ സർക്കാർ രൂപീകരിച്ച സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

 • Share this:
  രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന (electric two-wheeler ) വിൽപ്പനയിൽ (sales) 2030 ഓടെ 78 ശതമാനത്തോളം വർധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുതിയ റിപ്പോർട്ട്. തുടർച്ചയായ തീപിടിത്ത സംഭവങ്ങൾ (fire incidents) ഇലക്ട്രിക് വാഹന നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും സർക്കാർ നയങ്ങൾ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ഉപഭോക്തൃ സ്വീകാര്യത എന്നിവയുടെ പിൻബലത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹന മേഖല വരും വർഷങ്ങളിൽ ശക്തമായ വളർച്ച നേടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

  ഇന്ത്യയിൽ നിലവിൽ 3,000 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുണ്ട്. ഐസിഇ (internal combustion engines -​ ICE) വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പ്രവർത്തന ചെലവ് (കോസ്റ്റ് ഓഫ് ഓണർഷിപ്പ്) 20-70 ശതമാനത്തോളം കുറവാണ്. ഉപയോ​ഗം വർധിക്കുന്നതിന് അനുസരിച്ച് ചെലവ് കുറയ്ക്കാൻ കഴിയമെന്ന് സ്ട്രാറ്റജി കൺസൾട്ടിങ് സ്ഥാപനമായ റെഡ്സീർ പറയുന്നു.

  മികച്ച സവിശേഷതകൾ (ഇന്ററാക്ടീവ് ഡാഷ്‌ബോർഡുകൾ, കണക്റ്റിവിറ്റി, ഡ്രൈവിങ് സവിശേഷതകൾ എന്നിവ പോലുള്ളവ), ഉയർന്ന സാമ്പത്തിക ലാഭം (റണ്ണിങ് കോസ്റ്റ്, വില) എന്നിവയാണ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ. കൂടുതൽ പരിസ്ഥിതി സൗഹൃദമാണെന്നതും മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു എന്നതും മറ്റ് കാരണങ്ങൾ ആണ്.

  “ അറ്റകുറ്റപ്പണികളുടെ കുറഞ്ഞ ആവശ്യകതയും ഇന്ധനച്ചെലവ് കുറവുംആണ് വാണിജ്യാവശ്യങ്ങൾക്കായി ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഉപയോ​ഗപ്പെടുത്താൻ ബി2ബി രം​ഗത്തുള്ളവരെ ആകർഷിക്കുന്നത്,” റെഡ്സീറിലെ എൻ​ഗേജ്മെന്റ് മാനേജർ മുകേഷ് കുമാർ പറഞ്ഞു.

  " ശക്തമായി ഉയർന്നു വരുന്നുണ്ടെങ്കിലും ഈ മേഖല ചില വെല്ലുവിളികളും നേരിടുന്നുണ്ട്. ചാർജിങ് സമയവും ചാർജിങ് സൗകര്യക്കുറവുമാണ് നിലവിൽ നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങൾ," കുമാർ കൂട്ടിച്ചേർത്തു.

  എന്നാൽ, സർക്കാരിന്റെ പ്രോത്സാഹനങ്ങളും ഈ രം​ഗത്തെ വളർച്ചയും കാരണം, സർക്കാർ സ്ഥാപനങ്ങളോടൊപ്പം നിരവധി സ്റ്റാർട്ടപ്പുകളും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ നൽകി തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

  Also read: ലഹരിയിൽ വാഹനമോടിച്ചു; ഇടിച്ചു തെറിപ്പിച്ചത് ഒട്ടേറെ വാഹനങ്ങൾ; നടിയും സുഹൃത്തും അറസ്റ്റിൽ

  ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഭാവി ഏറെ പ്രതീക്ഷകൾ നൽകുന്നതാണെങ്കിലും, ബാറ്ററി തകരാർ മൂലം വാഹനങ്ങൾക്ക് തീപിടിച്ചതിനെത്തുടർന്ന് എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി കഴിഞ്ഞ ആഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു.ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ സിഇഒമാർക്കും മാനേജിങ് ഡയറക്ടർമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

  see also: മലയാളികൾക്ക് ചിരിവിരുന്നൊരുക്കിയ ഈ വീട് മനസ്സിലായോ?

  മൂന്ന് വാഹന നിർമ്മാതാക്കൾ ഈ വർഷം ഏപ്രിലിൽ മൊത്തം 6,656 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ഘനവ്യവസായ സഹമന്ത്രി കൃഷൻ പാൽ ഗുർജാർ നേരത്തെ പാർലമെന്റിൽ അറിയിച്ചിരുന്നു. ഏപ്രിൽ 16 ന് ഒകിനാവ 3,215 യൂണിറ്റ് വാഹനങ്ങളും ഏപ്രിൽ 21 ന് പ്യുവർ ഇവി 2,000 യൂണിറ്റ് വാഹനങ്ങളും ഏപ്രിൽ 23 ന് ഒല ഇലക്ട്രിക് 1,441 യൂണിറ്റ് വാഹനങ്ങളും തിരിച്ചുവിളിച്ചതായി ഗുർജാർ പറഞ്ഞു.

  "1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ,126-ാം വ്യവസ്ഥയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രസക്തമായ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോ​ഗിക്കുന്ന ഘടകങ്ങളുടെ പരിശോധന നടത്തുന്നത് " അദ്ദേഹം പറഞ്ഞു.

  ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി പുതിയ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ സർക്കാർ രൂപീകരിച്ച സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
  Published by:Amal Surendran
  First published: