• HOME
 • »
 • NEWS
 • »
 • explained
 • »
 • Baricitinib, Sotrovimab | ലോകാരോഗ്യ സംഘടന അംഗീകരിച്ച പുതിയ കോവിഡ് 19 മരുന്നുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

Baricitinib, Sotrovimab | ലോകാരോഗ്യ സംഘടന അംഗീകരിച്ച പുതിയ കോവിഡ് 19 മരുന്നുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏറ്റവും പുതിയ രണ്ട് മരുന്നുകളാണ് ബാരിസിറ്റിനിബ് സൊട്രോവിമാബ് എന്നിവ

 • Last Updated :
 • Share this:
  കോവിഡ് 19 (Covid 19) നെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന (World Health Organisation) അംഗീകരിച്ച ഏറ്റവും പുതിയ രണ്ട് മരുന്നുകളാണ് ബാരിസിറ്റിനിബ് (Baricitinib) , സൊട്രോവിമാബ് (Sotrovimab) എന്നിവ. അതില്‍ ഒന്ന് റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് (rheumatoid arthritis) എന്ന രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ്. മറ്റൊന്ന് കൊറോണ വൈറസിനെ നേരിടാനായി നിര്‍മ്മിച്ചമോണോക്ലോണല്‍ ആന്റിബോഡി തെറാപ്പിയാണ് (monoclonal antibody therapy) . ഇവയെക്കുറിച്ച് കൂടുതല്‍ അറിയാം.

  ബാരിസിറ്റിനിബ് (Baricitinib)

  കോവിഡ് 19 ബാധിച്ച് ഗുരുതരമായ രോഗികളെ ചികിത്സിക്കുന്നതിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന മരുന്നാണിത്. റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് കൊടുക്കുന്നതും ജാനസ് കൈനേസ് (Janus kinase ) എന്ന മരുന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുമായ ബാരിസിറ്റിനിബ് കോവിഡ് 19 ബാധിച്ച് ഗുരുതരമായവരെ ചികിത്സിക്കുന്നതിന് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരിക്കുന്ന മരുന്നാണ്. കോവിഡ് 19 ഗുരുതരമായ രോഗികളില്‍ മാരകമായ ഫലങ്ങളിലേക്ക് നയിച്ചേക്കാവുന്ന സൈറ്റോകൈന്‍ (cytokine) എന്നറിയപ്പെടുന്ന രോഗപ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണത്തെ നേരിടാന്‍ ഈ മരുന്നുകള്‍ സഹായിക്കുന്നു.

  കോവിഡ് -19 തീവ്രമായ രോഗികള്‍ക്ക് കോര്‍ട്ടിക്കോസ്റ്റിറോയിഡുകള്‍ക്കൊപ്പം, ഇന്റര്‍ലൂക്കിന്‍-6 റിസപ്റ്റര്‍ ബ്ലോക്കറുകള്‍ നല്‍കുന്നതിന് പകരം ബാരിസിറ്റിനിബ് ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ ഗൈഡ്ലൈന്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

  രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതപ്രതികരണം മൂലമുണ്ടാകുന്ന നീര്‍വീക്കം കോവിഡ്-19 ന്റെ തീവ്രമായ കേസുകളില്‍ സാധാരണമാണ്. ഇതിനെതിരെ പോരാടാന്‍ ഉപയോഗപ്രദമായതും ചെലവുകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്നുകളാണ് കോര്‍ട്ടിക്കോസ്റ്റിറോയിഡുകള്‍. രണ്ട് ഐഎല്‍-6 ഇന്‍ഹിബിറ്ററുകള്‍, ആര്‍ത്രൈറ്റിസ് മരുന്നുകളായ ടോസിലിസുമാബ്, സരിലുമാബ് എന്നിവ കോവിഡ്-19 ചികിത്സയ്ക്കായി ലോകാരോഗ്യ സംഘടന നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

  ബാരിസിറ്റിനിബ് ഫലപ്രദമാണെന്നും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ അതിജീവന സാധ്യത കൂട്ടുമെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രോഗികള്‍ ആശുപത്രിയില്‍ ചിലവഴിക്കുന്ന സമയവും ഈ മരുന്നുകള്‍ കുറയ്ക്കുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ ബാരിസിറ്റിനിബ്, ഐഎല്‍-6 റിസപ്റ്റര്‍ ബ്ലോക്കറുകള്‍ എന്നിവയ്ക്ക് സമാനമായ സ്വഭാവമായതിനാല്‍ ഇവയിലൊന്ന് മാത്രമേ തിരഞ്ഞെടുക്കേണ്ടതുള്ളൂ എന്നും ഇത് രണ്ടും ലഭ്യമാകുമ്പോള്‍ ചെലവും മറ്റ് കാര്യങ്ങളും നോക്കി ഒരെണ്ണം മാത്രം തെരെഞ്ഞെടുത്താല്‍ മതിയെന്നും ഒരേ സമയം രണ്ട് മരുന്നുകളും ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

  ലോകാരോഗ്യ സംഘടനയുടെ അറിയിപ്പിനെ തുടര്‍ന്ന് മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് സംഘടന, പേറ്റന്റ് കുത്തകകള്‍ ചികിത്സ ലഭിക്കുന്നതിന് തടസ്സമാകരുതെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു.

  പേറ്റന്റ് ഉടമയായ യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ എലി ലില്ലി ഈടാക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിലും ബംഗ്ലാദേശിലും ഈ മരുന്നുകളുടെ പതിപ്പുകള്‍ ഇതിനകം തന്നെ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യയിലെ കോവിഡ്-19 രോഗികളെ സഹായിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് ബാരിസിറ്റിനിബ് വാഗ്ദാനം ചെയ്തിരുന്നു. ഓറല്‍ ഗുളികകളുടെ രൂപത്തില്‍ വരുന്ന ബാരിസിറ്റിനിബിന്റെ ശുപാര്‍ശ ചെയ്ത ഡോസ് അനുസരിച്ച് 14 ദിവസത്തേക്ക് ദിവസേന 4 മില്ലീഗ്രാം ഡോസിലാണ് കോവിഡ് രോഗികള്‍ക്ക് നല്‍കേണ്ടത്.

  സൊട്രോവിമാബ് (Sotrovimab)

  അതി തീവ്രമല്ലാത്ത കോവിഡ്-19 രോഗികളില്‍ സൊട്രോവിമാബ് എന്നറിയപ്പെടുന്ന മോണോക്ലോണല്‍ ആന്റിബോഡി നല്‍കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. വിര്‍ ബയോടെക്‌നോളജിയുമായി സഹകരിച്ച് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ജിഎസ്‌കെ തയ്യാറാക്കിയ മരുന്നാണ് സൊട്രോവിമാബ്.

  തീവ്രമല്ലാത്ത കോവിഡ്-19 രോഗികളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികള്‍ക്ക് മാത്രമാണ് നല്‍കുക എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കാരണം കുറഞ്ഞ അപകടസാധ്യതയുള്ളവരില്‍ ഈ മരുന്ന് കുറഞ്ഞ ഫലങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

  യുഎസ് ആസ്ഥാനമായുള്ള റെജെനെറോണ്‍ നിര്‍മ്മിച്ച മറ്റൊരു മോണോക്ലോണല്‍ ആന്റിബോഡി ചികിത്സയാണ് കാസിരിവിമാബ്-ഇംഡെവിമാബ് എന്നിവയുടെ സംയോജനം. ഇത് ലോകാരോഗ്യ സംഘടന ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്. തീവ്രമല്ലാത്ത കോവിഡ് രോഗികളില്‍ മോണോക്ലോണല്‍ ആന്റിബോഡി സോട്രോവിമാബ് ഉപയോഗിക്കുന്നതിനുള്ള ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒമൈക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ക്കെതിരെ ഈ മരുന്നുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമല്ല.

  2021 ഡിസംബര്‍ അവസാനം വരെയുള്ള ഇന്ത്യയിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സൊത്രോവിമാബ് എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. വൈറസിനെ ചെറുക്കാന്‍ മെര്‍ക്ക് നിര്‍മ്മിച്ച മരുന്നായ മോള്‍നുപിരാവിറിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു.

  യുഎസ് ആസ്ഥാനമായുള്ള മെര്‍ക് ആന്‍ഡ് കമ്പനി ഇന്‍കും റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സും സംയുക്തമായാണ് മോള്‍നുപിരാവിര്‍ ആന്റിവൈറല്‍ ഗുളിക വികസിപ്പിച്ചത്. മരുന്ന് ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത ലോകത്തിലെ ആദ്യ രാജ്യം യുകെ ആണ്.

  Precautionary Vaccine | രാജ്യത്ത് കരുതല്‍ ഡോസ് വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍: മൂന്നാം ഡോസ് വാക്സിന് നിങ്ങള്‍ യോഗ്യനാണോ?

  കോവിഡ് 19 പരിശോധനാഫലം പോസിറ്റീവ് ആയാല്‍, രോഗലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മോള്‍നുപിരാവിര്‍ ഉപയോഗിക്കാനാണ് എംഎച്ച്ആര്‍എ ശുപാര്‍ശ ചെയ്യുന്നത്. ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയെ അടിസ്ഥാനമാക്കി, അണുബാധയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മോള്‍നുപിരാവിര്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും എംഎച്ച്ആര്‍എ പറഞ്ഞു.

  Explained | മനുഷ്യനിൽ പന്നിയുടെ ഹൃദയം മാറ്റിവെച്ചത് എങ്ങനെ? ഈ ശസ്ത്രക്രിയയുടെ പുരോഗതി ശാസ്ത്രലോകം സസൂക്ഷ്‌മം നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?

  യു കെ റെഗുലേറ്ററും ഗവണ്‍മെന്റിന്റെ സ്വതന്ത്ര വിദഗ്ധ ശാസ്ത്ര ഉപദേശക സമിതിയായ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ മെഡിസിന്‍സും ചേര്‍ന്ന് മരുന്നിന്റെ സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവയെക്കുറിച്ച് നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവിഡ് 19 രോഗലക്ഷണങ്ങളുള്ള രോഗികള്‍ക്കിടയില്‍ ഈ മരുന്നിന്റെ ഉപയോഗം ആശുപത്രി പ്രവേശനവും മരണവും പകുതിയായി വെട്ടിക്കുറച്ചതായി കാണിക്കുന്ന പ്രാഥമിക ഫലങ്ങളും മെര്‍ക്ക് സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.
  Published by:Jayashankar Av
  First published: