നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • World Mosquito Day 2021: 'ലോകത്തിലെ ഏറ്റവും മാരകമായ ജീവി'യേക്കുറിച്ച് അറിയേണ്ടതെല്ലാം

    World Mosquito Day 2021: 'ലോകത്തിലെ ഏറ്റവും മാരകമായ ജീവി'യേക്കുറിച്ച് അറിയേണ്ടതെല്ലാം

    എല്ലാ വർഷവും 10 ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണക്കാരായ കൊതുകുകളെ 'ലോകത്തിലെ ഏറ്റവും മാരകമായ ജീവി' എന്ന് തന്നെ വിളിക്കാം.

    Mosquito

    Mosquito

    • Share this:
      1897ൽ ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ് പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകർത്തുമെന്ന് കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 20നാണ് ലോക കൊതുകുദിനം ആചരിക്കുന്നത്. ഈ കണ്ടുപിടിത്തത്തിന് തൊട്ടുപിന്നാലെ, ആഗസ്റ്റ് 20 ലോക കൊതുക് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

      എല്ലാ വർഷവും 10 ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണക്കാരായ കൊതുകുകളെ 'ലോകത്തിലെ ഏറ്റവും മാരകമായ ജീവി' എന്ന് തന്നെ വിളിക്കാം. മലേറിയ, ഡെങ്കിപ്പനി, വെസ്റ്റ് നൈൽ വൈറസ്, ചിക്കുൻഗുനിയ, മഞ്ഞപ്പനി, സിക്ക എന്നിവയാണ് കൊതുകുകൾ പരത്തുന്ന സാധാരണ രോഗങ്ങൾ.

      കൊതുകുകളുടെ അപകടങ്ങളെക്കുറിച്ചും അവ പകർത്താൻ സാധ്യതയുള്ള എല്ലാ രോഗങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് ഈ ദിവസം ആചരിക്കുന്നത്. മലേറിയയെ കൊതുകുകളുമായി ബന്ധിപ്പിക്കുന്ന കണ്ടെത്തലിനോടുള്ള ബഹുമാന സൂചകമായാണ് ലോക കൊതുക് ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മലേറിയ ഭീഷണിപ്പെടുത്തുന്നതിനാൽ, ലോക കൊതുകു ദിനത്തെക്കുറിച്ചും കൊതുകുകളെക്കുറിച്ചും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിൽ അവബോധം വളർത്തേണ്ടതുണ്ട്.

      Endmalaria.org അനുസരിച്ച്, കൊതുകുകളെ തുരത്തുന്നതിനുള്ള നടപടികൾ വഴി 7.6 മില്യണിലധികം ജീവൻ രക്ഷിക്കുകയും 2000 മുതൽ 1.5 ബില്ല്യൺ മലേറിയ കേസുകൾ തടയുകയും ചെയ്തിട്ടുണ്ട്.

      കൊതുകുകൾ പരത്തുന്ന രോഗങ്ങൾ, പ്രത്യേകിച്ച് മലേറിയ പോലുള്ള രോഗങ്ങൾക്കെതിരെ പോരാടുന്ന എൻ‌ജി‌ഒകൾ, ആരോഗ്യ പരിപാലന ഉദ്യോഗസ്ഥർ, മറ്റ് സംഘടനകൾ എന്നിവരുടെ ശ്രമങ്ങൾ എടുത്തു കാണിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

      എല്ലാ ലോക കൊതുക് ദിനത്തിനും ഒരു തീം ഉണ്ടായിരിക്കും. "മലേറിയ രോഗികളുടെ എണ്ണം പൂജ്യമാക്കുക" എന്നതാണ് ഈ വർഷത്തെ തീം.

      ഈ ദിവസം എങ്ങനെ ആചരിക്കാം
      ചില ലേഖനങ്ങൾ പങ്കിടുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ മലേറിയയെക്കുറിച്ചും കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ബോധവൽക്കരിക്കാനാകും. അല്ലെങ്കിൽ പാവപ്പെട്ട ആളുകൾക്ക് കൊതുകു വല നൽകാനും കൊതുക് ധാരാളമുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ ആളുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനും സാധിക്കും. കൊതുകുകളെക്കുറിച്ചും അവ ഉണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും വായിക്കാൻ ഈ ദിവസം കുറച്ച് സമയം ചെലവഴിക്കുക എന്നതാണ് മറ്റൊരു മാർഗം.

      ഏപ്രിൽ 25നാണ് ലോക മലേറിയ ദിനം ആചരിക്കുന്നത്. ലോക ആരോഗ്യ മേഖലയ്ക്ക് കനത്ത ഭീഷണി ഉയർത്തുന്ന രോഗമാണ് മലേറിയ. ഈ ലോകത്തിൻറെ ആരോഗ്യകരമായ ഭാവിക്ക് മലേറിയ എന്ന രോഗത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. മലേറിയ തടയുന്നതിനും നിയന്ത്രണത്തിനുമുള്ള രാഷ്ട്രീയ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതിനുമാണ് ലോക മലേറിയ ദിനം ആചരിക്കുന്നത്. 2007 ലെ ലോകാരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങൾ ചേർന്നാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.
      Published by:Jayesh Krishnan
      First published:
      )}