• HOME
 • »
 • NEWS
 • »
 • explained
 • »
 • Meta | ഫേസ്ബുക്കിന്റെ പേര് 'മെറ്റ' എന്ന് മാറ്റിയത് എന്തിന്? റീബ്രാൻഡിംഗിലൂടെ സുക്കർബർഗ് ലക്ഷ്യമിടുന്നതെന്ത്?

Meta | ഫേസ്ബുക്കിന്റെ പേര് 'മെറ്റ' എന്ന് മാറ്റിയത് എന്തിന്? റീബ്രാൻഡിംഗിലൂടെ സുക്കർബർഗ് ലക്ഷ്യമിടുന്നതെന്ത്?

കമ്പനിയുടെ ബ്രാൻഡിനെയും സുക്കർബർഗിനെയും ഫേസ്ബുക്ക് എന്ന പേരിൽ ഒഴിവാക്കുന്നത് തടയാൻ പുതിയ ബ്രാൻഡിം​ഗിലൂടെ സാധിക്കുമെന്ന് നിരീക്ഷക‍ർ പറയുന്നു. 

Meta

Meta

 • Last Updated :
 • Share this:
  ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് 'മെറ്റ' (Meta) എന്ന് റീബ്രാൻഡ് (Rebrand) ചെയ്തു. 17 വർഷത്തിനിടെ ആദ്യമായി മാർക്ക് സുക്കർബർഗ് (Mark Zuckerberg) പുതിയ പദവിയിലേയ്ക്ക് ചുവടു വച്ചു. സ്ഥാനത്തിന് മാറ്റമില്ലെങ്കിലും കമ്പനിയുടെ പേരിലാണ് സുക്കർബർഗ് മാറ്റം വരുത്തിയിരിക്കുന്നത്. അങ്ങനെ വ്യാഴാഴ്ച്ച മുതൽ സുക്കർബർഗ് മെറ്റയുടെ സിഇഒയും ചെയർമാനുമായി മാറി.

  ഇൻറർനെറ്റിന്റെ ഭാവിയായി സുക്കർബർഗ് കാണുന്ന 'മെറ്റാവേഴ്സ്' (Metaverse) എന്നതിനെ സൂചിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ പേര്. 2015 ൽ ആൽഫബെറ്റ് (Alphabet) എന്ന ഹോൾഡിംഗ് കമ്പനിയുടെ ഭാഗമായപ്പോൾ ഗൂഗിളിന്റെ സ്ഥാപകർ ഒഴിഞ്ഞു മാറിയതിൽ നിന്ന് വ്യത്യസ്തമായി, തന്റെ ഉയർന്ന പദവി ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്ന് സുക്കർബർഗ് ദി വേ‍ർജുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

  കമ്പനിയുടെ വാർഷിക കണക്‌റ്റ് കോൺഫറൻസിൽ വച്ചാണ് സുക്കർബർഗ് മെറ്റ എന്ന പുതിയ പേര് പ്രഖ്യാപിച്ചത്. ആറ് മാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട ച‍ർച്ചകൾ ആരംഭിച്ചിരുന്നു. 2012 ലും 2014 ലും ഇൻസ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും വാങ്ങിയത് മുതൽ കമ്പനിയെ റീബ്രാൻഡ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും എന്നാൽ ഈ വർഷം ആദ്യം തന്നെ പേരിൽ മാറ്റം വരുത്തേണ്ട സമയമായി എന്ന് താൻ മനസ്സിലാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മെറ്റാവേർസ് പദ്ധതികൾക്കായി സക്കർബർഗ് ഈ വർഷം മാത്രം 10 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.  "ഏതെങ്കിലും നിർദ്ദിഷ്ട ഉൽപ്പന്നവുമായുള്ള ബന്ധത്തിൽ നിന്ന് വ്യത്യസ്തമായി ഒരു കമ്പനിയുമായി ആളുകൾ ബന്ധം പുലർത്തുന്നതാണ് കൂടുതൽ സഹായകരമെന്നും, പുതിയ പേരിലൂടെ അത് സാധിക്കുമെന്നും" സുക്കർബർഗ് പറഞ്ഞു.

  Also read- Facebook to Meta | ഫേസ്ബുക്ക് 'മെറ്റ'യാവുമ്പോൾ 12 കാര്യങ്ങൾ

  കഴിഞ്ഞ കുറച്ച് നാളുകളായി കമ്പനി തുടർച്ചയായി വിമർശനങ്ങൾ നേരിടുകയാണ്. ഫേസ്ബുക്ക് ഇപ്പോൾ ലോകത്തിലെ ഏറ്റവും അധികം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ കമ്പനിയാണ്. മാത്രമല്ല ആ ബ്രാൻഡ് നെയിം യുവാക്കൾക്കിടയിൽ ഒരു കരടായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്പനിയുടെ ബ്രാൻഡിനെയും സുക്കർബർഗിനെയും ഫേസ്ബുക്ക് എന്ന പേരിൽ ഒഴിവാക്കുന്നത് തടയാൻ പുതിയ ബ്രാൻഡിം​ഗിലൂടെ സാധിക്കുമെന്ന് നിരീക്ഷക‍ർ പറയുന്നു.

  ഒരു ആശയമെന്ന നിലയിൽ മെറ്റാവേഴ്സ് പുതിയ ഒന്നല്ല. എന്നാൽ ഈ വർഷം ആദ്യമാണ് സുക്കർബർഗ് ഈ പേര് പരസ്യമായി ഉപയോഗിച്ചത്. 1990കളിലെ ഒരു ഡിസ്റ്റോപ്പിയൻ നോവലായ സ്നോക്രാഷിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഈ നോവലിൽ ആളുകൾ തകരുന്ന യഥാർത്ഥ ലോകത്തിൽ നിന്ന് ഒരു വെർച്വൽ ലോകത്ത് പൂർണ്ണമായും മുഴുകുന്നതിനെക്കുറിച്ചാണ് പറയുന്നത്. വെർച്വൽ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു പുതിയ ലോകം എന്ന ഉട്ടോപ്യൻ ആശയമായാണ് സുക്കർബർഗ് മെറ്റാവേഴ്സിലൂടെ കാണുന്നത്.

  Also read- Facebook | ഫേസ്ബുക്ക് ഇനി 'മെറ്റ'; മാതൃകമ്പനിയുടെ പേര് മാറ്റി മാര്‍ക്ക് സക്കര്‍ബര്‍ഗ്

  അടുത്ത 10 വ‍ർഷം ആളുകളും ക്വസ്റ്റ് പോലുള്ള മെറ്റയുടെ ഹാർഡ്‌വെയറിലും ഇന്റർനെറ്റിന്റെ 3D പതിപ്പിലും സമയം ചെലവഴിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. മെറ്റ എന്ന ഈ റീബ്രാൻഡിം​ഗിലൂടെ സുക്കർബർഗ് ലക്ഷ്യമിടുന്നത് കൈവരിക്കുമോ എന്ന് വ്യക്തമല്ല. എന്നാൽ ഇതൊരു ധീരമായ നീക്കമാണെന്നതിൽ തർക്കമില്ല. 
  Published by:Naveen
  First published: