• HOME
  • »
  • NEWS
  • »
  • explained
  • »
  • Thunderstorm | ഇടിമിന്നലിലും കാറ്റിലും സുരക്ഷിതരായിരിക്കാം; മാർഗനിർദേശങ്ങളുമായി ദുരന്ത നിവാരണ സമിതി

Thunderstorm | ഇടിമിന്നലിലും കാറ്റിലും സുരക്ഷിതരായിരിക്കാം; മാർഗനിർദേശങ്ങളുമായി ദുരന്ത നിവാരണ സമിതി

ഇടിമിന്നലിനും കൊടുങ്കാറ്റിനും മുൻപുള്ള മുൻകരുതലുകൾ, കൊടുങ്കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ, ഇടിമിന്നലിനും കാറ്റിനും ശേഷം മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ തുടങ്ങിവയാണ് ദേശീയ ദുരന്ത നിവാരണ സമിതിറ്റിയുടെ മാർഗ നിർദേശങ്ങളിൽ പറയുന്നത്.

Steps to Stay Safe During Thunderstorm

Steps to Stay Safe During Thunderstorm

  • Last Updated :
  • Share this:
    ഇടിമിന്നലിലും (thunderstorm) മണൽക്കാറ്റിലും (sandstorm) സുരക്ഷിതമായിരിക്കാനുള്ള മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയ ദുരന്ത നിവാരണ സമിതി (National Disaster Management Authority (NDMA) ) രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പല സംസ്ഥാനങ്ങളിലും കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും കൊടുങ്കാറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

    ഇടിമിന്നലും കാറ്റും മനുഷ്യർക്കു മാത്രമല്ല, വളർത്തുമൃഗങ്ങൾക്കും വിളകൾക്കും വാഹനങ്ങൾക്കുമെല്ലാം പലപ്പോഴും സാരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്. ഇടിമിന്നലിനും കൊടുങ്കാറ്റിനും മുൻപുള്ള മുൻകരുതലുകൾ, കൊടുങ്കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ, ഇടിമിന്നലിനും കാറ്റിനും ശേഷം മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ തുടങ്ങിവയാണ് ദേശീയ ദുരന്ത നിവാരണ സമിതിറ്റിയുടെ മാർഗ നിർദേശങ്ങളിൽ പറയുന്നത്. അവ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

    ഇടിമിന്നലിനും കൊടുങ്കാറ്റിനും മുൻപ് നടത്തേണ്ട തയ്യാറെടുപ്പുകൾ

    1. നിങ്ങളുടെ സുരക്ഷയ്ക്കുള്ള അത്യാവശ്യ സാധനങ്ങൾ ഉൾക്കൊള്ളുന്ന എമർജൻസി കിറ്റ് തയ്യാറാക്കുക.

    2. അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കി നിങ്ങളുടെ വീട് സുരക്ഷിതമാക്കുക.

    3. ടിവി ചാനലുകളിലെയും റേഡിയോയിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ നിരീക്ഷിക്കുക.

    ഇടിമിന്നലും കൊടുങ്കാറ്റും ഉണ്ടാകുമ്പോൾ ചെയ്യേണ്ടത്

    1. വീടിനകത്ത് ആയിരിക്കാൻ ശ്രമിക്കുക. വരാന്തകളിലും ബാൽക്കണിയിലും നിൽക്കാതിരിക്കുക

    2. ഇലക്ട്രിക് ഉപകരണങ്ങളുടെ പ്ലഗ് ഊരിയിടുക. കോർഡ് ടെലിഫോണുകളുടെ ഉപയോഗം ഒഴിവാക്കുക.

    3. ഒഴുകുന്ന വെള്ളം ഉപയോഗിക്കരുത്.

    4. ലോഹങ്ങൾ ഉപയോ​ഗിക്കരുത്

    5. മെറ്റൽ ഷീറ്റുകളുടെ അടുത്തു നിന്നും മേൽക്കൂരയുടെ അടുത്തു നിന്നും മാറി നിൽക്കുക.

    6. നിങ്ങൾ ബസിലോ കാറിലോ ആണെങ്കിൽ അതിനുള്ളിൽ തന്നെ ഇരിക്കുക.

    7. മരത്തിന്റെ ചുവട്ടിലോ സമീപത്തോ അഭയം പ്രാപിക്കരുത്. വൈദ്യുതി ലൈനുകളുടെ അടുത്തു നിന്ന് മാറി നിൽക്കുക.

    ഇടിമിന്നലും കൊടുങ്കാറ്റും ഉണ്ടായിക്കഴിഞ്ഞ് ചെയ്യേണ്ടത്

    1. കൊടുങ്കാറ്റും മിന്നലും ബാധിച്ച സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കുക.

    2. പ്രായമായവരെയും കുട്ടികളെയും ഭിന്നശേഷിക്കാരെയും ഉടൻ തന്നെ സഹായിക്കുക

    3. വീണു കിടക്കുന്ന മരങ്ങളുടെ സമീപത്തു നിന്നും വൈദ്യുതി ലൈനുകളുടെ സമീപത്തു നിന്നും മാറി നിൽക്കുക. ബന്ധപ്പെട്ട അധികൃതരെ ഉടൻ വിവരം അറിയിക്കുക.

    കൊടുങ്കാറ്റും മിന്നലുമുണ്ടാകുമ്പോൾ മൃ​ഗങ്ങളുടെ സുരക്ഷക്കായും ദേശീയ ദുരന്ത നിവാരണ സമിതി ചില മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. താഴെ പറയുന്നവയാണ് അവ.

    1. മൃഗങ്ങൾക്കായി നിങ്ങളുടെ വീട്ടിലോ സമീപത്തോ ആയി സുരക്ഷിതമായ ഒരു പ്രദേശം അനുവദിക്കുക

    2. വെള്ളത്തിന്റെ അടുക്കൽ നിന്ന് മൃഗങ്ങളെ മാറ്റി നിർത്തുക

    3. മൃഗങ്ങളെ മരത്തിനടിയിൽ അഭയം പ്രാപിക്കാൻ അനുവദിക്കാതിരിക്കുക.

    ലോകമെമ്പാടും നിരവധി പേര്‍ ഇടിമിന്നലിലും കൊടുങ്കാറ്റിലും എല്ലാ വർഷവും മരിക്കുന്നുണ്ട്. നിരവധിയാളുകൾ അവയെ അതിജീവിക്കാറുമുണ്ട്. എന്നാല്‍ ഓര്‍മ്മ നഷ്ടപ്പെടല്‍, തലകറക്കം, ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കാറുണ്ട്.
    Published by:Amal Surendran
    First published: