• HOME
  • »
  • NEWS
  • »
  • explained
  • »
  • Ramadan 2022| റമദാൻ പടിവാതിൽക്കൽ; വിവിധ രാജ്യങ്ങളിൽ വ്രത സമയം 11 മുതൽ 20 മണിക്കൂർ വരെയാകും

Ramadan 2022| റമദാൻ പടിവാതിൽക്കൽ; വിവിധ രാജ്യങ്ങളിൽ വ്രത സമയം 11 മുതൽ 20 മണിക്കൂർ വരെയാകും

ഈ വർഷത്തെ വ്രതാനുഷ്ഠാനത്തിന‍്റെ ദൈർഘ്യം വിവിധ രാജ്യങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരിക്കും

  • Share this:
    ഇസ്ലാം മതവിശ്വാസികളുടെ പുണ്യമാസമായ റമദാൻ (Ramadan)പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ലോകത്തെമ്പാടുമായുള്ള മുസ്ലീങ്ങൾ റമദാനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഏപ്രിൽ 2 നാണ് റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ആകാശത്ത് റമദാൻ ചന്ദ്രക്കല കണ്ടാൽ മാത്രമേ മാസപ്പിറവി പ്രഖ്യാപിക്കുകയുള്ളൂ.

    ഹിജ്റ വർഷ പ്രകാരം ഒമ്പതാമത്തെ മാസമാണ് റമദാൻ. അതിരാവിലെ സുബഹി ബാങ്കിനു ശേഷം ആരംഭിക്കുന്ന വ്രതം വൈകിട്ട് മഗ് രിബ് ബാങ്ക് (സൂര്യസ്തമയം)വിളിയോടെ അവസാനിപ്പിക്കുന്നതാണ് രീതി. പരിശുദ്ധ ഖുർആൻ അവതരിച്ച മാസമായി കരുതപ്പെടുന്ന റമദാൻ മാസം വിശ്വാസികൾക്ക് അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസവുമാണ്.

    ഈത്തപ്പഴമോ വെള്ളമോ കൊണ്ട് വ്രതം അവസാനിപ്പിക്കുന്നതാണ് പ്രവാചകചര്യ. റമദാനിലെ വ്രതാനുഷ്ഠാനം വിശ്വാസികൾക്ക് നിർബന്ധിത മതചര്യയാണ്. രോഗികൾക്കും, യാത്ര ചെയ്യുന്നവർക്കും ആർത്തവമതികളായ സ്ത്രീകൾക്കും മാത്രമാണ് വ്രതാനുഷ്ഠാനത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളൂ.

    Also Read-ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടി; തീരുമാനം എൽഡിഎഫ് യോഗത്തിന് പിന്നാലെ

    ഈ വർഷത്തെ വ്രതാനുഷ്ഠാനത്തിന‍്റെ ദൈർഘ്യം വിവിധ രാജ്യങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരിക്കും. ഓരോ രാജ്യത്തും പകൽ സമയത്തെ ദൈർഘ്യം കൂടിയും കുറഞ്ഞുമിരിക്കുന്നു എന്നതാണ് കാരണം.

    ന്യൂസിലന്റ് പോലുള്ള തെക്കൻ രാജ്യങ്ങളിലെ വിശ്വാസികൾക്ക് 11 മണിക്കൂറായിരിക്കും വൃതനുഷ്ഠാന സമയമെങ്കിൽ വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ഇത് 20 മണിക്കൂർ വരെ നീണ്ടേക്കാം.

    Also Read-ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ

    ആർട്ടിക് സർക്കിളിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ, വേനൽക്കാലത്ത് സൂര്യൻ അസ്തമിക്കാറില്ല. ഈ സന്ദർഭങ്ങളിൽ, വിശ്വാസികൾക്ക് ഏറ്റവും അടുത്തുള്ള മുസ്ലീം രാജ്യത്തോടൊപ്പമോ സൗദി അറേബ്യയിലെ മക്കയോടൊപ്പമോ ഉപവസിക്കാമെന്ന് മുസ്ലീം മത പുരോഹിതരുടെ നിർദേശം.

    ലോകത്തിലെ വിവിധ നഗരങ്ങളിൽ വ്രതാനുഷ്ഠാനത്തിന്റെ ഏകദേശ സമയം ഇങ്ങനെയാണ്,

    • ന്യൂഡൽഹി (ഇന്ത്യ): 15 മണിക്കൂർ

    • നുക്ക് (ഗ്രീൻലാൻഡ്): 20 മണിക്കൂർ

    • ഓസ്ലോ (നോർവേ): 20 മണിക്കൂർ

    • ഹെൽസിങ്കി (ഫിൻലൻഡ്): 20 മണിക്കൂർ

    • സ്റ്റോക്ക്ഹോം (സ്വീഡൻ): 19 മണിക്കൂർ

    • ബെർലിൻ (ജർമ്മനി): 19 മണിക്കൂർ

    • ഒട്ടാവ (കാനഡ): 17 മണിക്കൂർ

    • കോപ്പൻഹേഗൻ (ഡെൻമാർക്ക്): 18.5 മണിക്കൂർ

    • വാർസോ (പോളണ്ട്): 18.5 മണിക്കൂർ

    • ലണ്ടൻ (യുകെ): 18.5 മണിക്കൂർ

    • നൂർ-സുൽത്താൻ (കസാക്കിസ്ഥാൻ): 18.5 മണിക്കൂർ

    • ബ്രസ്സൽസ് (ബെൽജിയം): 18 മണിക്കൂർ

    • സൂറിച്ച് (സ്വിറ്റ്സർലൻഡ്): 18 മണിക്കൂർ

    • ബുക്കാറസ്റ്റ് (റൊമാനിയ): 17.5 മണിക്കൂർ

    • മോസ്കോ (റഷ്യ): 17 മണിക്കൂർ

    • സോഫിയ (ബൾഗേറിയ): 17 മണിക്കൂർ

    • പാരീസ് (ഫ്രാൻസ്): 17 മണിക്കൂർ

    • റോം (ഇറ്റലി): 17 മണിക്കൂർ

    • കാബൂൾ (അഫ്ഗാനിസ്ഥാൻ): 17 മണിക്കൂർ

    • മാഡ്രിഡ് (സ്പെയിൻ): 16.5 മണിക്കൂർ

    • ലിസ്ബൺ (പോർച്ചുഗൽ): 16.5 മണിക്കൂർ

    • ഏഥൻസ് (ഗ്രീസ്): 16.5 മണിക്കൂർ

    • ബെയ്ജിംഗ് (ചൈന): 16.5 മണിക്കൂർ

    • വാഷിംഗ്ടൺ ഡിസി (യുഎസ്): 16 മണിക്കൂർ

    • അങ്കാറ (തുർക്കി): 16.5 മണിക്കൂർ

    • ടോക്കിയോ (ജപ്പാൻ): 16 മണിക്കൂർ

    • റബാത്ത് (മൊറോക്കോ): 16 മണിക്കൂർ

    • ഇസ്ലാമാബാദ് (പാക്കിസ്ഥാൻ): 16 മണിക്കൂർ

    Published by:Naseeba TC
    First published: