• HOME
 • »
 • NEWS
 • »
 • explained
 • »
 • CoWIN | കുട്ടികൾക്കുള്ള പോളിയോ, ഹെപ്പറ്റൈറ്റിസ് വാക്സിനുകൾ കൊവിൻ വഴി ബുക്ക് ചെയ്യാം; പദ്ധതികളുമായി കേന്ദ്രം

CoWIN | കുട്ടികൾക്കുള്ള പോളിയോ, ഹെപ്പറ്റൈറ്റിസ് വാക്സിനുകൾ കൊവിൻ വഴി ബുക്ക് ചെയ്യാം; പദ്ധതികളുമായി കേന്ദ്രം

കൊവിഡ് വാക്സിനുകളുടെ കാര്യത്തിലെന്നപോലെ, രക്ഷിതാക്കള്‍ക്ക് കൊവിന്‍ മറ്റ് വാക്‌സിനുകള്‍ സംബന്ധിച്ചുള്ള സന്ദേശങ്ങള്‍ അയക്കുന്നത് തുടരും.

File pic/ANI

File pic/ANI

 • Last Updated :
 • Share this:
  കുട്ടികള്‍ക്കായി പോളിയോ (polio), ഹെപ്പറ്റൈറ്റിസ്(hepatitis), മറ്റ് വാക്‌സിനുകള്‍ എന്നിവ ബുക്ക് ചെയ്യാൻ ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ രജിസ്ട്രേഷനായി ഉപയോഗിച്ചിരുന്ന കൊവിന്‍ (CoWIN) പോര്‍ട്ടല്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു.

  'ഇതിനായി കൊവിൻ പോർട്ടൽ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളിൽ കൊവിൻ വഴി വാക്സിനുകളുടെ ബുക്കിംഗ് നടത്താനാകുമെന്ന്' നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ആര്‍.എസ്. ശര്‍മ്മ ന്യൂസ് 18 ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു,

  സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. ആര്‍.എസ്. ശര്‍മ്മ. ഇദ്ദേഹം യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡയറക്ടര്‍ ജനറലും മിഷന്‍ ഡയറക്ടറുമായിരിക്കെയാണ് രാജ്യത്ത് ആധാര്‍ നടപ്പിലാക്കിയത്. ഇതിന് പുറമെയാണ് അദ്ദേഹം കൊവിന്‍ അവതരിപ്പിച്ചത്.
  Also Read- SBI എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  'സാര്‍വത്രിക രോഗപ്രതിരോധ പദ്ധതിക്ക് വേണ്ടി ഈ പ്ലാറ്റ്‌ഫോമില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ്. എന്നാല്‍ കൊവിന്‍ പോര്‍ട്ടലിന്റെ സവിശേഷതകള്‍ അങ്ങനെ തന്നെ നിലനിര്‍ത്തും. അതേസമയം, പ്രതിരോധ കുത്തിവയ്പ്പുകള്‍ എത്രത്തോളം ആളുകള്‍ക്ക് ലഭ്യമായെന്ന് കണക്കാക്കാന്‍ ഇത് രാജ്യത്തിന് പ്രയോജനകരമാകും, ''അദ്ദേഹം പറഞ്ഞു.

  കൊവിഡ് വാക്സിനുകളുടെ കാര്യത്തിലെന്നപോലെ, രക്ഷിതാക്കള്‍ക്ക് കൊവിന്‍ മറ്റ് വാക്‌സിനുകള്‍ സംബന്ധിച്ചുള്ള സന്ദേശങ്ങള്‍ അയക്കുന്നത് തുടരും. 'ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിയുടെ പോളിയോ വാക്‌സിന്‍ മാറ്റിവെയ്ക്കുകയോ എടുക്കാതിരിക്കുകയോ ആണെങ്കില്‍, മാതാപിതാക്കള്‍ക്ക് ഇക്കാര്യം ഓര്‍മ്മപ്പെടുത്തികൊണ്ട് കൊവിന്‍ സന്ദേശങ്ങള്‍ അയയ്ക്കുമെന്ന് ശര്‍മ്മ പറഞ്ഞു.

  Also Read- കുട്ടികളിലെ ദീർഘകാല കോവിഡ് അവ​ഗണിക്കരുത്; പ്രതിരോധ മാർ​ഗങ്ങൾ എന്തെല്ലാം?

  'ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ കവറേജ് എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നതിനും വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനും പ്ലാറ്റ്‌ഫോം സഹായിക്കും. എന്നാല്‍ കൊവിന്റെ അടിസ്ഥാന പ്രവര്‍ത്തനം അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

  'നിങ്ങളുടെ സമീപത്തുള്ള എല്ലാ ആശുപത്രികളിലെയും വാക്‌സിനേഷന്‍ ലഭ്യത പ്ലാറ്റ്‌ഫോമില്‍ കാണിക്കും. മൊബൈല്‍ നമ്പര്‍ നല്‍കി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്, ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ, പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കിയ ശേഷം ഉപയോക്താക്കള്‍ക്ക് പോര്‍ട്ടലില്‍ നിന്ന് ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

  കോവിനിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് രാജ്യങ്ങള്‍

  ലോകമെമ്പാടും അതിവേഗം വളരുന്ന ടെക് പ്ലാറ്റ്ഫോം എന്ന് അവകാശപ്പെടുന്ന കൊവിന്‍ ഒരു ദിവസം 25 മില്യൺ വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇത് വെബ്സൈറ്റിനെ എല്ലാവര്‍ക്കുമിടയില്‍ എത്തിച്ചു. ഇന്ത്യ ഗയാനയുമായി പ്ലാറ്റ്ഫോം പങ്കിട്ടിട്ടുണ്ടെന്നും ഇതിന്റെ ഉപയോഗം സംബന്ധിച്ച് മറ്റ് നിരവധി രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ശര്‍മ്മ പറഞ്ഞു.

  'ഓരോ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങള്‍ നിരവധി രാജ്യങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ട്,'' അദ്ദേഹം പറഞ്ഞു. അതിന് അവര്‍ ആദ്യം ഈ സാങ്കേതികവിദ്യ എന്താണെന്ന് മനസ്സിലാക്കണം. പ്ലാറ്റ്ഫോമിന്റെ അടിസ്ഥാന തത്വങ്ങളെ മറ്റ് രാജ്യങ്ങള്‍ ഒരു ഓപ്പണ്‍ സോഴ്സായി ഉപയോഗിക്കുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവരുടെ സമൂഹത്തിന് വേണ്ടി ഇത്തരം ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

  എബി-പിഎംജെഎവൈ പദ്ധതി

  അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ (എബി-പിഎംജെഎവൈ) ഗുണഭോക്താക്കളെ കണക്കാക്കുന്നതിനുള്ള ഘടകങ്ങള്‍ വിപുലീകരിക്കുമോയെന്ന ചോദ്യത്തിന്, ''ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ശര്‍മ്മ പറഞ്ഞു. നിലവില്‍, 2011-ലെ സാമൂഹ്യ സാമ്പത്തിക, ജാതി സെന്‍സസാണ് ഇതിന് അടിസ്ഥാനമായി ഉപയോഗിക്കുന്നത്.

  10 കോടിയിലധികം ദരിദ്രരും ദുര്‍ബലരുമായ ആളുകള്‍ക്ക് (ഏകദേശം 50 കോടി ഗുണഭോക്താക്കള്‍ക്ക്) രണ്ടാം ഘട്ടത്തിലും, മൂന്നാം ഘട്ടത്തിലുമുള്ള പരിചരണത്തിനായി ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ വാര്‍ഷിക ആരോഗ്യ പരിരക്ഷ ഈ പദ്ധതി നല്‍കുന്നുണ്ട്.

  ചില സംസ്ഥാനങ്ങള്‍ക്ക് എസ്ഇസിസി അധിഷ്ഠിത ഗുണഭോക്താക്കളെ കണ്ടെത്താനായില്ല. അതിനാല്‍ സംസ്ഥാനങ്ങള്‍ സ്വന്തമായി ഗുണഭോക്താക്കളുടെ പട്ടിക രൂപപ്പെടുത്തി. ഉത്തര്‍പ്രദേശ് അന്ത്യോദയ പദ്ധതി കൊണ്ടുവന്നത് ഇതിന് ഉദാഹരണമാണെന്ന് ശര്‍മ്മ പറഞ്ഞു.

  ഡിജിറ്റൽ ഹെൽത്ത് മിഷൻ സ്‌കീമിന് കീഴില്‍, ഹെല്‍ത്ത് ഫെസിലിറ്റി രജിസ്ട്രി, ഡ്രഗ് രജിസ്ട്രി, കണ്‍സന്റ് മാനേജര്‍ എഞ്ചിന്‍ തുടങ്ങിയ ബില്‍ഡിംഗ് ബ്ലോക്കുകളും മറ്റ് ഘടകങ്ങളും നല്‍കാന്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, 'വീഡിയോ കണ്‍സള്‍ട്ടേഷന്റെ ഫോര്‍മാറ്റ് ഞങ്ങള്‍ ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്,' ശര്‍മ്മ പറഞ്ഞു, 'ഞങ്ങള്‍ സൃഷ്ടിച്ച യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്റര്‍ഫേസ് (UHI) യുപിഐക്ക് സമാനമാണ്.

  ഇത് ഒരു പൈപ്പ് പോലെയാണ്, ഒരു വശത്ത്, ആംബുലന്‍സുകള്‍, ആശുപത്രികള്‍, മരുന്നുകള്‍ എന്നിവ ആവശ്യമുള്ള ആളുകളും, മറുവശത്ത്, ലാബുകള്‍, ഡോക്ടര്‍മാര്‍, ഫാര്‍മസികള്‍ എന്നിങ്ങനെ എല്ലാ സേവനങ്ങളുടെയും ദാതാക്കളും ഉണ്ട്. ഗൂഗിളിന് സമാനമായ വളരെ ശക്തമായ ഒരു സെര്‍ച്ച് പ്ലാറ്റ്ഫോമാണ് യുഎച്ച്ഐ.

  അതേസമയം, യുപിഐക്കുറിച്ച് സംസാരിക്കുന്നതിനിടെ യുപിഐ ഉപയോഗിച്ച്, നിങ്ങളുടെ കൈകളില്‍ നിന്ന് ബാങ്കിലേക്ക്, ബാങ്കില്‍ നിന്ന് ബാങ്കിലേക്ക്, ബാങ്കില്‍ നിന്ന് ഉപഭോക്താക്കളിലേയ്ക്ക് അങ്ങനെ എല്ലാത്തരം ഡിജിറ്റല്‍ ഇടപാടുകളും സാധ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. അതുപോലെ, രക്തബാങ്കുകള്‍, അവയവദാനം, ആംബുലന്‍സുകള്‍, വിവിധ സേവനങ്ങള്‍ എന്നിവ യുഎച്ച്ഐ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ കഴിയും. യുഎച്ച്‌ഐ പ്രോട്ടോക്കോള്‍ പാലിക്കുന്ന ഒരു സേവന ദാതാവിന്, ഈ നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്താനും ബന്ധിപ്പിക്കാനും കഴിയുന്നതാണ്.

  എന്നിരുന്നാലും, പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുക്കും, കാരണം ഇതിന് പ്രാഥമികമായി ആരോഗ്യ സംരക്ഷണത്തിന്റെയും ഡിജിറ്റല്‍ ഹെല്‍ത്ത് റെക്കോര്‍ഡുകളുടെയും ഡിജിറ്റൈസേഷന്‍ ആവശ്യമാണ്.

  'നിങ്ങള്‍ നേരിട്ട് പണം ഉപയോഗിക്കുന്നത് തുടര്‍ന്നാല്‍ യുപിഐ വളരുമായിരുന്നോ? ഒരിക്കലുമില്ല. ഇവിടെയും എല്ലാ ചുറ്റുപാടുകളില്‍ നിന്നുമുള്ള പങ്കാളികള്‍ ആദ്യം സഹകരിക്കണം,' ശര്‍മ്മ പറഞ്ഞു. ആരോഗ്യ സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് ആളുകളെ പ്രേരിപ്പിക്കാനാകില്ല. ഡിജിറ്റല്‍ ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ ശേഖരിക്കുന്നത് വരെ ഇത് പൂര്‍ണ്ണമായ രീതിയില്‍ ആരംഭിക്കില്ല.

  ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (എബിഡിഎം) ദീര്‍ഘകാലാടിസ്ഥാനത്തിലുളള പദ്ധതിയാണ്. അത് ഇന്ത്യയിലുടനീളമുള്ള എല്ലാവർക്കും ലഭ്യമാകുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യസംരക്ഷണ സംവിധാനം കൈവരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുവരെ 23 കോടിയിലധികം ഹെല്‍ത്ത് ഐഡികള്‍ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് കീഴിൽ, ഒരു ഏകീകൃത ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകും. ഒരു വ്യക്തിയുടെ എല്ലാ ആരോഗ്യ രേഖകളും അടങ്ങിയിരിക്കുന്നതായിരിക്കും ഹെൽത്ത് കാർഡ്.
  Published by:Naseeba TC
  First published: