HOME » NEWS » Explained »

വീട്ടുതടങ്കലിലാണെന്ന് ദുബായ് ഭരണാധികാരിയുടെ മകൾ; 'വിവാദം' ഉയർത്തിയ ഷെയ്ഖ ലത്തീഫ ആരാണ്?

പിടികൂടിയപ്പോൾ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയെത്തിയതാണെന്നും ദുബായിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ലത്തീഫ പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്.  എന്നാൽ അഭ്യർഥനകൾ ചെവിക്കൊള്ളാതെ പ്രൈവറ്റ് ജെറ്റിൽ ദുബായിലേക്ക് തന്നെ മടക്കി അയക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: February 22, 2021, 1:53 PM IST
വീട്ടുതടങ്കലിലാണെന്ന് ദുബായ് ഭരണാധികാരിയുടെ മകൾ; 'വിവാദം' ഉയർത്തിയ ഷെയ്ഖ ലത്തീഫ ആരാണ്?
Sheikha Latifa,Sheikh Mohammed bin Rashid al-Maktoum
  • Share this:
താൻ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് കൊണ്ട് ദുബായ് ഭരണാധികാരിയുടെ മകളുടെ വീഡിയോ പുറത്തു വന്നത് ആഗോളതലത്തിൽ ചർച്ചയായിരുന്നു. ദുബായ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകൾ ഷെയ്ഖ ലത്തീഫ ആണ് ആരോപണങ്ങൾ ഉന്നയിച്ചെത്തിയത്.

ദുബായിലെ വീട്ടിൽ നിന്നും രക്ഷപ്പെട്ട തന്നെ തിരികെ പിടിച്ചു കൊണ്ടു പോയെന്നും ഇപ്പോള്‍ ബന്ധിയാക്കിയിരിക്കുകയാണെന്നുമായിരുന്നു വീഡിയോയിൽ അവർ ആരോപിച്ചത്. വീഡിയോയെ ചൊല്ലി ഏറെ വിവാദം ഉയർന്ന സാഹചര്യത്തില്‍ ലത്തീഫ രാജകുമാരി ജീവനോടെയുണ്ടെന്നതിന് തെളിവ് നല്‍കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഏജന്‍സി ദുബായ് രാജകുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ രാജകുമാരി വീട്ടിൽ നല്ല പരിരക്ഷയിൽ കഴിയുകയാണെന്നാണ് ലണ്ടനിലെ യുഎഇ എംബസി പ്രതികരിച്ചത്.

ആരാണ് ഷെയ്ഖ ലത്തീഫ രാജകുമാരി?

യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂമിന്‍റെ മകളാണ് ലത്തീഫ ബിന്‍റ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്ന ഷെയ്ഖ ലത്തീഫ. 2018 ൽ ഇവർ ദുബായിലെ വീട്ടിൽ നിന്നും ഒളിച്ചോടി ഇന്ത്യയിലെത്തിയെന്നാണ് റിപ്പോർട്ട്.

ഒരു യോട്ടിൽ (Yacht) കടൽമാർഗം  ഇന്ത്യയിലേക്ക് കടന്ന രാജകുമാരിയെ ഇന്ത്യൻ കമാൻഡോകളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിൽ ദുബായിലേക്ക് തന്നെ മടക്കി അയച്ചുവെന്നാണ് പറയപ്പെടുന്നത്.

വീണ്ടും വാർത്തകളിൽ നിറയാൻ കാരണം?

ഒളിച്ചോട്ടം അടക്കം വിവിധ വിഷയങ്ങളിലാണ് ലത്തീഫ നേരത്തെയും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം ദുബായ് രാജകുടുംബത്തിന്‍റെ ഉള്ളറ രഹസ്യങ്ങൾ വീണ്ടും ചർച്ചകളിൽ നിറയുന്നത് ലത്തീഫയുടെ ഒരു വീഡിയോയുടെ പേരിലാണ്.

Also Read-പുനരധിവാസ കേന്ദ്രത്തിൽ ആനയ്ക്ക് ക്രൂര മർദ്ദനം; പാപ്പാനും സഹായിക്കുമെതിരെ കേസ്

ബിബിസി അന്വേഷണ പരിപാടിയായ പനോരമയാണ് ലത്തീഫയുടെ ഒരു വീഡിയോ പുറത്തുവിട്ടത്. ബാരിക്കേഡുകൾ തീർത്ത ഒരു വില്ലയ്ക്കുള്ളിൽ തന്‍റെ താത്പ്പര്യത്തിന് വിരുദ്ധമായി ബന്ധിയാക്കിയിരിക്കുകയാണ് എന്നായിരുന്നു ആരോപണം.

വീഡിയോയിൽ പറയുന്ന കാര്യങ്ങൾ:

ദുബായിലെ വസതിയിൽ താത്പ്പര്യത്തിന് വിരുദ്ധമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് ശുചിമുറിയിൽ നിന്നും ചിത്രീകരിച്ചു എന്ന് സംശയിക്കുന്ന വീഡിയോയിൽ ലത്തീഫ പറയുന്നത്. 2018ലെ ഒളിച്ചോട്ടത്തെ കുറിച്ചും മടക്കി കൊണ്ടു പോയതിനെക്കുറിച്ചും പറയുന്നുണ്ട്.

ഷെയ്ഖ ലത്തീഫ
ഷെയ്ഖ ലത്തീഫ


പതിനഞ്ചോളം ഇന്ത്യൻ കമാൻഡോകളും യുഎഇയിലെ ചില ഉദ്യോഗസ്ഥരും യോട്ടിലെത്തിയിരുന്നു. ഇതിനു ശേഷം തന്നെ അബോധാവസ്ഥയിലാക്കി ഒരു പ്രൈവറ്റ് ജെറ്റിൽ തിരികെ നാട്ടിലെത്തിക്കുകയായിരുന്നു എന്നാണ് ആരോപിക്കുന്നത്. പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും അലറി വിളിച്ചിട്ടും ഒന്നു വകവയ്ക്കാതെ ബലപ്രയോഗത്തിലൂടെയാണ് ഇതൊക്കെ ചെയ്തതെന്നാണ് പറയുന്നത്.

Also Read-വിദ്യാർഥിനി അപകടത്തിൽ മരിച്ചു; സ്കൂട്ടർ നൽകിയ സുഹൃത്തിനെതിരെ കേസ്

ഇത് ശരിവയ്ക്കുന്ന തരത്തിൽ യാട്ടിൽ ലത്തീഫയ്ക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് ടീന ജൗഹിയാനിയന്‍റെ വാദങ്ങളും ബിബിസി കാണിക്കുന്നുണ്ട്. ലത്തീഫയുടെ കൈകൾ പിറകിൽ ബന്ധിച്ചിരുന്നുവെന്നും കമാൻഡോകളുടെ അവർ അഭ്യർഥന നടത്തുന്നത് കേട്ടിരുന്നു എന്നുമാണ് ടീന പറയുന്നത്.

ലത്തീഫ ഇന്ത്യയിലെത്തിയതെന്തിന്?

യോട്ടിൽ വച്ച് പിടികൂടിയപ്പോൾ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയെത്തിയതാണെന്നും ദുബായിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ലത്തീഫ പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്.  എന്നാൽ അഭ്യർഥനകൾ ചെവിക്കൊള്ളാതെ പ്രൈവറ്റ് ജെറ്റിൽ ദുബായിലേക്ക് തന്നെ മടക്കി അയക്കുകയായിരുന്നു.

യുഎഇയുടെ പ്രതികരണം:

ലത്തീഫ രാജകുമാരി വീട്ടിൽ തന്നെയുണ്ടെന്ന വിവരം ലണ്ടനിലെ യുഎഇ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. അവരെ വീട്ടിൽ പരിരക്ഷിച്ചു വരികയാണ്. മറിച്ചുള്ള മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നായിരുന്നു പ്രതികരണം.

'രാജകുമാരി കുടുംബാംഗങ്ങളുടെയും ആരോഗ്യ വിദഗ്ധരുടെയും പരിപാലനത്തിൽ വീട്ടിൽ തന്നെ കഴിയുകയാണെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. അവരുടെ നില മെച്ചപ്പെട്ട് വരികയാണ്. ഉചിതമായ സമയത്ത് അവർ തന്നെ പൊതുജീവിതത്തിലേക്ക് മടങ്ങി വരും' യുഎഇ എംബസി പ്രസ്താവനയിൽ അറിയിച്ചു.
Published by: Asha Sulfiker
First published: February 22, 2021, 1:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories