• HOME
  • »
  • NEWS
  • »
  • explained
  • »
  • Har Ghar Tiranga Campaign | എല്ലാ വീട്ടിലും ത്രിവര്‍ണ പതാക; ക്യാമ്പെയ്നില്‍ പങ്കെടുക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

Har Ghar Tiranga Campaign | എല്ലാ വീട്ടിലും ത്രിവര്‍ണ പതാക; ക്യാമ്പെയ്നില്‍ പങ്കെടുക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

  • Last Updated :
  • Share this:
    സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് (75th anniversary of independence) എല്ലാ പൗരന്മാരിലും ദേശസ്‌നേഹം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഹര്‍ ഘര്‍ തിരംഗ (har ghar tiranga) അഥവാ എല്ലാ വീട്ടിലും ത്രിവര്‍ണ പതാക എന്ന ക്യാമ്പെയ്ൻ ആരംഭിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ (azadi ka amrit mahotsav) ഭാഗമായാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (narendra modi) പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

    കൂടാതെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ്ണ പതാകയിലേക്ക് മാറ്റണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനി പിംഗളി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 ന്, ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ ദേശീയ പതാകയിലേക്ക് മാറ്റണമെന്നും ഓഗസ്റ്റ് 2 മുതല്‍ 15 വരെ വീടുകളില്‍ പതാക ഉയര്‍ത്തണമെന്നും പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

    ഹര്‍ ഘര്‍ തിരംഗ കാമ്പയിനില്‍ പങ്കെടുക്കേണ്ടത് എങ്ങനെ?

    സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് അവരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ്ണ പതാകയിലേക്ക് മാറ്റിക്കൊണ്ട് ക്യാമ്പെയ്നില്‍ പങ്കെടുക്കാം. കൂടാതെ, ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് നിയമങ്ങള്‍ അനുസരിച്ച് പൗരന്മാര്‍ ദേശീയ പതാക ഉയര്‍ത്തണം. ദേശീയ പതാകയുടെ നിര്‍മ്മാണം, വിനിയോഗം, വലിപ്പം, മെറ്റീരിയല്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഇന്ത്യന്‍ ഫ്‌ലാഗ് കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിഴയോ തടവോ ലഭിക്കാവുന്ന വിവിധ ലംഘനങ്ങളും അതില്‍ പരാമര്‍ശിക്കുന്നുണ്ട്.

    Also Read- എല്ലാ വീട്ടിലും ത്രിവർണ പതാക; ക്യാമ്പെയ്ൻ വിജയകരമാക്കാൻ പദ്ധതികളുമായി കേന്ദ്രം

    ഉദാഹരണത്തിന്, 2002 ലെ പതാക നിയമം അനുസരിച്ച്, ദേശീയ പതാക ഒരു കൊടിമരത്തില്‍ നിന്ന് അഴിക്കുകയോ തറയില്‍ തൊടുകയോ കേടുവരുത്തുന്ന രീതിയില്‍ വെയ്ക്കുകയോ വിപരീത രീതിയില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. തൂവാലകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ പ്രിന്റ് ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്.

    കാമ്പെയ്ൻ വിജയകരമാക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍, സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വീടുകളിലും പതാക ഉയര്‍ത്തുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 20 കോടി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തും. 80 ലക്ഷം ത്രിവര്‍ണ പതാകകള്‍ നിര്‍മ്മിക്കുമെന്നും അത് വീടുകളില്‍ വിതരണം ചെയ്യുമെന്നും അസം സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തു. ബോംഗൈഗാവിലെ ഒരു വസ്ത്ര നിര്‍മ്മാണ ഫാക്ടറിക്കാണ് സര്‍ക്കാര്‍ കരാർ നൽകിയിരിക്കുന്നത്.

    എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും കൂടാതെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ക്യാമ്പയിന്‍ കാലയളവില്‍ ദേശീയ പതാക ഉയര്‍ത്തും.
    Published by:Arun krishna
    First published: