HOME /NEWS /Explained / ആറു ലക്ഷം കോടി രൂപയുടെ ആസ്തി വിൽപന; നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈൻ വഴി സർക്കാർ ലക്ഷ്യം വെക്കുന്നത്

ആറു ലക്ഷം കോടി രൂപയുടെ ആസ്തി വിൽപന; നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈൻ വഴി സർക്കാർ ലക്ഷ്യം വെക്കുന്നത്

ആസ്തികളെ ധനസമ്പാദന മാർഗമായി ഉപയോഗിക്കുക എന്നതാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്

ആസ്തികളെ ധനസമ്പാദന മാർഗമായി ഉപയോഗിക്കുക എന്നതാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്

ആസ്തികളെ ധനസമ്പാദന മാർഗമായി ഉപയോഗിക്കുക എന്നതാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്

  • Share this:

    പാര്‍ലമെന്റില്‍ 2021വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈൻ (എന്‍എംപി) എന്ന പദ്ധതി തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി വഴി ആറ് ലക്ഷം കോടി രൂപ വരെ സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. 2022 - 2025 വരെയുള്ള നാല് സാമ്പത്തിക വര്‍ഷങ്ങള്‍ കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം വിലയിരുത്തുനന്ത്. പദ്ധതിയെക്കുറിച്ച് അറിയേണ്ട വിവരങ്ങളാണ് താഴെ.

    എങ്ങനെയാണ് എൻഎംപി സഹായകമാവുക?

    ‘അടിസ്ഥാന സൗകര്യങ്ങൾക്കായി നൂതനവും, ബദൽ രീതിയിലുള്ളതുമായ ധനസമാഹരണ മാർഗ്ഗം’ എന്ന നിലയിൽ ആസ്തികളെ ധനസമ്പാദന മാർഗമായി ഉപയോഗിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ഒരു പ്രധാന ലക്ഷ്യം. എൻഎംപി ആരംഭിക്കുന്നതിനു മുമ്പ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ നിതി ആയോഗ് പറഞ്ഞതിങ്ങനെയാണ്, “എൻഎംപിയിൽ കേന്ദ്ര സർക്കാരിന്റെ ബ്രൗൺഫീൽഡ് ഇൻഫ്രസ്ട്രക്ചർ ആസ്തിയുടെ നാല് വർഷത്തേക്കുള്ള നടപടിക്രമങ്ങള്‍ ഉൾക്കൊള്ളുന്നു.” സർക്കാർ ആസ്തികൾ ധനസമ്പാദനത്തിന് ഉപയോഗിക്കാനുള്ള ഒരു ഇടക്കാല പദ്ധതിയാണിത് എന്നും നിതി ആയോഗ് പ്രതിപാദിക്കുന്നു. “ബ്രൗൺഫീൽഡ്” എന്നത് ഒരു പുതിയ സംരംഭം സ്ഥാപിക്കുന്നതിനായി ഒരു സ്ഥാപനം പാട്ടത്തിന് നൽകുന്ന പദ്ധതിയെയാണ് സൂചിപ്പിക്കുന്നത്.

    കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗമായ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) വെബ്‌സൈറ്റിൽ പറയുന്നതിങ്ങനെയാണ്, “ഇതുവരെ ഉപയോഗിക്കാത്തതോ ഉപയോഗിക്കാൻ സാധ്യതയില്ലാത്തതോ ആയ പൊതു ആസ്തികളുടെ മൂല്യം വെളിപ്പെടുത്തിയ ശേഷം അതിനെ പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനായി ആസ്തി ധനസമ്പാദനത്തിൽ ഉൾപ്പെടുത്തും” എന്നാണ്.

    എൻഎംപി എന്തിനാണ് ആരംഭിച്ചത്?

    സർക്കാർ നിയന്ത്രണത്തിലുള്ള ആസ്തികൾ “വളരെ പ്രധാനപ്പെട്ടതാണെങ്കിലും പൊതുവിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് അപര്യാപ്തമായി പര്യവേക്ഷണം ചെയ്യപ്പെട്ട ഒരു പൊതു ധനകാര്യ താൽപര്യമാണ്” എന്നാണ് ഡിഐപിഎഎം പറയുന്നത്. “എല്ലാ സമ്പത്ത് വ്യവസ്ഥകളുടെയും ഒരു സുപ്രധാന ഉറവിടമായി കണക്കാക്കുന്നത് പൊതു ആസ്തികളാണന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നു” എന്നും ഡിഐപിഎഎം കൂട്ടിച്ചേർക്കുന്നു.

    “പൊതുമേഖലാ തലത്തിലുള്ള പല ആസ്തികളും ഏറ്റവും മികച്ച തലത്തിൽ നിന്നും കുറഞ്ഞ തോതിൽ ധനസമ്പാദനത്തിനായി പ്രയോജനപ്പെടുത്തുകയും വലിയ സാമ്പത്തിക ഉന്നമനം സൃഷ്ടിക്കുന്നതാണ്. അതിനൊപ്പം തന്നെ കമ്പനികൾക്കും സർക്കാരിനും അവയിൽ നിക്ഷേപിച്ചിട്ടുള്ള ഓഹരികൾക്കടിസ്ഥാനമായി കൂടുതൽ സാമ്പത്തിക ആനുകൂല്യങ്ങളും മൂല്യങ്ങളും സൃഷ്ടിക്കാൻ സഹായകമാകുന്ന പണം സമ്പാദിക്കാൻ അവ സഹായകവുമാണ്,” ഡിഐപിഎഎം പറയുന്നു, ഇതുവരെ പ്രതീക്ഷിച്ചതോ പ്രതീക്ഷിക്കുന്നതോ ആയ വരുമാനം നൽകാത്ത പൊതു ആസ്തികളിൽ നടത്തിയ നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തുക” എന്നതാണ് ഇതിൽ നിന്നും ഉരുത്തിരിയുന്ന ആശയം എന്നും ഡിഐപിഎഎം കൂട്ടിച്ചേർക്കുന്നു.

    ആസ്തി ധനസമ്പാദന പദ്ധതി അഥവാ അസറ്റ് മോണറ്റൈസേഷൻ സ്കീമിനെക്കുറിച്ച് നിതി ആയോഗ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത് അനുസരിച്ച് "കമ്പനിയും ഓഹരിയുടമകളും ഇതുവരെ കണ്ടെത്താത്ത വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുമ്പോഴും" നിക്ഷേപകർക്ക് കൂടുതൽ വ്യക്തത "നൽകുകയും പൊതു ആസ്തികളുടെ കൂടുതൽ കൃത്യമായ വിലയിരുത്തലിന് സഹായിക്കുകയും ചെയ്യും. കാലാകാലങ്ങളിൽ സർക്കാർ, പൊതു വിഭവങ്ങളുടെ മികച്ച സാമ്പത്തിക വിലയിരുത്തൽ നടത്താനും ഇത് സഹായിക്കും.

    ഏത് തരത്തിലുള്ള ആസ്തികളാണ് ധനസമ്പാദനത്തിന് വിധേയമാകുന്നത്?

    എൻ‌എം‌പിയെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയ നീതി ആയോഗ്, അടിസ്ഥാന വികസന മന്ത്രാലയങ്ങൾക്ക് കീഴിൽ റോഡ്, ഗതാഗതം, ഹൈവേ, റെയിൽവേ, വൈദ്യുതി, പൈപ്പ് ലൈൻ, പ്രകൃതിവാതകം, സിവിൽ ഏവിയേഷൻ, ഷിപ്പിംഗ് തുറമുഖങ്ങൾ, ജലപാതകൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ, മൈനിംഗ്, കൽക്കരി, പാർപ്പിടം, നഗരകാര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. .

    റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ, വെയർഹൗസിംഗ്, ഗ്യാസ് ആന്റ് പ്രൊഡക്റ്റ് പൈപ്പ്ലൈൻ, വൈദ്യുതി ഉത്പാദനം, ട്രാൻസ്മിഷൻ, ഖനനം, ടെലികോം, സ്റ്റേഡിയം, ഹോസ്പിറ്റാലിറ്റി, പാർപ്പിടം എന്നിവയാണ് എൻ‌എം‌പിയുടെ ഭാഗമായ പ്രധാന മേഖലകൾ.

    "പൊതുമേഖലാ ആസ്തികളിലെ നിക്ഷേപങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടുതൽ പൊതു നിക്ഷേപങ്ങൾക്കായി ഇത് പ്രയോജനപ്പെടുത്താം" നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ പറഞ്ഞു.

    സ്വത്തുക്കളുടെ സ്വകാര്യവൽക്കരണം അല്ലെങ്കിൽ വിറ്റഴിക്കലിന് പകരമുള്ള കരാർ പങ്കാളിത്തം എന്നിവയും എൻ‌എം‌പി വഴി പണം സ്വരൂപിക്കുന്നതിനുള്ള പ്രക്രിയയിൽ ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇതിന് കീഴിലുള്ള ആസ്തികളുടെ പ്രാഥമിക ഉടമസ്ഥത സർക്കാരിന് തന്നെയാണ്. ഇടപാട് കാലാവധി അവസാനിക്കുമ്പോൾ പൊതു അധികാരികൾക്ക് സ്വത്തുക്കൾ തിരികെ നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൈപ്പ് ലൈനിന്റെ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കോർ ഗ്രൂപ്പ് ഓഫ് സെക്രട്ടറീസ് ഓൺ അസറ്റ് മോണിറ്റൈസേഷൻ രൂപീകരിച്ചിട്ടുണ്ട്.

    First published:

    Tags: Budget News, Nirmala sitharaman