• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | ഡെലിവറി എക്‌സിക്യൂട്ടീവുകളില്‍ പശ്ചാത്തല പരിശോധന ആരംഭിച്ചിട്ട് അഞ്ചു വര്‍ഷം; സൊമാറ്റോയുടെ സുരക്ഷ സംവിധാനങ്ങള്‍ അറിയാം

Explained | ഡെലിവറി എക്‌സിക്യൂട്ടീവുകളില്‍ പശ്ചാത്തല പരിശോധന ആരംഭിച്ചിട്ട് അഞ്ചു വര്‍ഷം; സൊമാറ്റോയുടെ സുരക്ഷ സംവിധാനങ്ങള്‍ അറിയാം

2016ല്‍ സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടിവ് പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് 30,000 ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി എഴുത്തുകാരിയായ തേജസ്വിനി ദിവ്യ നായിക് നിവേദനം നല്‍കിയിരുന്നു. 

ഹിതേഷ് ചന്ദ്രാനി , കാമരാജ്

ഹിതേഷ് ചന്ദ്രാനി , കാമരാജ്

 • Share this:
  മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് അഗ്രിഗേറ്റര്‍ ആണ് സൊമാറ്റോ. എന്നാല്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ഒരു സ്ത്രീയും ഡെലിവറി ബോയും തമ്മിലുണ്ടായ വിഷയം ഏറെ വിവാദമായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹിതേഷ ചന്ദ്രനീയെ ഡെലിവറി എക്‌സിക്യൂട്ടീവ് ആക്രമിച്ചു എന്നതായിരുന്നു ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഡെലിവറി എക്‌സിക്യൂട്ടീവ് ആക്രമിച്ചു എന്നാരോപിച്ച് ഹിതേഷ ചന്ദ്രനീ രംഗത്തെത്തിയത്. ഡെലിവറി എക്‌സിക്യൂട്ടീവ് കാമരാജ് വൈകി വന്നത് ചോദ്യം ചെയ്തതിന് ചന്ദ്രനീയെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ആരേപണം നിഷേധിച്ച് കാമരാജ് രംഗത്തെത്തിയിരുന്നു.

  സംഭവത്തില്‍ ഇരുവരും എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ഖേദം പ്രകടിപ്പിച്ച് സൊമാറ്റോ രംഗത്തെത്തി. യുവതിയുടെ ചികിത്സ ചെലവും ഡെലിവറി എക്‌സിക്യൂട്ടീവിന്റെ നിയമപരമായ ചെലവുകളും വഹിക്കാമെന്നും സൊമാറ്റൊ അറിയിച്ചു. സംഭവത്തില്‍ ഇപ്പോഴും കേസാന്വേഷണം നടക്കുന്നു. അതേസമയം 2016ല്‍ സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടിവ് പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് 30,000 ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി എഴുത്തുകാരിയായ തേജസ്വിനി ദിവ്യ നായിക് നിവേദനം നല്‍കിയിരുന്നു.

  ഫുഡ് ഡെലിവറി ആപ്പില്‍ നിന്ന് നമ്പര്‍ ലഭിച്ചതിന് ശേഷം അനാവശ്യ സന്ദേശം അയച്ച് ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ നിരവധി തവണ തന്നെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു നിവേദനം നല്‍കാന്‍ തേജസ്വിനി തീരുമാനിച്ചത്. ''നിങ്ങളുടെ എല്ലാ ഡെലിവറി എക്സിക്യൂട്ടിവുമാരുടെയും പശ്ചാത്തല പരിശോധന നടത്തുക. വനിതാ ഉപഭോക്താക്കളോട് മാന്യമായി പെരുമാറാന്‍ നിര്‍ദേശം നല്‍കുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ക്കും നിര്‍ദേശം നല്‍കുക. ഞങ്ങളുടെ ഫോണ്‍ നമ്പറുകളും അഡ്രസ്സും നിങ്ങളുടെ  ജീവനക്കാരുടെ കൈകളില്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.'' സൊമാറ്റോ സ്ഥാപകനും സി ഇ ഒയുമായ ദീപീന്ദര്‍ ഗോയലിന് അയച്ച കത്തില്‍ പറയുന്നു.

  Also Read- മൂക്കിടിച്ച് തകർത്തെന്ന ആരോപണം; യുവതിക്കെതിരെ പരാതി നൽകി സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടിവ്

  'ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ സൊമാറ്റോ നേരിട്ട് ഡെലിവറി എക്‌സിക്യൂട്ടീവിനെ  നിയമിക്കുന്നില്ല. ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ വഴിയാണ് തൊഴിലാളികളെ നിയമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലെ ആശങ്ക ഗുരുതരമായ ഒന്നാണ്. അതിനാല്‍ വിതരണ ഉദ്യോഗസ്ഥരില്‍ പൊലീസ് പരിശോധന ഉറപ്പക്കാന്‍ ലോജിസ്റ്റിക് പങ്കാളികളോട് നിര്‍ദേശം നല്‍കി' സൊമാറ്റോ പ്രതികരിച്ചു.

  നിവേദനം അയച്ചതിനു ശേഷം കാര്യങ്ങളില്‍ മാറ്റമുണ്ടായെന്ന് തേജസ്വിനി പറയുന്നു. 'ഈ അഞ്ചു വര്‍ഷത്തിനു ശേഷം ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയുകയും ഉപഭോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ സൊമാറ്റോ സ്വീകരിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ പേയ്‌മെന്റ് രീതികള്‍ കൊണ്ടുവന്നു'- തേജസ്വിനി പറഞ്ഞു. ഇക്കാര്യങ്ങള്‍ ശരി വെക്കുന്നതിനായി സൊമാറ്റോ ഏജന്റുമാരുമായി ബന്ധപ്പെട്ടു റിക്രൂട്ട് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നീ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഉപഭോക്തക്കളോട് എങ്ങനെ പെരുമാറണമെന്നതിനു കുറിച്ച് പരിശീലനം നല്‍കുന്നുണ്ടെന്ന് കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന സൊമാറ്റോ ഡെലിവറി ഏജന്റ് ശ്രീജന്‍ ഗുഹ പറഞ്ഞു.

  അദ്ദേഹം സഞ്ചരിച്ച കിലോമീറ്ററുകളുടെയും ഡെലിവറികളുടെയും എണ്ണത്തേയും ആശ്രയിച്ചാണ് അദേഹത്തിന് ലഭിക്കുന്ന പ്രതിമാസ വരുമാനം. ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പശ്ചാത്തല പരിശോധന നടത്തിയതിനു ശേഷമാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്ന് സൊമാറ്റോ വാക്താവ് വ്യക്തമാക്കി.
  Published by:Anuraj GR
  First published: