• HOME
 • »
 • NEWS
 • »
 • explained
 • »
 • Havana Syndrome | ഹവാന സിൻഡ്രോം ഇന്ത്യയിലും? ചാരന്മാരെ ബാധിക്കുന്ന, ഡോക്ടർമാരെ കുഴക്കുന്ന നിഗൂഢ രോഗം

Havana Syndrome | ഹവാന സിൻഡ്രോം ഇന്ത്യയിലും? ചാരന്മാരെ ബാധിക്കുന്ന, ഡോക്ടർമാരെ കുഴക്കുന്ന നിഗൂഢ രോഗം

അതി കഠിനമായ തലവേദന, ഓക്കാനം, ഓർമ്മക്കുറവ്, തലകറക്കം എന്നിവ ഉൾപ്പെടുന്ന ലക്ഷണങ്ങളാണ് ഈ നിഗൂഢ രോഗത്തിനുള്ളത്.

havana-syndrome-

havana-syndrome-

 • Last Updated :
 • Share this:
  ഈ മാസം സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസിനൊപ്പം ഇന്ത്യയിലേക്ക് യാത്ര ചെയ്ത CIA ഓഫീസർക്ക് ഹവാന സിൻഡ്രോമിന്റെ (Havana Syndrome) ലക്ഷണങ്ങൾ കാണിച്ചതായി സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് എന്നിവ റിപ്പോർട്ട് ചെയ്തു. അതി കഠിനമായ തലവേദന, ഓക്കാനം, ഓർമ്മക്കുറവ്, തലകറക്കം എന്നിവ ഉൾപ്പെടുന്ന ലക്ഷണങ്ങളാണ് ഈ നിഗൂഢ രോഗത്തിനുള്ളത്. ഏകദേശം 200 യുഎസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഹവാന സിൻഡ്രോം രോഗബാധിതരാണ്. 2016ൽ ക്യൂബയിലെ യുഎസ് എംബസി ആസ്ഥാനമായുള്ള ഉദ്യോഗസ്ഥരാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

  ഡോക്ടർമാരെ കുഴക്കുന്ന ഈ രോഗത്തെക്കുറിച്ച് അറിയാം

  ഈ രോഗം ലോകമെമ്പാടുമുള്ള അമേരിക്കൻ, കനേഡിയൻ നയതന്ത്രജ്ഞരെയും ചാരന്മാരെയും എംബസി ജീവനക്കാരെയും ബാധിക്കുന്നതായാണ് വിവരം. 200ലധികം ആളുകൾക്ക് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്യൂബയിൽ ആദ്യമായി തിരിച്ചറിഞ്ഞ രോഗം പിന്നീട് ഓസ്ട്രേലിയ, ഓസ്ട്രിയ, കൊളംബിയ, റഷ്യ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഓഗസ്റ്റ് 24ന് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് രാജ്യ തലസ്ഥാനമായ ഹനോയിയിൽ വച്ച് ഹവാന സിൻഡ്രോമിന്റേതെന്ന് കരുതപ്പെട്ടുന്ന ലക്ഷണങ്ങൾ കാണിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

  ബ്രെയിൻ ടിഷ്യുവിന് സംഭവിക്കുന്ന നാശം

  2016ൽ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ, അമേരിക്കൻ എംബസിയിൽ ജോലി ചെയ്യുന്ന നിരവധി സിഐഎ ഉദ്യോഗസ്ഥർ അവരുടെ തലയിലെ സമ്മർദ്ദത്തെക്കുറിച്ച് വിവരിച്ചിരുന്നു. ഇവർക്ക് ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടുകയും കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ട്. ചെവി വേദന, കേൾവി നഷ്ടപ്പെടൽ എന്നിവയെക്കുറിച്ചും ചിലർ പരാതിപ്പെട്ടു. പിന്നീട് ലക്ഷണങ്ങൾ കാണിക്കുന്നവരിൽ നടത്തിയ മസ്തിഷ്ക സ്കാനിംഗിൽ ഒരു വാഹനാപകടം അല്ലെങ്കിൽ ബോംബ് സ്ഫോടനം മൂലമുണ്ടാകുന്ന തരത്തിലെ ടിഷ്യു ക്ഷതം കണ്ടെത്തി. നഗരത്തിലെ പകുതിയിലധികം എംബസി ജീവനക്കാരെയും അമേരിക്കൻ സർക്കാർ ഉടൻ പിൻവലിച്ചിരുന്നു.

  ഹവാന സിൻഡ്രോമിന്റെ കാരണങ്ങൾ

  തുടക്കത്തിൽ, അമേരിക്കൻ ഉദ്യോഗസ്ഥർ രോഗത്തിന് കാരണമായി വിരൽ ചൂണ്ടിയത് സോണിക് ആയുധങ്ങളെയാണ്. എന്നാൽ ഈ വാദം പിന്നീട് തള്ളി. കാരണം മനുഷ്യ ശ്രവണ ശ്രേണിക്ക് മുകളിലുള്ള ആവൃത്തിയിലുള്ള ശബ്ദ തരംഗങ്ങൾക്ക് ആഘാതം പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകില്ല. നാഷണൽ അക്കാദമി ഓഫ് സയൻസസ്, എഞ്ചിനീയറിംഗ് ആൻഡ് മെഡിസിൻ (NASEM) കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം മൈക്രോവേവ് ബീമുകൾക്ക് തലച്ചോറിന്റെ പ്രവർത്തനത്തെ "മൊത്തത്തിലുള്ള ഘടനാപരമായ നാശനഷ്ടങ്ങൾ" വരുത്താതെ മാറ്റാൻ കഴിയും.

  Also Read- Mohsen Fakhrizadeh മുൻ ഇറാൻ ആണവായുധ വിദഗ്ദനെ കൊലപ്പെടുത്തിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ

  2019ൽ, അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (JAMA) ജേണലിലെ മറ്റൊരു റിപ്പോർട്ട് സമാനമായ നിഗമനത്തിലെത്തിയിരുന്നു. NASEM റിപ്പോർട്ട് അനുസരിച്ച്, 1950 മുതൽ റഷ്യ മൈക്രോവേവ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. മോസ്കോയിലെ അമേരിക്കൻ എംബസിയിൽ സോവിയറ്റ് യൂണിയൻ ഇത്തരത്തിൽ സ്ഫോടനം നടത്താറുണ്ടായിരുന്നു.

  ചിലർ മറ്റൊരു വിശദീകരണമാണ് ഈ രോഗത്തിന് നിർദ്ദേശിക്കുന്നത്. ബഹുജന മാനസികരോഗം. ബാഹ്യ കാരണങ്ങളൊന്നുമില്ലാതെ ഒരു കൂട്ടം ആളുകൾക്ക് ഒരേ ലക്ഷണങ്ങൾ കാണുമ്പോൾ ഇത് സംഭവിക്കാം. 2015ൽ അമേരിക്കയുമായി നയതന്ത്ര ബന്ധം പുന:സ്ഥാപിച്ച ക്യൂബയിലെ മുഴുവൻ സമയ നിരീക്ഷണത്തിൽ ജീവിക്കുന്നതിലെ തീവ്രമായ സമ്മർദ്ദം കാരണമായിരിക്കാം ഉദ്യോഗസ്ഥർക്ക് ഈ രോഗം വരുന്നതെന്നും ചില വിദഗ്ധർ അവകാശപ്പെടുന്നു.
  Published by:Anuraj GR
  First published: