• HOME
 • »
 • NEWS
 • »
 • explained
 • »
 • Purvanchal Expressway | യുദ്ധവിമാനങ്ങൾ വരെ ഇറക്കാം; സാമ്പത്തിക വളർച്ചയ്ക്ക് കുതിപ്പേകുന്ന പൂർവാഞ്ചൽ എക്‌സ്പ്രസ് വേയെക്കുറിച്ച് അറിയേണ്ടതെല്ലാം

Purvanchal Expressway | യുദ്ധവിമാനങ്ങൾ വരെ ഇറക്കാം; സാമ്പത്തിക വളർച്ചയ്ക്ക് കുതിപ്പേകുന്ന പൂർവാഞ്ചൽ എക്‌സ്പ്രസ് വേയെക്കുറിച്ച് അറിയേണ്ടതെല്ലാം

341 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്‌പ്രസ്‌ വേ തുറന്നതോടെ ലഖ്‌നൗ മുതൽ ബിഹാറിലെ ബക്‌സർ വരെയുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയും.

Purvanchal Expressway

Purvanchal Expressway

 • Last Updated :
 • Share this:
  പൂർവാഞ്ചൽ എക്‌സ്പ്രസ് വേ (Purvanchal Expressway)  പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് നിരവധി നേട്ടങ്ങൾ ഇതുവഴി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 341 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്‌പ്രസ്‌ വേ തുറന്നതോടെ ലഖ്‌നൗ മുതൽ ബിഹാറിലെ ബക്‌സർ വരെയുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയും.

  അടിയന്തര സാഹചര്യങ്ങളിൽ വിമാനം ഇറക്കാൻ പോലും സാധിക്കുന്ന ഹൈവേയുടെ കഴിവ് തെളിയിക്കുന്നതിനായി ഇന്ത്യൻ എയർഫോഴ്‌സിന്റെ സി-130ജെ സൂപ്പർ ഹെർക്കുലീസ് (C-130J Super Hercules) ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിലെത്തുന്ന പ്രധാനമന്ത്രി എക്‌സ്‌പ്രസ് വേയിലാണ് ലാൻഡ് ചെയ്തത്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിനെ മൗ, അസംഗഡ്, ബരാബങ്കി ഉൾപ്പെടെയുള്ള കിഴക്കൻ ജില്ലകളുമായും പ്രധാന നഗരങ്ങളായ പ്രയാഗ്‌രാജ്, വാരണാസി എന്നിവയുമായി ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണിത്.

  ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ എയർഫോഴ്സ് 45 മിനിറ്റ് സമയം എയർ ഷോയും ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുന്നിൽ എയർസ്ട്രിപ്പ് യുദ്ധവിമാനങ്ങളിൽ ഒന്നിലധികം ലാൻഡിംഗുകളും ടേക്ക്ഓഫുകളും നടത്തിയാണ് എയർ ഷോ. സുഖോയ്, മിറാഷ്, റാഫേൽ, എഎൻ 32 തുടങ്ങിയ വിമാനങ്ങളാണ് എയർ ഷോയിൽ ഉൾപ്പെടുത്തിയത്.

  പുതുതായി നിർമ്മിച്ച എക്‌സ്പ്രസ് വേയിലൂടെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ അറിയേണ്ടതെല്ലാം:

  • ലഖ്‌നൗ-സുൽത്താൻപൂർ ഹൈവേയിലെ ചന്ദ്‌സാരായി ഗ്രാമത്തിൽ നിന്നാണ് 341 കിലോമീറ്റർ ദൂരമുള്ള പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ ആരംഭിക്കുന്നത്. ബാരാബങ്കി, അമേഠി, സുൽത്താൻപൂർ, ഫൈസാബാദ്, അംബേദ്കർ നഗർ, അസംഗഢ്, മൗ എന്നിവിടങ്ങളിലൂടെ കടന്നുപോയി ഗാസിപൂർ ജില്ലയിലെ ഹൽദാരിയ ഗ്രാമത്തിൽ അവസാനിക്കും.

  • 2018 ജൂലൈയിൽ അസംഗഢിൽ പ്രധാനമന്ത്രി മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

  • ഏകദേശം 22,500 കോടി രൂപ ചെലവിലാണ് പുർവാഞ്ചൽ എക്‌സ്‌പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്.

  • നിലവിൽ ആറുവരിയുള്ള എക്‌സ്പ്രസ് വേ പിന്നീട് എട്ടുവരിയായി വികസിപ്പിക്കും.

  • എക്സ്പ്രസ് വേ തുറക്കുന്നതോടെ ലഖ്‌നൗവിൽ നിന്ന് ഗാസിപൂരിലേക്കുള്ള യാത്രാ സമയം 6 മണിക്കൂറിൽ നിന്ന് 3.5 മണിക്കൂറായി കുറയും. എന്നാൽ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തുമ്പോഴും ദീർഘദൂര യാത്രയ്ക്ക് ആവശ്യമായ പെട്രോൾ പമ്പുകളോ മറ്റ് സൗകര്യങ്ങളോ വഴിയിൽ സജ്ജീകരിച്ചിട്ടില്ല. ഭക്ഷണശാലകളില്ലാത്തതിനാൽ റോഡ് വഴി യാത്ര ചെയ്യുന്ന ആളുകൾ ഭക്ഷണവും വെള്ളവും സഹിതം വാഹനത്തിൽ ഫുൾ ടാങ്ക് ഇന്ധനവും കരുതിയിരിക്കണം.

  • എക്സ്പ്രസ് വേയിൽ ഓരോ 100 കിലോമീറ്ററിലും രണ്ട് വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ച് വരികയാണ്. ഈ പ്രദേശങ്ങളിൽ റസ്റ്റോറന്റുകൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, പെട്രോൾ പമ്പ്, മോട്ടോർ ഗാരേജ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

  • സുൽത്താൻപൂർ ജില്ലയിലെ കുഡെഭറിൽ മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റൺവേയും എക്‌സ്പ്രസ് വേയ്ക്ക് ഉണ്ടാകും. അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇറക്കാനും പറന്നുയരാനും ഈ റൺവേ ഉപയോഗിക്കാം.

  • എക്സ്പ്രസ് വേയിൽ 18 മേൽപ്പാലങ്ങൾ, ഏഴ് റെയിൽവേ മേൽപ്പാലങ്ങൾ, ഏഴ് വലിയ പാലങ്ങൾ, 104 ചെറിയ പാലങ്ങൾ, 13 ഇന്റർചേഞ്ചുകൾ, 271 അടിപ്പാതകൾ എന്നിവയുമുണ്ട്.

  • ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗങ്ങളായ ലഖ്‌നൗ, ബരാബങ്കി, അമേഠി, അയോധ്യ, സുൽത്താൻപൂർ, അംബേദ്കർ നഗർ, അസംഗഡ്, മൗ, ഗാസിപൂർ എന്നീ ജില്ലകളിലേയ്ക്കുള്ള യാത്രാ സമയം കുറയുന്നതിനാൽ പുതിയ എക്‌സ്പ്രസ് വേ വഴി നിരവധി സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.

  Published by:Rajesh V
  First published: