നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി ചരിത്രം മാറ്റിമറിച്ച അഞ്ച് മുസ്ലീം വനിതകൾ

    സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി ചരിത്രം മാറ്റിമറിച്ച അഞ്ച് മുസ്ലീം വനിതകൾ

    സമൂഹത്തിൽ ഇപ്പോഴും ലിംഗ വിവേചനം നിലനിൽക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. നൂറ്റാണ്ടുകളായി എല്ലാ സംസ്കാരങ്ങളിലും, സ്ഥലങ്ങളിലുംനമുക്കിടയിലെ പെൺകുട്ടികളും സ്ത്രീകളും നിരവധി വെല്ലുവിളികളും അസമത്വങ്ങളും നേരിട്ടുവരുന്നുണ്ട്.

    Girls and women have been subjected to challenges, inequalities, injustices since centuries across cultures. (Image: Shutterstock)

    Girls and women have been subjected to challenges, inequalities, injustices since centuries across cultures. (Image: Shutterstock)

    • Share this:
      സമൂഹത്തിൽ ഇപ്പോഴും ലിംഗ വിവേചനം നിലനിൽക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. നൂറ്റാണ്ടുകളായി എല്ലാ സംസ്കാരങ്ങളിലും, സ്ഥലങ്ങളിലുംനമുക്കിടയിലെ പെൺകുട്ടികളും സ്ത്രീകളും നിരവധി വെല്ലുവിളികളും അസമത്വങ്ങളും നേരിട്ടുവരുന്നുണ്ട്. എന്നാൽ ഇത്തരം വിവേചനങ്ങളോട് ശക്തമായ പോരാടി മാതൃക കാണിച്ച നിരവധി സ്ത്രീകളുണ്ടെന്നത് നമുക്ക് വളരെ പ്രചോദനം നൽകുന്ന കാര്യമാണ്.

      വിവേചനങ്ങളുടെ ചങ്ങലകൾ തകർത്തെറിഞ്ഞ അഞ്ച് മുസ്ലിം സ്ത്രീകളെ കുറിച്ചാണ് താഴെ പറയുന്നത്:

      നാഇഷ് ഹസൻ

      എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായ നാഇഷ് ഹസൻ ഇന്ത്യൻ മുസ്ലിം വിമൻസ് മൂവ്മെന്റ് (BMMA) എന്ന സംഘടനകയുടെ സ്ഥാപിക കൂടിയാണ്. സയ്യിദ സയ്യദൈൻ ഹമീദ് എന്ന വനിതാ ഖാദിയുടെ കാർമികത്വത്തിൽ തന്റെ വിവാഹം നടത്തിയാണ് ഇവർ വിപ്ലവം കുറിച്ചത്. സാധാരണ ഗതിയിൽ പുരുഷന്മാരാണ് ഖാദിമാരായി പ്രവർത്തിക്കാറ്.സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തി കൂടിയാണ് നാഇഷ്.

      വജീഹ അൽ ഹുവൈദാർ

      സൗദി മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ വജീഹ ആഗോള തലത്തിൽ തന്നെ പ്രസിദ്ധിയാർജ്ജിച്ച വ്യക്തിയാണ്. അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ആന്റ് ഡിഫൻസ് ഓഫ് വിമിൻസ് റൈറ്റ്സ് എന്ന സംഘടനയുടെ സഹസ്ഥാപിക കൂടിയാണ് ഇവർ. സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും ഗാർഹിക പീഡനങ്ങൾക്കെതിരെയുമുള്ള വജീഹയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

      ദ്വി റുബിയാന്തി ഖോലിഫ

      ഇന്തോനേഷ്യക്കാരിയായ ഈ സ്ത്രീ ഏഷ്യൻ മുസ്ലിം ആക്ഷൻ നെറ്റ്വർക്ക് (AMAN)എന്ന സംഘടനയുടെ ഡയറകട്റാണ്. സമൂഹത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യവും ശാക്തീകരണവും ഉറപ്പ് വരുത്താൻ വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് അമൻ. അടിച്ചമർത്തലുകൾക്കെതിരെ നിരന്തരം സംസാരിക്കുന്ന സ്ത്രീ കൂടിയാണ് ദ്വി.

      മനാൽ അൽ ശരീഫ്

      സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദമുയർത്തിയതിനെ തുടർന്ന് 2011 ൽ ഈ മനുഷ്യാവകാശ പോരാളി ജയിൽ വരിച്ചിരുന്നു. ഇനി നിശബ്ദയായിരിക്കും എന്ന ഉപാധിയോടെയാണ് ഇവർ ജയിൽ മോചിതയായത്. എന്നാൽ ഇപ്പോഴും സമൂഹത്തിലെ അനീതകൾക്കെതിരെ മനാൽ നിരന്തരം ശബ്ദമുയർത്താറുണ്ട്.

      തവക്കുൽ കർമാൻ

      വിമിൻ ജേണലിസ്റ്റ്സ് വിത്തൗട്ട് ചെയ്ൻസ് എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ കർമാൻ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന പ്രമുഖരിൽപ്പെടുന്നു. രാജ്യത്ത് സമാധാനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ചർച്ചകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂടി വേണം എന്ന് വാദിക്കുന്നവരിൽ പ്രാധാനിയാണിവർ. സമാധാനത്തിന് നൊബേൽ സമ്മാനംലഭിച്ച ആദ്യത്തെ യമൻ, അറബ് വനിത കൂടിയാണ് തവക്കുൽ കർമാൻ.
      Published by:Jayashankar AV
      First published:
      )}