• HOME
  • »
  • NEWS
  • »
  • explained
  • »
  • Goliath Birdeater | ലോകത്തിലെ ഏറ്റവും വലിയ ചിലന്തി; ഗോലിയാത്ത് ബേർഡ് ഈറ്ററിന്റെ വിശേഷങ്ങളറിയാം

Goliath Birdeater | ലോകത്തിലെ ഏറ്റവും വലിയ ചിലന്തി; ഗോലിയാത്ത് ബേർഡ് ഈറ്ററിന്റെ വിശേഷങ്ങളറിയാം

ലോകത്ത് വ്യത്യസ്ത ഇനങ്ങളിൽ പെട്ട പല തരത്തിലുള്ള ചിലന്തികൾ കാണപ്പെടുന്നുണ്ട്. ഇതിൽ ഏവരുടെയും ഹൃദയം കവരുന്ന ഒരു ചിലന്തിയുടെ വിശേഷങ്ങൾ ആണ് ഇനി പറയുന്നത്

  • Last Updated :
  • Share this:
    ലോകത്ത് ചിലന്തികളെ (Spider) ഭയക്കുന്ന നിരവധി പേർ ഉണ്ട്. ചിലന്തികളോടുള്ള ഈ ഭയം (fear) അരാക്നോഫോബിയ (Arachnophobia) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, ഇത്തരത്തിൽ ചിലന്തികളെ പേടിക്കാത്തവരും ഇവിടെയുണ്ട്. ഇവർ എട്ട് കാലുകളുള്ള ഈ ജീവികളെ ഇഷ്ടപ്പെടുകയും ഇവയെ വീടുകളിൽ അരുമയായി വളർത്താൻ താൽപര്യം കാണിക്കുകയും ചെയ്യുന്നു.

    ലോകത്ത് വ്യത്യസ്ത ഇനങ്ങളിൽ പെട്ട പല തരത്തിലുള്ള ചിലന്തികൾ കാണപ്പെടുന്നുണ്ട്. ഇതിൽ ഏവരുടെയും ഹൃദയം കവരുന്ന ഒരു ചിലന്തിയുടെ വിശേഷങ്ങൾ ആണ് ഇനി പറയുന്നത്.

    ചിലന്തികളുടെ കൂട്ടത്തിൽ ഗോലിയാത്ത് ബേർഡ്‌ഈറ്റർ (Goliath Birdeater) എന്ന് പേരിട്ടിരിക്കുന്ന ഒരു ഇനം നിലവിലുണ്ട്. ശരീരഭാരവും വലിപ്പവും അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ചിലന്തിയാണ് ഗോലിയാത്ത് ബേർഡ്ഈറ്റർ. പ്രധാനമായും തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഗോലിയാത്ത് ബേർഡ്‌ഈറ്റർ ടാരന്റുല കുടുംബത്തിലാണ് ഉൾപ്പെടുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഗോലിയാത്ത് ബേർഡ്‌ഈറ്ററിന്റെ ഭാരം 50 ഗ്രാം ആണ്. ഈ ചിലന്തിയുടെ ആയുസ്സ് 10 വർഷമാണ്.

    Also Read- അ​​ഗ്നിപഥിലൂടെ നേപ്പാളി ​ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നത് എങ്ങനെ? ആശങ്കക്ക് കാരണമെന്ത്?

    ഗോലിയാത്ത് ബേർഡ്ഈറ്റർ ഇരകളെ പിടിക്കുന്നതിന് ഒരു പ്രത്യേക മാർഗത്തിലൂടെയാണ്. ഈ ചിലന്തിക്ക് എട്ട് കാലുകളിലും മൂർച്ചയുള്ള കൊമ്പുകളുമുണ്ട്. ആരെങ്കിലും ഭീഷണിപ്പെടുത്തുന്നതായി തോന്നുകയാണെങ്കിൽ ഇവ പിൻകാലുകൾ കൂട്ടിച്ചേർത്ത് ഉരസാൻ തുടങ്ങുകയും കാലുകൾ വയറിനോട് അടുപ്പിക്കുകയും ചെയ്യും. ശത്രു അടുത്ത് എത്തിയാൽ ഉടൻ ചിലന്തി അതിന്റെ മുടി പോലിരിക്കുന്ന മൂർച്ചയുള്ള കൊമ്പുകൾ കൊണ്ട് അവരെ കുത്തുകയും ചെയ്യും.

    ഗോലിയാത്ത് ബേർഡ്ഈറ്റർ മനുഷ്യർക്ക് വലിയ ഭീഷണിയാകാറില്ല. വിഷമുള്ളതല്ലെങ്കിലും ഇതിന്റെ കുത്ത് ഏറെ വേദനിപ്പിക്കും. ഈ ജീവി ഒരു മനുഷ്യന്റെ ചർമ്മത്തിൽ കുത്തുമ്പോൾ, അതിന്റെ കൊമ്പുകൾ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയും വ്യക്തിയുടെ ചർമ്മത്തിലും കണ്ണുകളിലും ശ്ളേഷ്മ പാളികളിലും കഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യും.

    ഗോലിയാത്ത് ബേർഡ്ഈറ്ററിന് മറ്റൊരു പ്രത്യേകത ഉണ്ട്. ഇവ ഇരയെ അല്ലെങ്കിൽ ശത്രുവിനെ രോമാവൃതമായ കാലുകൾകൊണ്ട് സ്പർശിക്കുന്നതിനും മൂർച്ചയുള്ള കൊമ്പുകൾ കുത്തിയിറക്കുന്നതിനും മുൻപ് , കിളികൾ ചിലക്കുന്നതു പോലുള്ള ഒരു ശബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദം 15 അടി ദൂരത്തിൽ നിന്ന് പോലും കേൾക്കാൻ കഴിയും. ഈ ശബ്ദം മനുഷ്യന് അല്ലെങ്കിൽ ഇരയ്ക്ക് ചിലന്തി അടുത്തെവിടെയോ ഉണ്ടെന്ന് മുന്നറിയിപ്പ് നൽകും, അങ്ങനെ ഇവയിൽ നിന്നും അകലം പാലിക്കാം.

    Also Read- Nallathamby Kalaiselvi | ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയെ നയിക്കാൻ എൻ.കലൈശെൽവി; CSIR തലപ്പത്തെ ആദ്യവനിത

    മറ്റ് ചിലന്തികളിൽ നിന്ന് വ്യത്യസ്തരാണ് ഗോലിയാത്ത് ബേർഡ്ഈറ്റർ, ഇവയ്ക്ക് വലകൾ നെയ്യാ കഴിയില്ല. ഇത് നിലത്തു വസിക്കുകയും ചെറിയ പ്രാണികൾ, തവളകൾ, പല്ലികൾ എന്നിവയെ ഇരയാക്കുകയും ചെയ്യുന്നു. ഇരയെ കൊല്ലാൻ, കാലുകളിലെ മൂർച്ചയേറിയ കൊമ്പ് ജീവിയുടെ മേൽ കുത്തിയിറക്കുകയും നാഡികളെ ബാധിക്കുന്ന ഹാനികരമായ വിഷം (ന്യൂറോടോക്സിൻ) അവയുടെ ശരീരത്തിലേക്ക് പതുക്കെ കയറ്റുകയും ചെയ്യും. ഇതോടെ ഇരകളുടെ ബോധം നഷ്ടപ്പെടും. ഇര ബോധരഹിതനായ ശേഷം, ചിലന്തി തന്റെ ഇരയെ അതിന്റെ കൂട്ടിലേക്ക് എത്തിക്കുകയും അതിനു ശേഷം കൊന്ന് ഭക്ഷിക്കുകയും ചെയ്യും.
    Published by:Rajesh V
    First published: