• HOME
  • »
  • NEWS
  • »
  • explained
  • »
  • Elon Musk | ബ്രെയിൻ ചിപ്പ് മുതൽ DOGE-1 സാറ്റലൈറ്റ് വരെ; 2022ൽ എലോൺ മസ്‌കിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം?

Elon Musk | ബ്രെയിൻ ചിപ്പ് മുതൽ DOGE-1 സാറ്റലൈറ്റ് വരെ; 2022ൽ എലോൺ മസ്‌കിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം?

ഈ വര്‍ഷം മസ്‌ക്കും അദ്ദേഹത്തിന്റെ കമ്പനിയും നടപ്പിലാക്കാന്‍ സാധ്യതയുള്ള പ്രധാന പദ്ധതികള്‍ എന്തൊക്കെയെന്ന് നോക്കാം

  • Share this:
ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളും സ്പേസ് എക്സിന്റെയും (SpaceX) ടെസ്ലയുടെയും (Tesla) സിഇഒയുമായ എലോണ്‍ മസ്‌കിനെ (Elon Musk) 2021ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ (Person of the Year) ആയി ടൈം മാഗസിന്‍ തിരഞ്ഞെടുത്തു.

കഴിഞ്ഞ 12 മാസങ്ങളില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനവും അദ്ദേഹത്തിന്റെ കമ്പനികള്‍ നേടിയ സുപ്രധാന നേട്ടങ്ങളും പരിഗണിച്ചാണ് ടൈം മാഗസിന്‍ മസ്‌കിനെ തിരഞ്ഞെടുത്തത്. ഇപ്പോള്‍ ഇതാ 2022 എത്തിയിരിക്കുന്നു. ഈ വര്‍ഷം മസ്‌ക്കും അദ്ദേഹത്തിന്റെ കമ്പനിയും നടപ്പിലാക്കാന്‍ സാധ്യതയുള്ള പ്രധാന പദ്ധതികള്‍ എന്തൊക്കെയെന്ന് നോക്കാം.

ന്യൂറലിങ്ക്

മസ്‌കിന്റെ കമ്പനിയായ ന്യൂറലിങ്കിന്റെ 2020ലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഒരു പന്നിയുടെ തലച്ചോറില്‍ ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) ചിപ്പ് ഘടിപ്പിച്ചതാണ്. 2022ല്‍ കമ്പനി മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യാനും ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചിപ്പാണിത്.

എന്നാല്‍ സിന്‍ക്രണ്‍ എന്ന മറ്റൊരു ബിസിഐ കമ്പനി ഇതിനകം ഈ രംഗത്ത് കുതിച്ചുചാട്ടം നടത്തി. സിന്‍ക്രണിന്റെ ബിസിഐ ഇംപ്ലാന്റ് നടത്തിയ ഒരാള്‍ കഴിഞ്ഞ ദിവസം കൈകളുടെയോ ശബ്ദത്തിന്റെയോ സഹായമില്ലാതെ മനസ്സില്‍ ചിന്തിച്ച കാര്യം ട്വീറ്റായി പോസ്റ്റ് ചെയ്തിരുന്നു. ന്യൂറലിങ്കിന്റെ പരീക്ഷണങ്ങള്‍ തീര്‍ച്ചയായും ബിസിഐ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും.

ടെസ്‌ല

2021 ഓഗസ്റ്റില്‍ നടന്ന ഒരു ടെസ്ല ഇവന്റില്‍ സംസാരിക്കവേ, ടെസ്ല ഒരു ഹ്യൂമനോയിഡ് റോബോട്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും 2022ഓടെ ഇത് പ്രദര്‍ശിപ്പിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. മസ്‌ക് വെളിപ്പെടുത്തിയ കാര്യങ്ങള്‍ അനുസരിച്ച് 57 കിലോഗ്രാം ഭാരവും 173 സെന്റീമീറ്റര്‍ ഉയരവുമുള്ള ടെസ്ല ഒപ്റ്റിമസ് റോബോട്ടിന് ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യാനും വോയ്സ് കമാന്‍ഡുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും 20 കിലോഗ്രാം വരെ ഭാരം ഉയര്‍ത്താനും കഴിയും.

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി 2022ല്‍ നിരവധി വാഹനങ്ങള്‍ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കാം. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് കമ്പനിയെ 50% വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചേക്കാം. ഈ പദ്ധതികളില്‍ പുതിയ ജിഗാഫാക്ടറികളും ഊര്‍ജ, സോഫ്റ്റ്വെയര്‍ മേഖലകളിലെ കമ്പനിയുടെ വിപുലീകരണവും ഉള്‍പ്പെടുന്നു.

സ്‌പേസ്എക്‌സ് (SpaceX)

2021 ഡിസംബര്‍ അവസാനത്തോടെ 31 വിക്ഷേപണ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി മസ്‌കിന്റെ എയ്റോസ്പേസ് കമ്പനിയായ സ്പേസ് എക്സ് ബഹിരാകാശ ദൗത്യങ്ങളില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 2022ലും പുതിയ വിക്ഷേപണ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനാണ് സ്പേസ് എക്സ് ഒരുങ്ങുന്നത്.

ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, സ്‌പേസ്എക്‌സ് 2022ല്‍ 36 വിക്ഷേപണങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. കമ്പനി ആദ്യത്തെ ക്രിപ്റ്റോകറന്‍സി-ഫിനാന്‍സ്ഡ് സാറ്റലൈറ്റ് DOGE-1 2022ന്റെ ആദ്യ പാദത്തില്‍ റൈഡ് ഷെയറായി അയയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ ചന്ദ്രനിലേക്ക് ലാന്‍ഡറുകള്‍ അയയ്ക്കാനും ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകാനും പദ്ധതിയുണ്ട്.
Published by:Jayashankar Av
First published: