• HOME
  • »
  • NEWS
  • »
  • explained
  • »
  • Green Hydrogen Policy | കേന്ദ്രസർക്കാരിന്റെ ഗ്രീൻ ഹൈഡ്രജൻ നയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Green Hydrogen Policy | കേന്ദ്രസർക്കാരിന്റെ ഗ്രീൻ ഹൈഡ്രജൻ നയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

കാ‍ർബ‍ർ പുറന്തള്ളൽ കുറയ്ക്കുന്നതിനായി നിരവധി രാജ്യങ്ങൾ തങ്ങൾക്കാകുന്ന സംഭാവനകൾ ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള മിക്ക വലിയ സമ്പദ്‌വ്യവസ്ഥകളും നെറ്റ്-

Photo for representation: Shutterstock

Photo for representation: Shutterstock

  • Share this:
    ഫോസിൽ ഇന്ധനങ്ങളുടെ ദോഷഫലങ്ങൾ നമ്മുടെ പരിസ്ഥിതിയിൽ ചെലുത്തുന്ന സമ്മർദ്ദം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ രാജ്യത്തിനായി 'ഗ്രീൻ ഹൈഡ്രജൻ നയം' (Green Hydrogen Policy) നടപ്പിലാക്കാൻ തീരുമാനിച്ചത്. കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച സർക്കാരിന്റെ നയത്തെക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ( Union Minister for Road Transport and Highways) നിതിൻ ഗഡ്കരി (Nitin Gadkari) പല തവണ ആവർത്തിച്ചിട്ടുണ്ട്.

    ഭാവിയിലേയ്ക്കുള്ള പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിൽ ഹൈഡ്രജന്റെ പങ്കിനെക്കുറിച്ചും ഗതാഗത മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിൽ താഴെയായി കുറക്കുന്നത് സംബന്ധിച്ച് ലോകമെമ്പാടുനിന്നും ഭൂരിപക്ഷാഭിപ്രായം ഉയരുന്നുണ്ട്. ഇതിനായി ലോകരാജ്യങ്ങൾ തങ്ങൾക്കാകുന്ന നടപടികൾ സ്വീകരിക്കുകയും വേണം.

    കാ‍ർബ‍ർ പുറന്തള്ളൽ കുറയ്ക്കുന്നതിനായി നിരവധി രാജ്യങ്ങൾ തങ്ങൾക്കാകുന്ന സംഭാവനകൾ ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള മിക്ക വലിയ സമ്പദ്‌വ്യവസ്ഥകളും നെറ്റ്-സീറോ ലക്ഷ്യം നേടാൻ പ്രതിജ്ഞാബദ്ധമാണ്. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവയിലേക്കുള്ള പരിവർത്തനം അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രധാന ആവശ്യകതകളിലൊന്നാണ്.

    ഇതിനായി ഇന്ത്യാ ഗവൺമെന്റ് നിരവധി നയങ്ങൾ പരിഗണിച്ചിട്ടുണ്ട്. സ‍‍ർക്കാരിന്റെ പുതിയ ഗ്രീൻ ഹൈഡ്രജൻ നയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

    Also Read-ഗർഭിണികൾ ഷുഗർ ഫ്രീ ച്യുയിങ്ഗം ചവയ്ക്കുന്നത് മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

    1. പുനരുപയോഗ ഊർജം ഉപയോഗിച്ച് ജലത്തിൽ നിന്ന് വൈദ്യുതവിശ്ലേഷണം വഴി ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ അല്ലെങ്കിൽ അമോണിയയാണ് ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിങ്ങനെ അറിയപ്പെടുന്നത്. അതായത് പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം ഉപയോ​ഗിച്ചാണ് ജൈവവസ്തുക്കളിൽ നിന്ന് ഹൈഡ്രജനും അമോണിയയും ഉത്പാദിപ്പിക്കുന്നത്. ജലത്തെ ഇലക്ട്രോളിസിസിന് (വൈദ്യുതവിശ്ലേഷണം) വിധേയമാക്കി ഹൈഡ്രജൻ ഉത്പാദിപ്പിക്കാം. അതായത് ജലത്തെ (H2O) ഹൈഡ്രജൻ, ഓക്സിജൻ എന്നിവയുടെ ഘടകങ്ങളായി വിഭജിക്കാൻ വൈദ്യുത പ്രവാഹം ഉപയോഗിക്കുന്നു. ഈ വൈദ്യുത പ്രവാഹം ഒരു പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സിൽ നിന്നാണെങ്കിൽ (ഉദാ. സോളാർ, കാറ്റാടി ടർബൈൻ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി, ജലവൈദ്യതി) ഉൽപ്പാദിപ്പിക്കുന്ന ശുദ്ധമായ ഹൈഡ്രജനെ ഗ്രീൻ ഹൈഡ്രജൻ എന്ന് വിളിക്കുന്നു.

    2. 2025 ജൂൺ 30ന് മുമ്പ് കമ്മീഷൻ ചെയ്യുന്ന പ്രോജക്ടുകളിൽ, ഗ്രീൻ ഹൈഡ്രജനും ഗ്രീൻ അമോണിയയും നി‌‍‍ർമ്മിക്കുന്ന നിർമ്മാതാവിന് 25 വർഷത്തേക്ക് അന്തർസംസ്ഥാന ട്രാൻസ്മിഷൻ ചാർജുകളിൽ ഇളവ് അനുവദിക്കും. അതായത് 25 വ‍ർഷത്തേയ്ക്ക് അന്ത‍ർസംസ്ഥാന വിതരണ നിരക്ക് ബാധകമല്ല.

    3. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ നി‍ർമ്മാതാക്കൾക്ക് ഒരേ ഡെവലപ്പർ അല്ലെങ്കിൽ ഒരു മൂന്നാം കക്ഷി സ്ഥാപിച്ചതോ സംഭരിച്ചതോ ആയ പുനരുപയോഗ ഊർജ പ്ലാന്റിൽ നിന്നുള്ള പുനരുപയോഗ ഊർജം ഉപയോഗിച്ചോ വിദൂരമായി സ്ഥിതി ചെയ്യുന്ന പുനരുപയോഗ ഊർജ പ്ലാന്റിൽ നിന്നോ ഉത്പാദനം നടത്താൻ കഴിയും. അതായത് രാജ്യത്ത് എവിടെ നിന്നും പുനരുപയോ​ഗ ഊ‍ർജം ശേഖരിക്കാം. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ പ്ലാന്റുകൾക്ക് അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ പുനരുപയോഗ ഊർജം ലഭ്യമാക്കുന്നതിനുള്ള ഓപ്പൺ ആക്സസും അനുവദിക്കും.

    4. കൂടാതെ, ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പുനരുപയോഗ ഊർജത്തിനായി 30 ദിവസത്തേക്ക് ബാങ്കിംഗും അനുവദിക്കും.

    5. ബാങ്കിങ്ങിനുള്ള ചാർജുകൾ സംസ്ഥാന കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളതായിരിക്കണം. അത് കഴിഞ്ഞ വർഷം വിതരണ ലൈസൻസി വാങ്ങിയ പുനരുപയോഗ ഊർജ്ജത്തിന്റെ ശരാശരി നിരക്കും ശരാശരി മാർക്കറ്റ് വിലയും (എംസിപി) തമ്മിലുള്ള വ്യത്യാസത്തേക്കാൾ കൂടുതലായിരിക്കരുത്.
    Also Read-Mohammed Siraj |'അച്ഛന്‍ ഓട്ടോ ഓടിക്കുന്നത് നിര്‍ത്തി; അമ്മ വീട്ടുജോലിയും'; എല്ലാം ഐപിഎല്‍ കാരണം: മുഹമ്മദ് സിറാജ്

    6. പുനരുപയോ​ഗ ഊ‍ർജ്ജ പാർക്കുകളിൽ ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവ നിർമിക്കാൻ സ്ഥലം അനുവദിക്കും.

    7. ഗ്രീൻ ഹൈഡ്രജനും അമോണിയയും ഉത്പാദിപ്പിക്കുന്നതിന് പ്രത്യേക സോണുകൾ സ്ഥാപിക്കും. ഉൽപ്പാദന പ്ലാന്റ് ഇത്തരത്തിലുള്ള ഏത് നിർമ്മാണ മേഖലയിലും സ്ഥാപിക്കാവുന്നതാണ്.

    8. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ നിർമ്മാതാക്കളെ ഇവ സംഭരിക്കുന്നതിനായി തുറമുഖങ്ങൾക്ക് സമീപം ബങ്കറുകൾ സ്ഥാപിക്കാൻ അനുവദിക്കും. സംഭരണ ​​ആവശ്യത്തിനുള്ള ഭൂമി ബന്ധപ്പെട്ട തുറമുഖ അതോറിറ്റികൾ ബാധകമായ നിരക്കിൽ നൽകും.

    9. വിതരണ ലൈസൻസികൾക്ക് അവരുടെ സംസ്ഥാനങ്ങളിലെ ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ നിർമ്മാതാക്കൾക്കായി പുനരുപയോഗ ഊർജം സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യാം. ഇത്തരം സന്ദർഭങ്ങളിൽ, വിതര‌ണ ലൈസൻസിയിൽ നിന്ന് സംസ്ഥാന കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള സംഭരണച്ചെലവും വീലിംഗ് ചാർജുകളും ഒരു ചെറിയ മാർജിനും മാത്രമേ ഈടാക്കൂ.

    12. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവയുടെ നിർമ്മാണം, ഗതാഗതം, സംഭരണം, വിതരണം എന്നിവയ്ക്ക് ആവശ്യമായ എല്ലാ നിയമപരമായ അനുമതികൾക്കും അനുമതി പുതുക്കലിനുമായി ഊർജ്ജ മന്ത്രാലയം (MNRE) ഒരു പ്രത്യേക പോർട്ടൽ സ്ഥാപിക്കും. അപേക്ഷിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ സമയബന്ധിതമായി ക്ലിയറൻസുകളും അനുമതികളും നൽകണമെന്ന് സ‍ർക്കാ‍‍ർ ബന്ധപ്പെട്ട ഏജൻസികളോടും അധികൃത‍‍രോടും നി‍ർദ്ദേശിക്കും.

    13. മത്സരാധിഷ്ഠിത വിലകൾ ലഭിക്കുന്നതിനായി ഊ‍ർജ മന്ത്രാലയം ‌‌‌വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യകത സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കുകയും ഏജൻസികൾ മുഖേന ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ സംഭരണത്തിനായി ഏകീകൃത ബിഡ്ഡുകൾ നടത്തുകയും ചെയ്യും.

    ഗ്രീൻ ഹൈഡ്രജന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക മാത്രമല്ല, കയറ്റുമതി വിപണികൾക്കായി ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുക കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം. 2030 ഓടെ 450 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കുക എന്ന നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യത്തിന് അനുസൃതമാണ് ഗ്രീൻ ഹൈഡ്രജനിലൂടെ ശുദ്ധമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാരീസ് ഉടമ്പടി പ്രകാരം ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക എന്നതും ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.
    Published by:Naseeba TC
    First published: