നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Bengal Tiger: ബംഗാൾ കടുവകൾ വംശനാശ ഭീഷണി നേരിടുന്നത് എന്തുകൊണ്ട്?

  Bengal Tiger: ബംഗാൾ കടുവകൾ വംശനാശ ഭീഷണി നേരിടുന്നത് എന്തുകൊണ്ട്?

  Bengal Tiger: വന്യജീവി നിയമങ്ങളാൽ ഇവ സംരക്ഷിക്കപ്പെടുകയും ഇന്ത്യയുടെ ദേശീയ മൃഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ബംഗാൾ കടുവകളുടെ എണ്ണം കുറഞ്ഞു വരികയാണ്.

  tiger

  tiger

  • Share this:
   ബംഗാൾ കടുവകൾ 'റോയൽ ബംഗാൾ കടുവ' എന്നും അറിയപ്പെടാറുണ്ട്. വിവിധ ആവാസ വ്യവസ്ഥകളിൽ കാണപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം പാന്തേര ടൈഗ്രിസ് എന്നാണ്. ഉയർന്ന പ്രദേശങ്ങൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, പുൽമേടുകൾ, കണ്ടൽക്കാടുകൾ എന്നിവിടങ്ങളിൽ ഈ ഗാംഭീര്യമുള്ള വേട്ടക്കാരനെ കാണാം. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ എന്നിവിടങ്ങളിലുടനീളം ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ബംഗാൾ കടുവകൾ ഉള്ളത്.

   എന്നാൽ ബംഗാൾ കടുവകൾ വംശനാശഭീഷണി നേരിടുന്ന ജീവി വിഭാഗമാണ്. വന്യജീവി നിയമങ്ങളാൽ ഇവ സംരക്ഷിക്കപ്പെടുകയും ഇന്ത്യയുടെ ദേശീയ മൃഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ബംഗാൾ കടുവകളുടെ എണ്ണം കുറഞ്ഞു വരികയാണ്.

   ബംഗാൾ കടുവകളുടെ സ്വഭാവഗുണങ്ങൾ
   130 ഇഞ്ച് (3.2 മീറ്റർ) നീളവും 250 മുതൽ 700 പൗണ്ട് വരെ (115 മുതൽ 320 കിലോഗ്രാം വരെ) ഭാരവുമുണ്ട് ബംഗാൾ കടുവകൾക്ക്. ഇവയിൽ ചിലതിന് വെളുത്ത നിറമാണുള്ളത്. 2011ലെ കണക്കനുസരിച്ച് 2,500 ഓളം ബംഗാൾ കടുവകളാണുളളത്. പ്രധാനമായും ഇന്ത്യയിലാണ് ബംഗാൾ കടുവകൾ കൂടുതലായും കാണപ്പെടുന്നത്. മറ്റ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ചൈന, നേപ്പാൾ എന്നിവിടങ്ങളിലും ഇവയെ കാണാറുണ്ട്.

   എന്തുകൊണ്ടാണ് ബംഗാൾ കടുവകൾ വംശനാശഭീഷണി നേരിടുന്നത്?

   ബംഗാൾ കടുവകൾ മാത്രമല്ല എല്ലാത്തരം കടുവകളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. എന്നാൽ മറ്റ് കടുവ ഉപ വിഭാഗങ്ങൾ പരിശോധിക്കുമ്പോൾ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ബംഗാൾ കടുവയാണ്. ഇവ നിരന്തരമായി വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവ ബംഗാൾ കടുവകളുടെ എണ്ണത്തെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏഷ്യയിൽ ഇവയുടെ വേട്ടയാടൽ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

   Also Read- രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും ഏസി; കടുവയ്ക്ക് ഫാൻ; ചൂട് ശമിപ്പിക്കാൻ മൃഗശാലയിൽ പുതിയ സംവിധാനങ്ങൾ

   ബംഗാൾ കടുവകൾ നിയമവിരുദ്ധമായി വേട്ടയാടപ്പെടുന്നുണ്ട്. കാരണം ഇവയുടെ ചർമ്മവും ചില ശരീരഭാഗങ്ങളും പരമ്പരാഗത ഏഷ്യൻ വൈദ്യശാസ്ത്രത്തിന് ഉപയോഗപ്രദമാണ്. കൂടാതെ ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ഇരകൾ കുറയുന്നതും ഇവയുടെ വംശനാശത്തിന് കാരണമാണ്. എന്നാൽ ഇവയുടെ എണ്ണം കുറയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വേട്ടയാടലാണ്. പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ, ടൈഫോയ്ഡ്, മലേറിയ, മറ്റ് രോഗങ്ങൾ എന്നിവ ചികിത്സിക്കാൻ കടുവകളുടെ അസ്ഥികൾ ഉപയോഗിക്കാറുണ്ട്.

   കാലാവസ്ഥാ വ്യതിയാനം ബംഗാൾ കടുവകളെ എങ്ങനെ ബാധിക്കുന്നു?

   കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. സമുദ്രനിരപ്പ് വർദ്ധിച്ചതോടെ സുന്ദർബൻസ് പോലുള്ള പ്രദേശങ്ങളിൽ തീരദേശത്തെ മണ്ണൊലിപ്പ് കാരണം കടുവകൾക്ക് ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നുണ്ട്. കൂടാതെ സമുദ്രജലം നദികളിലേക്ക് പ്രവേശിക്കുകയും ശുദ്ധജലം ഉപ്പുവെള്ളമാവുകയും ചെയ്യുന്നതും കടുവകൾക്ക് ഭീഷണിയാണ്. ചുരുങ്ങിക്കൊണ്ടിരിക്കുന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥ ജീവജാലങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്.

   മനുഷ്യർ ബംഗാൾ കടുവകളെ ഉപദ്രവിക്കുന്നത് എന്തിന് വേണ്ടി?
   മൃഗങ്ങളും മനുഷ്യ താൽപ്പര്യങ്ങളും തമ്മിൽ എപ്പോഴും ഏറ്റുമുട്ടലുകൾ നടക്കാറുണ്ട്. മനുഷ്യരും ബംഗാൾ കടുവകളുടെ ആവാസവ്യവസ്ഥ ചുരുങ്ങാൻ പ്രധാന കാരണക്കാരാണ്. വനഭൂമികളും മറ്റും കൈയ്യേറുന്നത് കടുവകളുടെ ആവാസ വ്യവസ്ഥ നഷ്ടമാകാൻ കാരണമാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള കടുവകളുടെ എണ്ണം 100,000 ആയി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ കേവലം 100 വർഷത്തിനുള്ളിൽ സ്ഥിതി വളരെ മോശമായി. ബംഗാൾ കടുവകളുടെ നിലനിൽപ്പ് തന്നെ നിലവിൽ ഭീഷണിയിലാണ്.

   പരമ്പരാഗത ഏഷ്യൻ വൈദ്യശാസ്ത്രത്തിൽ ബംഗാൾ കടുവയുടെ ശരീരഭാഗങ്ങൾ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ശരീരഭാഗങ്ങളുടെ കരിഞ്ചന്ത വ്യാപാരവും നടക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും അപകടകരമായ മൃഗങ്ങളിൽ ഒന്നാണ് ബംഗാൾ കടുവകൾ. അതിനാൽ ഇവയെ വേട്ടയാടുന്നതിനായി അനധികൃതമായി വലിയ പന്തയങ്ങളും മറ്റും നടക്കാറുണ്ട്.

   വ്യവസായവൽക്കരണം ബംഗാൾ കടുവകളെ ബാധിക്കുന്നത് എങ്ങനെ?

   ഇന്ത്യയിലെ ഉയർന്ന ജനസംഖ്യാ വളർച്ച ബംഗാൾ കടുവയുടെ നിലനിൽപ്പിനെ ഏറെ ബാധിച്ചിട്ടുണ്ട്. റോഡുകളുടെ നിർമ്മാണവും കൃഷി ഭൂമി വികസനവും മറ്റും ബംഗാൾ കടുവകളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇന്ന്, കടുവകളുടെ ആവാസവ്യവസ്ഥ 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 20 മടങ്ങ് കുറഞ്ഞു. വ്യവസായവൽക്കരണം മറ്റ് മൃഗങ്ങളെയും ബാധിക്കുന്നുണ്ട്.

   ബംഗാൾ കടുവകളുടെ ഭാവി

   കടുവകൾക്കായുള്ള സംരക്ഷണ പ്രവർത്തനങ്ങൾ നിരവധി വർഷങ്ങളായി നടക്കുന്നുണ്ട്. വേൾഡ് വൈൽഡ്‌ ലൈഫ് ഫണ്ട് പോലുള്ള അന്താരാഷ്ട്ര സംരക്ഷണ സ്ഥാപനങ്ങളുടെ പിന്തുണ ഇതിന് ഏറെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിൽ, 1970 കളിൽ ആരംഭിച്ച പ്രോജക്ട് ടൈഗർ കടുവകളുടെ എണ്ണം നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഇന്നും തുടരുന്നുണ്ട്. ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കടുവകളുടെ സംരക്ഷണത്തിൽ ചില നല്ല മാറ്റങ്ങളുണ്ടെന്നാണ്. ഈ കണ്ടെത്തലുകൾ ഉണ്ടായിരുന്നിട്ടും, ബംഗാൾ കടുവയെ വംശനാശഭീഷണി നേരിടുന്നതായാണ് ഇപ്പോഴും കണക്കാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഏറ്റവും ശ്രദ്ധേയമായ മൃഗങ്ങളിൽ ഒന്നാണ് ബംഗാൾ കടുവകൾ. നിർഭാഗ്യവശാൽ, ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന മറ്റു പല മൃഗങ്ങളും സംരക്ഷിക്കപ്പെടാതെ പോകുന്നുണ്ടെന്നാണ് വിവരം.

   Keywords: Bengal tiger, Tiger, India, ബംഗാൾ കടുവ, കടുവ, ഇന്ത്യ
   First published: