Explained | ആമസോണിന് 6594 കോടി രൂപയോളം പിഴ; യൂറോപ്യൻ യൂണിയന്റെ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തെക്കുറിച്ച് അറിയാം

യൂറോപ്യന്‍ നിയമത്തെക്കുറിച്ചും ഇ-കൊമേഴ്സ് ഭീമന്‍ എങ്ങനെയാണ് നിയമത്തില്‍ വീഴ്ച വരുത്തിയതെന്നുമുള്ള കാര്യങ്ങള്‍ പരിശോധിക്കാം.

ഏകദേശം 6594 കോടിയോളം രൂപയാണ് പിഴ തുക

ഏകദേശം 6594 കോടിയോളം രൂപയാണ് പിഴ തുക

 • Share this:
  യൂറോപ്യന്‍ യൂണിയന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമപ്രകാരം ആമസോണിന് 887 മില്യണ്‍ ഡോളറിനടുത്ത് പിഴ. അതായത് ഏകദേശം 6594 കോടിയോളം രൂപയാണ് പിഴ തുക. 2018 ല്‍ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജി.ഡി.പി.ആര്‍) പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് ടെക് ഭീമന്മാര്‍ യൂറോപ്യന്‍ യൂണിയന്‍ റെഗുലേറ്റര്‍മാരുടെ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പിഴയെ വെല്ലുവിളിക്കുന്നുെവെന്ന് ആമസോണ്‍ വ്യക്തമാക്കിയെങ്കിലും യൂറോപ്യന്‍ നിയമത്തെക്കുറിച്ചും ഇ-കൊമേഴ്സ് ഭീമന്‍ എങ്ങനെയാണ് നിയമത്തില്‍ വീഴ്ച വരുത്തിയതെന്നുമുള്ള കാര്യങ്ങള്‍ പരിശോധിക്കാം.

  എന്തുകൊണ്ടാണ് ആമസോണിന് പിഴ ലഭിച്ചത്?
  ലക്സംബര്‍ഗിലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (സി.എന്‍.പി.ഡി) ആണ് ആമസോണിന് പിഴ ചുമത്തിയത്. 2018ല്‍ ഫ്രഞ്ച് സ്വകാര്യതാ അവകാശ സംഘടനയായ ലാ ക്വാഡ്രാച്ചര്‍ ഡു നെറ്റ് നല്‍കിയ പരാതിയില്‍, ഇ-ടെയില്‍ ഭീമന്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യവും വിവരങ്ങളും കാണിക്കാന്‍ ഉപഭോക്താക്കളുടെ ഡാറ്റയില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. ആമസോണിനെതിരായ 'കൂട്ട പരാതി' 10,000 പേര്‍ ചേര്‍ന്ന് സമര്‍പ്പിച്ചതാണ്. ജി.ഡി.പി.ആര്‍ ലംഘിച്ച് ആമസോണ്‍ ഏര്‍പ്പെടുത്തിയ പരസ്യ ടാര്‍ഗെറ്റിംഗ് സംവിധാനം തങ്ങളുടെ സ്വതന്ത്ര സമ്മതമില്ലാതെയാണ് നടപ്പിലാക്കിയതെന്നാണ് പരാതിയിലുള്ളത്.

  ജി.ഡി.പി.ആര്‍ പറയുന്നത് എന്ത് ?
  പല വെബ്സൈറ്റുകളും, നിങ്ങള്‍ അവരുടെ പേജുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കുക്കികള്‍ ഉപയോഗിക്കുന്നതില്‍ നിങ്ങളുടെ സമ്മതം തേടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. ഇത് 2018ല്‍ ജി.ഡി.പി.ആര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുണ്ടായ മാറ്റമാണ്. നിയന്ത്രണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന വിവരങ്ങള്‍ കമ്പനികള്‍ ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുമ്പോള്‍ അതായത് ഏതെങ്കിലും ഡാറ്റയോ വിവരങ്ങളോ ഉപയോഗപ്പെടുത്തുന്നതിനുമുമ്പ് വ്യക്തമായ സമ്മതം തേടണം.

  ആമസോണിന് ഏര്‍പ്പെടുത്തിയ പിഴയ്ക്ക് മുമ്പ്, ഒരു ടെക് ഭീമന് മേല്‍ ചുമത്തിയ ഏറ്റവും വലിയ പിഴ ഗൂഗിളിന് മേല്‍ ആയിരുന്നു. ഇന്റര്‍നെറ്റ് സേര്‍ച്ച് ഭീമനായ ഗൂഗിളിന് 57 മില്യണ്‍ ഡോളര്‍ പിഴയാണ് ചുമത്തിയിരുന്നത്. ജി.ഡി.പി.ആര്‍ നിബന്ധനകള്‍ തകര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ക്കിടയില്‍ മൂന്ന് വര്‍ഷത്തെ ചര്‍ച്ചകള്‍ നടന്നുവെന്നും ഇത് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ ദേശീയ നിയമങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  'ലോകത്തിലെ ഏറ്റവും കര്‍ക്കശമായ സ്വകാര്യത സുരക്ഷാ നിയമമാണ്' ജി.ഡി.പി.ആര്‍ എന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. ജി.ഡി.പി.ആര്‍ സ്വകാര്യതയും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ഈടാക്കും. ജി.ഡി.പി.ആര്‍ നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെ ലഭിക്കാവുന്ന പരമാവധി പിഴ ഒരു കമ്പനിയുടെ ആഗോള വാര്‍ഷിക വിറ്റുവരവിന്റെ 4 ശതമാനമാണ്. അല്ലെങ്കില്‍ 23 മില്യണ്‍ ഡോളറാണ്. ഇവയില്‍ ഏതാണോ കൂടുതല്‍, അതായിരിക്കും പരമാവധി പിഴ. അതായത്, ഒരു കമ്പനി കൂടുതല്‍ ലാഭകരമാണെങ്കില്‍ കൂടുതല്‍ പിഴ നല്‍കേണ്ടി വരും.

  ആമസോണ്‍ പറയുന്നത് എന്ത്?
  ഫ്രാന്‍സില്‍ പിഴ ചുമത്തിയതിനെത്തുടര്‍ന്ന്, ഗൂഗിള്‍ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു, എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യത്തെ ഏറ്റവും വലിയ അഡ്മിനിസ്‌ട്രേറ്റീവ് അതോറിറ്റി ഈ അപ്പീല്‍ നിരസിച്ചു. ഗൂഗിള്‍ ഉപയോക്താക്കളുമായി പങ്കുവച്ച വിവരങ്ങള്‍ വേണ്ടത്ര വ്യക്തയില്ലാത്തതാണെന്നും ജി.ഡി.പി.ആര്‍ പിഴയെ അനുകൂലിച്ചും വിധി വന്നു.

  യുഎസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്.ഇ.സി) ഫയലിംഗില്‍ 887 മില്യണ്‍ ഡോളര്‍ (യൂറോ 746 ദശലക്ഷം) പിഴയെക്കുറിച്ച് വെളിപ്പെടുത്തിയ ആമസോണ്‍ 'യോഗ്യതയില്ലാത്ത തീരുമാനം' എന്നും ഇതിനെ 'ശക്തമായി പ്രതിരോധിക്കുമെന്നും' വ്യക്തമാക്കി. ആമസോണ്‍ പുറത്തുവിട്ട ഒരു പ്രസ്താവന അനുസരിച്ച്, ''ഡാറ്റ ലംഘനം ഉണ്ടായിട്ടില്ല, ഉപഭോക്തൃ ഡാറ്റ ഒരു മൂന്നാം കക്ഷിക്കും വെളിപ്പെടുത്തിയിട്ടില്ല എന്ന വസ്തുതകളില്‍ തര്‍ക്കമില്ലെന്നാണ്' വ്യക്തമാക്കിയിരിക്കുന്നത്.
  Published by:Karthika M
  First published:
  )}