• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ

Explained: ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ

നിങ്ങൾ ട്രേഡ് ചെയ്യുന്നതിന് അനുസരിച്ചാണ് സ്റ്റോക്ക് ബ്രോക്കർമാർ പണം സമ്പാദിക്കുന്നത്. ഇക്കാരണത്താലാണ് മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും സൗജന്യമായി ഉപദേശങ്ങൾ നൽകുന്നത്

rupee

rupee

  • Last Updated :
  • Share this:

    വർഷം 18 ലക്ഷം രൂപ സമ്പാദിക്കുന്ന എന്റെ ഒരു ഇടപാടുകാരനാണ് നരേഷ്. ആദ്ദേഹം ഷെയർ മാർക്കറ്റിലും നിക്ഷേപം നടത്തുന്നു. എന്നാൽ മാർക്കറ്റ് താഴേക്ക് പോയതോടെ വലിയ നഷ്ടം അദ്ദേഹത്തിന് ഉണ്ടായി.മാർക്കറ്റ് 55 ശതമാനം താഴെ പോയപ്പോൾ 70 ശതമാനം നഷ്ടമാണ് നരേഷിന്റെ കയ്യിലുള്ള ഷെയറുകൾക്ക് ഉണ്ടായത്.



    ബ്രോക്കറേജ് സ്ഥാപനത്തിലുള്ള റിലേഷൻഷിപ്പ് മാനേജർ (RM ) 38 ഷെയറുകളിൽ നിക്ഷേപം നടത്താനാണ് പറഞ്ഞിരുന്നത്. അടുത്ത 12 മാസത്തിനുള്ളിൽ 70 ശതമാനത്തോളം ഉയർച്ച ഈ ഷെയറുകൾക്ക് ഉണ്ടാകും എന്നായിരുന്നു റിലേഷൻഷിപ്പ് മാനേജറുടെ കാഴ്ച്ചപ്പാട്.


    12 മാസം കൊണ്ട് ലക്ഷ്യം വെക്കുന്ന വിലയിൽ (Target Prize) എത്തുന്ന 38 ഷെയറുകളുടെ ലിസ്റ്റും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. നിലവിലെ വിലയിൽ നിന്നും മുകളിലേക്ക് പോകുന്ന ഷെയറിന്റെ ഏകദേശ ശതമാന കണക്കും അദ്ദേഹം കാണിച്ചു നൽകി.

    അടിസ്ഥാനസൗകര്യവുമായിവുമായി ബന്ധപ്പെട്ട കമ്പനികളുടെ ഷെയറുകളാണ് വരും വർഷങ്ങളിൽ ലാഭമുണ്ടാക്കുക എന്ന നിർദേശവും റിലേഷൻഷിപ്പ് മാനേജർ നൽകി. മുമ്പത്തെ നഷ്ടം നികത്താൻ മിഡ് ക്യാപ് ഷെയറുകളിൽ നരേൻ നിക്ഷേപിച്ചു.


    കമ്പനിയുടെ ലെറ്റർഹെഡിൽ ഈ വിവരങ്ങൾ നൽകാനാകുമോ എന്ന് റിലേഷൻഷിപ്പ് മാനേജരോട് ചോദിക്കാൻ ഞാൻ നരേഷിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് ആവശ്യപ്പെട്ടതിന് ശേഷം റിലേഷൻഷിപ്പ് മാനേജർ അദ്ദേഹത്തെ വിളിച്ചതേ ഇല്ല.



    നിങ്ങൾ എന്താണ് ചെയ്യേണ്ടത്



    നിങ്ങൾ ട്രേഡ് ചെയ്യുന്നതിന് അനുസരിച്ചാണ് സ്റ്റോക്ക് ബ്രോക്കർമാർ പണം സമ്പാദിക്കുന്നത്. ഇക്കാരണത്താലാണ് മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും സൗജന്യമായി ഉപദേശങ്ങൾ നൽകുന്നത്. എപ്പോൾ നഷ്ടമുണ്ടായാലും അത് നിങ്ങളുടേത് മാത്രമാണെന്ന് ഓർക്കണം. നിങ്ങളുടെ പണം നഷ്ട്ടപ്പെടരുത് എന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം



    നിയമം 1- നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾക്ക് ലഭിച്ച ടിപ്പിനെക്കുറിച്ച് പഠിക്കുക



    ആരിൽ നിന്നും ലഭിച്ച ടിപ്പായാലും നിങ്ങളുടേതായ പഠനം നടത്തിയ ശേഷം മാത്രം നിക്ഷേപിക്കുക. മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും വലിയ റിസേർച്ച് ടീമിനെ വച്ചാണ് ടിപ്പുകൾ തരുന്നതെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ ലഭിക്കുന്ന ടിപ്പുകളിൽ എത്ര എണ്ണം ശരിയാകാറുണ്ടെന്ന് പരിശോധിക്കുക



    നിയമം 2 - നിക്ഷേപിച്ച ശേഷമല്ല, നിക്ഷേപിക്കുന്നതിന് മുമ്പ് പഠനം നടത്തുക



    നിക്ഷേപിക്കാൻ നിർദേശം ലഭിച്ച സ്റ്റോക്കിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ബ്രോക്കറോട് ആവശ്യപ്പെടാം. ദീർഘ നാളത്തേക്ക് ഗുണകരമാണ് എന്ന് തോന്നിയാൽ മാത്രം നിക്ഷേപം നടത്തുക. ട്രിഗർ പ്രൈസ്, ടാർഗറ്റ് പ്രൈസ് എന്നിവ അടിസ്ഥാനമാക്കിയുള്ള ടിപ്പുകൾക്ക് സമയം മെനക്കെടുത്താതിരിക്കുന്നതാണ് നല്ലത്.



    Also Read- Explained: ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?



    നിയമം 3- വേഗം കുതിക്കുന്നവ വേഗത്തിൽ താഴെ വീഴുകയും ചെയ്യും


    ഒരു സെക്ടറിൽ വലിയ മുന്നേറ്റം ഉണ്ടാവുകയോ കമ്പനികളുടെ ഷെയർ ഉയർന്ന വിലയിൽ എത്തുമ്പോഴോ കൂടുതൽ ജാഗ്രത ആവശ്യമാണ്. PE അനുപാതം കുറഞ്ഞിരിക്കുകയാണെങ്കിൽ അതിനർത്ഥം ഭാവിയിലേക്കുള്ള ഉയർച്ച നിരക്ക് കുറയുന്നു എന്നാണ്



    നിയമം 4 - സമയം ലഭിക്കുന്നില്ല എങ്കിൽ മ്യൂച്ചൽ ഫണ്ട് തെരഞ്ഞെടുക്കൂ


    നിങ്ങൾക്ക് പുതുതായി ഷെയർ തെരഞ്ഞെടുക്കാൻ സമയം ലഭിക്കുന്നില്ല എങ്കിൽ സ്റ്റോക്ക് മാർക്കറ്റിൽ നേരിട്ട് നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. സിസ്റ്റാമാറ്റിക്ക് ഇൻവെസ്റ്റ്മെന്റെ (SIP) പ്ലാനിലൂടെ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ആധായകരമാണ്



    Tag: Share Market, Stock Broker, SIP, Mutual Fund, ഷെയർ മാർക്കറ്റ്,ബ്രോക്കർ, Tips

    Published by:Anuraj GR
    First published: