നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Ramayana Yatra Train | ഇന്ത്യന്‍ റെയില്‍വേയുടെ 17 ദിവസത്തെ രാമായണ യാത്രാ സർവ്വീസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  Ramayana Yatra Train | ഇന്ത്യന്‍ റെയില്‍വേയുടെ 17 ദിവസത്തെ രാമായണ യാത്രാ സർവ്വീസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  ദീപാവലിയോടനുബന്ധിച്ച് നവംബറില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്.

  News18

  News18

  • Share this:
   ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ രാജ്യത്തെ ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിന്‍ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയില്‍ തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് 'ശ്രീ രാമായണ യാത്ര' എന്ന പേരില്‍ ആരംഭിക്കുന്ന ഈ സർവ്വീസിന് ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നത്.

   ദീപാവലിയോടനുബന്ധിച്ച് നവംബറില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. തുടക്കത്തില്‍, ഇത് സ്ലീപ്പര്‍ ക്ലാസിനായി നിര്‍മ്മിച്ച കോച്ചുകളായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇത് ആധുനിക സൗകര്യങ്ങളോടും സവിശേഷതകളോടും കൂടിയ ഡീലക്‌സ് എസി കോച്ചുകളാണ്. 'ദേഖോ അപ്നാ ദേശ്' എന്ന പ്രമേയവുമായി ഈ സ്പെഷ്യല്‍ ട്രെയിന്‍, വെറും 17 ദിവസത്തിനുള്ളില്‍ മുഴുവന്‍ യാത്രയും പൂര്‍ത്തിയാക്കും.

   യാത്രയില്‍ അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രവും ഹനുമാന്‍ ക്ഷേത്രവും നന്ദിഗ്രാമിലെ ഭാരത് മന്ദിരവും ഒക്കെ ഉള്‍പ്പെടുന്നു. മൊത്തം 7,500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് 17-ാം ദിവസം ഡല്‍ഹിയിലേക്ക് ട്രെയിന്‍ മടങ്ങി എത്തും.

   യാത്രാ ചെലവ് വിവരങ്ങള്‍
   എസി ക്ലാസുകള്‍, എസി ഹോട്ടല്‍ താമസം, ഭക്ഷണം, പുറമെ വേണ്ടിവരുന്ന യാത്ര, സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, യാത്രാ ഇന്‍ഷുറന്‍സ്, ഐആര്‍സിടിസി ടൂര്‍ മാനേജര്‍മാരുടെ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന യാത്രയ്ക്കുള്ള ചെലവ് 82,950 രൂപയാണ്.

   ലഭിക്കുന്ന സൗകര്യങ്ങള്‍ 
   ട്രെയിനില്‍ സുരക്ഷയ്ക്കായി ഗാര്‍ഡുകള്‍, സിസിടിവി ക്യാമറകള്‍, ഫസ്റ്റ് എസി, സെക്കന്‍ഡ് എസി എന്നിവ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത താമസസൗകര്യം എന്നിവ ലഭിക്കും.
   യാത്രയില്‍ എസി ക്ലാസുകള്‍, എസി ഹോട്ടല്‍ താമസം, ഭക്ഷണം, പുറം യാത്രകള്‍, സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, യാത്രാ ഇന്‍ഷുറന്‍സ്, ഐആര്‍സിടിസി ടൂര്‍ മാനേജര്‍മാരുടെ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

   ആധുനിക അടുക്കള, സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള വാഷ്‌റൂം പ്രവര്‍ത്തനങ്ങള്‍, രണ്ട് മികച്ച ഭക്ഷണശാലകള്‍, ഷവര്‍ ക്യൂബിക്കിളുകള്‍, ഒരു ഫൂട്ട് മസാജര്‍ എന്നിവ അധിക സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

   ഓരോ യാത്രക്കാരനും കോവിഡ് -19 ന്റെ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്, കൂടാതെ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതുമാണ്.

   യാത്രക്കാര്‍ക്ക് 18 വയസ്സിന് മുകളിലായിരിക്കണം പ്രായം. യാത്രക്കാർക്ക് ഫെയ്‌സ് മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ കിറ്റുകള്‍ നല്‍കും.

   ഇത്തരം അതിശയകരമായ സവിശേഷതകള്‍ ആസ്വദിച്ചുള്ള സ്റ്റേറ്റ് ഓഫ് ആര്‍ട്ട് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിന്‍ യാത്ര വളരെ ഉല്ലാസകരമായിരിക്കും.

   വഴികള്‍
   ഡല്‍ഹി - അയോധ്യ - സീതാമഡി - ജനക്പൂര്‍ - വാരാണസി - പ്രയാഗ് - ചിത്രകൂട് - നാസിക് - ഹംപി - രാമേശ്വരം - ഡല്‍ഹി

   പോകുന്ന പ്രദേശങ്ങള്‍
   അയോധ്യ- രാമജന്മഭൂമി ക്ഷേത്രം, ഹനുമാന്‍ ഗര്‍ഹി, സരയു ഘട്ട്
   നന്ദിഗ്രാം- ഭാരത്-ഹനുമാന്‍ ക്ഷേത്രവും ഭാരത് കുണ്ടും
   ജനക്പൂര്‍- രാം-ജാന്‍കി മന്ദിര്‍

   സീതാമഡി- സീതാമഡിയിലെ ജാനകി മന്ദിരം, പുനൗര ധാം
   വാരാണസി- തുളസി മാനസ് ക്ഷേത്രം, സങ്കട് മോചന്‍ ക്ഷേത്രം, വിശ്വനാഥ ക്ഷേത്രം

   സീത സമാഹിത് സ്ഥലം, സീതാമര്‍ഹി: സീത മാതാ ക്ഷേത്രം
   പ്രയാഗ്- ഭരദ്വാജ് ആശ്രമം, ഗംഗ-യമുന സംഗമം, ഹനുമാന്‍ ക്ഷേത്രം
   ശൃംഗവേര്‍പൂര്‍- ശൃംഗ ഋഷി സമാധി, ശാന്താ ദേവി ക്ഷേത്രം, രാം ചൗര

   ചിത്രകൂട്- ഗുപ്ത ഗോദാവരി, രാംഘട്ട്, ഭാരത് മിലാപ് ക്ഷേത്രം, സതി അനുസൂയ ക്ഷേത്രം

   നാസിക്- ത്രയംബകേശ്വര്‍ ക്ഷേത്രം, പഞ്ചവടി, സീത ഗുഫ, കളാരം ക്ഷേത്രം

   ഹംപി- അഞ്ജനാദ്രി ഹില്‍, ഋഷിമുഖ് ദ്വീപ്, സുഗ്രീവ ഗുഹ, ചിന്താമണി ക്ഷേത്രം, മാല്യവന്ത രഘുനാഥ ക്ഷേത്രം
   രാമേശ്വരം- ശിവക്ഷേത്രം, ധനുഷ്‌കോടി
   Published by:Jayesh Krishnan
   First published:
   )}