• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | മൈദ, റവ കയറ്റുമതി കേന്ദ്രം വിലക്കി; വിലക്കയറ്റം പിടിച്ചു നിർത്താനാകുമോ?

Explained | മൈദ, റവ കയറ്റുമതി കേന്ദ്രം വിലക്കി; വിലക്കയറ്റം പിടിച്ചു നിർത്താനാകുമോ?

ഇന്ത്യയില്‍ ഗോതമ്പ് വില ഒന്നര മാസത്തിനിടെ 14 ശതമാനമാണ് വര്‍ധിച്ചത്.

  • Last Updated :
  • Share this:
    ആഭ്യന്തര വിപണിയില്‍ ഗോതമ്പ് (Wheat) വില കുത്തനെ ഉയരുന്നത് തടയാന്‍ മൈദ Maida), റവ, ഗോതമ്പ് പൊടി (ആട്ട) എന്നിവയുടെ കയറ്റുമതി (Export) നിരോധിച്ച് സര്‍ക്കാര്‍. ഓഗസ്റ്റ് 14 മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (DGFT) ഔദ്യോഗിക ഉത്തരവ് പ്രകാരം ഗോതമ്പ് കയറ്റുമതി സംബന്ധിച്ച ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റിയുടെ (IMC) അനുമതിക്ക് വിധേയമായിട്ടായിരിക്കും ഈ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കുക.

    അതേസമയം, ഗോതമ്പിന്റെ ആഗോള വിതരണ പ്രതിസന്ധിക്കിടയില്‍ കഴിഞ്ഞ മാസം കേന്ദ്രം ആട്ടയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 'ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയിലെ ആഗോള വിതരണ പ്രതിസന്ധിക്കിടെ നിരവധി പുതിയ വിതരണക്കാർ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് വിലയിലെ ഏറ്റക്കുറച്ചിലുകളിലേക്കും ഗുണനിലവാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമായി. അതിനാല്‍, ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് പൊടിയുടെ കയറ്റുമതിയുടെ ഗുണനിലവാരം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്- ഡിജിഎഫ്ടി പറഞ്ഞു.

    അതേസമയം, ഈ അറിയിപ്പിന് മുമ്പ് ലോഡിംഗ് ആരംഭിച്ചവയ്ക്കും, അറിയിപ്പിന് മുമ്പ് ചരക്ക് കസ്റ്റംസിന് കൈമാറുകയും സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ഗോതമ്പ് ഉല്‍പ്പന്നങ്ങൾക്കും ആഗസ്റ്റ് 8 മുതല്‍ ഓഗസ്റ്റ് 14 വരെയുള്ള കാലയളവില്‍ കയറ്റുമതിയ്ക്ക് അനുവാദമുണ്ടെന്നും ഡിജിടിഎഫ്ടി 2022 ഓഗസ്റ്റ് 8ലെ ഉത്തരവില്‍ പറഞ്ഞു.

    read also: 12,000 രൂപയിൽ താഴെയുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾ എന്തുകൊണ്ട് നിരോധിക്കുന്നു ?

    ഇന്ത്യയില്‍ ഗോതമ്പ് വില ഒന്നര മാസത്തിനിടെ 14 ശതമാനമാണ് വര്‍ധിച്ചത്. മൈദ, ബിസ്‌ക്കറ്റ്, സൂജി തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന മില്ലര്‍മാരുടെ ഉയര്‍ന്ന ഡിമാന്‍ഡും മഴക്കാലത്തെ വിതരണ പ്രശ്നങ്ങളുമാണ് ഇതിന് കാരണം.
    എന്നാല്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ മില്ലില്‍ നിന്ന് വിതരണം ചെയ്യുന്ന ഗോതമ്പിന്റെ വില ജൂണില്‍ ക്വിന്റലിന് 2,260-2,270 രൂപയില്‍ നിന്ന് അടുത്തിടെ 2,300-2,350 രൂപയായി ഉയർന്നിരുന്നു.

    അതേസമയം, വന്‍കിട കമ്പനികളും വ്യാപാരികളും വില ഉയരുമെന്ന് പ്രതീക്ഷിച്ച് ഗോതമ്പ് പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും ചെറുകിട കര്‍ഷകരും വ്യാപാരികളും ഇതിനകം തന്നെ തങ്ങളുടെ സ്റ്റോക്കുകള്‍ വിറ്റഴിച്ചതായും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഗോതമ്പ് മില്ലുകാര്‍ക്ക് ലഭ്യമായിരുന്നില്ല.

    see also: സ്ലിപ്പ്-ഓണ്‍ മുതല്‍ ലോഫേഴ്‌സ് വരെ; പുരുഷന്മാര്‍ക്കു വേണ്ടിയുള്ള അഞ്ച് തരം ഷൂസുകള്‍

    ആഭ്യന്തര വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ മേയില്‍ ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ചിരുന്നു. ഇതിനിടെ ഗോതമ്പിന്റെ പ്രതിദിന ശരാശരി റീട്ടെയില്‍ വില 19.34 ശതമാനം വര്‍ധിച്ച് കിലോയ്ക്ക് 29.49 രൂപയായി.

    ഇന്ത്യയുടെ ഗോതമ്പ് പൊടി കയറ്റുമതി 2022 സാമ്പത്തിക വര്‍ഷത്തില്‍ കുത്തനെ ഉയര്‍ന്നു. 20222 സാമ്പത്തിക വര്‍ഷത്തില്‍, ഏകദേശം 2.12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 7 ദശലക്ഷം ടണ്‍ ഗോതമ്പാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
    Published by:Amal Surendran
    First published: