• HOME
  • »
  • NEWS
  • »
  • explained
  • »
  • GST | വരുമാനം 28% ഉയർന്നു: ജൂലൈയില്‍ നേടിയത് 1.49 ലക്ഷം കോടി; എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ നേട്ടം

GST | വരുമാനം 28% ഉയർന്നു: ജൂലൈയില്‍ നേടിയത് 1.49 ലക്ഷം കോടി; എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ നേട്ടം

ഇതുവരെയുള്ള ജിഎസ്ടി വരുമാനത്തില്‍ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ വരുമാന ശേഖരണമാണ് ഈ വർഷം

  • Last Updated :
  • Share this:
    ജൂലൈയിൽ (July) ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 28 ശതമാനം ഉയര്‍ന്ന് 1,48,995 കോടി രൂപയായി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള ജിഎസ്ടി വരുമാനത്തില്‍ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ (revenue collection) വരുമാന ശേഖരണമാണിത്. അതേസമയം, ജൂണിലെ വരുമാനം 1,44,616 കോടി രൂപയായിരുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

    2022 ഏപ്രിലില്‍ 1,67,540 കോടി രൂപ സമാഹരിച്ചതിന് ശേഷം 2022 ജൂലൈയിലെ ജിഎസ്ടി വരുമാനമാണ് എക്കാലത്തെയും രണ്ടാമത്തെ ഉയര്‍ന്ന തുക. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ഇത് ആറാം തവണയാണ് പ്രതിമാസ ജിഎസ്ടി കളക്ഷന്‍ 1.40 ലക്ഷം കോടി രൂപ കടക്കുന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ മാസവും 1.4 ലക്ഷം കോടിക്കു മുകളിലാണ് വരുമാനം.

    2022 ജൂലൈയില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,48,995 കോടി രൂപയാണ്. അതില്‍ കേന്ദ്ര ജിഎസ്ടി 25,751 കോടി രൂപയും സംസ്ഥാന ജിഎസ്ടി 32,807 കോടി രൂപയും, ഐജിഎസ്ടി 79,518 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് പിരിച്ചെടുത്ത 41,420 കോടി രൂപ ഉള്‍പ്പെടെ) സെസ് 10,920 കോടി രൂപയുമാണ് (ചരക്ക് ഇറക്കുമതിയില്‍ നിന്ന് പിരിച്ചെടുത്ത 995 കോടി രൂപ ഉള്‍പ്പെടെ).

    ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണിതെന്ന്' ധനമന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

    '2022 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനമായ 1,16,393 കോടി രൂപയേക്കാള്‍ 28 ശതമാനം കൂടുതലാണ്.
    ഈ മാസത്തില്‍, ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 48 ശതമാനവും ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വരുമാനത്തേക്കാള്‍ 22 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    2022 ജൂലൈ വരെയുള്ള ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഎസ്ടി വരുമാനത്തിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 35 ശതമാനം കൂടുതലാണെന്നും മന്ത്രാലയം അറിയിച്ചു. ജിഎസ്ടി അടക്കുന്നുണ്ടെന്ന് പാലിക്കുന്നത് ഉറപ്പാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച വിവിധ നടപടികളുടെ വ്യക്തമായ സ്വാധീനമാണിത്.

    2022 ജൂണില്‍ 7.45 കോടി ഇ-വേ ബില്ലുകളാണ് എടുത്തതെന്നും 2022 മെയ് മാസത്തിലെ 7.36 കോടിയേക്കാള്‍ നേരിയ തോതില്‍ ഉയര്‍ന്നതായും പ്രസ്താവനയില്‍ പറയുന്നു.

    അനുകൂല സാഹചര്യം തുടരുന്നതിനാല്‍, ഈ മാസത്തെ ജിഎസ്ടി കളക്ഷനുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 28 ശതമാനം കൂടുതലാണെന്ന് ഇന്ത്യയിലെ കെപിഎംജി പങ്കാളി അഭിഷേക് ജെയിന്‍ പറഞ്ഞു.

    സ്ഥിരതയുള്ള ഉയര്‍ന്ന ജിഎസ്ടി കളക്ഷന്‍ കോവിഡ് മഹാമാരി മൂലമുള്ള മാന്ദ്യത്തില്‍ നിന്ന് രാജ്യം കരകയറുന്നതിനെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ വരും മാസങ്ങളില്‍ ഇത് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    Published by:Amal Surendran
    First published: