• HOME
  • »
  • NEWS
  • »
  • explained
  • »
  • World Rhino Day| എന്തുകൊണ്ട് അസം സർക്കാർ 25,00 കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾ കത്തിക്കുന്നു?

World Rhino Day| എന്തുകൊണ്ട് അസം സർക്കാർ 25,00 കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾ കത്തിക്കുന്നു?

Image: Himanta Biswa Sarma Twitter

Image: Himanta Biswa Sarma Twitter

  • Share this:
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 22 ലോക കാണ്ടാമൃഗം ദിനമായിട്ടാണ് ആചരിക്കുന്നത്. ഇന്ത്യന്‍ കണ്ടാമൃഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അസമില്‍, ഇത്തവണ സെപ്റ്റംബര്‍ 22-നോട് അനുബന്ധിച്ചുള്ള ദിനങ്ങള്‍ വ്യത്യസ്തമായിട്ടാണ് ആചരിക്കുന്നത്. ഏകദേശം 2500 കാണ്ടാമൃഗ കൊമ്പുകളുടെ ശേഖരം കത്തിക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് നടത്തുന്നത്. ഇതിനായി, സംസ്ഥാനത്തെ വനംവകുപ്പിന്റെ പക്കലുള്ള കാണ്ടാമൃഗ കൊമ്പുകള്‍ പുനഃപരിശോധിക്കുന്ന' പദ്ധതിയും അസം മന്ത്രിസഭ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

കാണ്ടാമൃഗ കൊമ്പുകള്‍ കത്തിക്കുന്നതിന്റെ ഉദ്ദേശം

കാസിരംഗ നാഷണല്‍ പാര്‍ക്കിലെ (കെഎന്‍പി) ബൊക്കാഖാട്ടില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യാതിഥിയും മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പൊതു ചടങ്ങ് കാണ്ടാമൃഗ കൊമ്പുകളെ സംബന്ധിച്ചുള്ള മിഥ്യാധാരണകള്‍ പൊളിക്കുന്നതിനും കാണ്ടാമൃഗ സംരക്ഷണത്തിനുമുള്ള നാഴികക്കല്ലായി. ഈ കൊമ്പുകള്‍ക്ക് അത്ഭുത ശക്തികളൊന്നുമില്ലെന്നും അതുകൊണ്ടുതന്നെ ഇതിന് യാതൊരു വിലയുമില്ലെന്നുമുള്ള വേട്ടക്കാര്‍ക്കും കള്ളക്കടത്തുകാര്‍ക്കും ഉറച്ചതും വ്യക്തവുമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് അസം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം കെ യാദവ പറഞ്ഞു.

അനധികൃത വിപണിയില്‍ ഈ കൊമ്പുകള്‍ക്ക് വളരെ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. വനവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതിങ്ങനെയാണ്, ''പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ അര്‍ബുദം മുതല്‍ ആലസ്യത്തിന് വരെയും, ലൈംഗിക ശേഷിയും ആസക്തിയുമുണ്ടാക്കാനുള്ള ഔഷധങ്ങള്‍ ഉള്‍പ്പടെ വിവിധ രോഗങ്ങള്‍ ഭേദമാക്കാനും കാണ്ടാമൃഗ കൊമ്പ് ഉപയോഗപ്പെടുത്തുന്നു. വിയറ്റ്‌നാമില്‍, കാണ്ടാമൃഗ കൊമ്പ് കൈവശം വയ്ക്കുന്നത് അന്തസ്സുയര്‍ത്തുന്ന ചിഹ്നമായി കണക്കാക്കപ്പെടുന്നു. ഈ രാജ്യങ്ങളിലെ ആവശ്യം കാരണം, കാണ്ടാമൃഗങ്ങളുടെ വേട്ടയാടല്‍ രൂക്ഷമാകുകയാണ്.''

കൊമ്പുകള്‍ നശിപ്പിക്കുന്നത്- 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 39 (3) (സി) അനുസരിച്ചുള്ള ഒരു പ്രക്രിയയാണ്. ഗുവാഹത്തി ഹൈക്കോടതിയുടെ ഒരു വിധി പ്രകാരം, കൊമ്പുകള്‍ നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു പൊതു വിചാരണ കഴിഞ്ഞ മാസം നടന്നിരുന്നു. പൊതുജനങ്ങളില്‍ നിന്ന് ഇതിനെതിരെ എതിര്‍പ്പുകളൊന്നുമില്ലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെയും ജന്തുജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച ഉടമ്പടിയില്‍ (സിഐടിഇഎസ്- കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡേന്‍ജര്‍ഡ് സ്പീഷീസ് ഓഫ് വൈല്‍ഡ് ഫ്‌ളോറ ആന്‍ഡ് ഫോന) ഇന്ത്യ ഒപ്പുവച്ചുവെന്ന്, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ ഏഷ്യന്‍ റിനോ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ ഏഷ്യന്‍ റിനോ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗവും, ആരണ്യക് എന്‍ജിഒ-യുടെ സിഇഒയും സെക്രട്ടറി ജനറലുമായ ബിഹാബ് താലൂക്ദാര്‍ പറഞ്ഞു.


''രാജ്യത്ത് കൊമ്പുകള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. ട്രഷറികളില്‍ ഇരുന്ന് കൊമ്പുകള്‍ തനിയെ നശിക്കുന്നതിനു പകരം, അത് കത്തിക്കാനുള്ള തീരുമാനം വ്യക്തമായ സന്ദേശം നല്‍കും-ഇത് മരുന്നല്ല,''അദ്ദേഹം പറഞ്ഞു.

ഇത്രയും വര്‍ഷങ്ങളായി ഈ കൊമ്പുകള്‍ എവിടെയായിരുന്നു?

കൊമ്പുകള്‍ പതിറ്റാണ്ടുകളായി സംസ്ഥാനത്തുടനീളമുള്ള ട്രഷറികളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കാണ്ടാമൃഗം സ്വാഭാവിക കാരണങ്ങളാലോ അല്ലെങ്കില്‍ വേട്ടയാടല്‍ മൂലമോ മരിച്ചതിനുശേഷം, അതിന്റെ കൊമ്പ് സംസ്ഥാന ട്രഷറികളില്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നു.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍, വനംവകുപ്പ് ഏഴ് വന്യജീവി മേഖലകളിലെ (മോറിഗാവ്, മാനസ്, മംഗള്‍ഡായ്, ഗുവാഹത്തി, ബോകാഖട്ട്, നാഗോണ്‍, തേജ്പൂര്‍) ട്രഷറികളില്‍ 'കാണ്ടാമൃഗ കൊമ്പുകള്‍ പുനഃപരിശോധന'പദ്ധതി നടപ്പിലാക്കി 2,500 -ലധികം കൊമ്പുകള്‍ പരിശോധിച്ചു. ഡിഎഫ്ഒമാര്‍, വന്യജീവി വിദഗ്ദ്ധര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്ന ഒരു വിദഗ്ദ്ധ സമിതി ഓരോ കൊമ്പിലെയും ജനിതക സാംപിളിനായി ഡിഎന്‍എ പരിശോധിക്കുകയും അടയാളപ്പെടുത്തുകയും ഭാരം നോക്കുകയും അളക്കുകയും അങ്ങനെ പല തരത്തിലുള്ള പരിശോധനകള്‍ നടത്തിയ പല ഘട്ടങ്ങളിലായിട്ടുള്ള ഒരു പ്രക്രിയയായിരുന്നു ഇത്.

കൊമ്പുകള്‍ വീണ്ടും എണ്ണുകയും പുനഃപരിശോധിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കൊമ്പുകളില്‍ ഭൂരിഭാഗവും നശിപ്പിക്കുന്നതിനായി മാറ്റിവെച്ചപ്പോള്‍, സവിശേഷമായ സ്വഭാവസവിശേഷതകളുള്ള 5 ശതമാനം സംരക്ഷിക്കുന്നത്തിനായി മാറ്റിവച്ചു. സെപ്റ്റംബര്‍ 12 -ന് പരിശോധന പൂര്‍ത്തിയായി. പരിശോധനയില്‍, ഗുവാഹത്തി ട്രഷറിയില്‍ നിന്നുള്ള ഏറ്റവും നീളം കൂടിയ കൊമ്പും (51.5 സെ.മീ, ഭാരം 2.5 കി.ഗ്രാം) ബൊക്കാഖട്ട് ട്രഷറിയില്‍ നിന്നുള്ള ഏറ്റവും ഭാരം കൂടിയ കൊമ്പും (3.05 കി.ഗ്രാം, 36 സെ.മീ) കണ്ടെത്തിയിരുന്നു. കൂടാതെ, 15 ആഫ്രിക്കന്‍ കാണ്ടാമൃഗ കൊമ്പുകള്‍ അനുരഞ്ജനം ചെയ്യുകയും 21 എണ്ണം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

കൊമ്പുകള്‍ ഇതിന് മുമ്പ് ഔദ്യോഗികമായി നശിപ്പിക്കപ്പെട്ടിട്ടുണ്ടോ?

കൊമ്പുകള്‍ ഈ രീതിയില്‍ പരസ്യമായി നശിപ്പിക്കപ്പെട്ടിട്ടില്ല. എങ്കിലും 2016ല്‍ ഒരു വിവരാവകാശ പ്രവര്‍ത്തകനായ ദിലീപ് നാഥിന്റെ ആരോപണത്തെ തുടര്‍ന്ന് ഒരു അന്വേഷണം നടന്നിരുന്നു. ഒരു വിഭാഗം വനംവകുപ്പ് ജീവനക്കാര്‍ ട്രഷറികളില്‍ സൂക്ഷിച്ചിരിക്കുന്ന കൊമ്പുകള്‍ നിയമവിരുദ്ധമായി കച്ചവടം ചെയ്യുകയും വ്യാജമായ കൊമ്പുകള്‍ സ്ഥാപിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ദിലീപ് നാഥിന്റെ ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗികമായി സൂക്ഷിച്ചിരിക്കുന്ന കൊമ്പുകളുടെ പുനഃപരിശോധന നടന്നു. പരിശോധനയില്‍ അഞ്ച് കൊമ്പുകള്‍ ഒഴികെ മറ്റെല്ലാം യഥാര്‍ത്ഥമാണെന്ന് കണ്ടെത്തി.
വേട്ടയാടല്‍ എത്ര ഗുരുതരമായ ഭീഷണിയാണ്?

2013, 2014 വര്‍ഷങ്ങളില്‍ കാണ്ടാമൃഗത്തെ വേട്ടയാടിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് വര്‍ഷവുമാണ് ദശകത്തിലെ ഏറ്റവും കൂടുതല്‍ വേട്ടയാടല്‍ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 27 വേട്ടയാടല്‍ വീതം നടന്നു. ഇതേതുടര്‍ന്ന് പരിശോധനകളും കാവലും കര്‍ക്കശമാക്കിയതിന്റെ ഫലമായി വേട്ടയാടൽ - 2015 ല്‍ 17, 2016 ല്‍ 18, 2017 ലും 2018 ലും 6 വീതം 2019 ല്‍ 3 ആയി കുറഞ്ഞു.

"2020-21-ല്‍, അത് കുറച്ചുകൂടി കുറഞ്ഞു, എന്നിട്ടും രണ്ട്-മൂന്ന് കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെട്ടു. ഇത് നന്നായി ആസൂത്രീതമായി നടത്തിയ കുറ്റകൃത്യമാണ്. അതിനാല്‍ നമ്മുടെ ജാഗ്രത ഒട്ടും പുറകോട്ട് പോകരുത്,'' ബിഹാബ് താലൂക്ദാര്‍ പറഞ്ഞു. ഐയുസിഎന്‍ റെഡ് ലിസ്റ്റ് (IUCN - The International Union for Conservation of Nature) അനുസരിച്ച് മുമ്പ് 'വംശനാശഭീഷണി നേരിടുന്ന' ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇപ്പോള്‍ 'കരുതല്‍' വേണ്ടാത്ത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019-ല്‍, അസം സര്‍ക്കാര്‍ കാണ്ടാമൃഗ വേട്ടയും അനുബന്ധ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നതിനായി കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ഒരു പ്രത്യേക കാണ്ടാമൃഗ സംരക്ഷണ സേന രൂപീകരിച്ചിരുന്നു.

2018 മാര്‍ച്ചിലെ ഒരു കാണ്ടാമൃഗ സെന്‍സസ് പ്രകാരം കാണ്ടാമൃഗത്തിന്റെ എണ്ണം കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ 2,413, ഒറാംഗ് ദേശീയോദ്യാനത്തില്‍ 101, പോബിറ്റോറ വന്യജീവി സങ്കേതത്തില്‍ 102 എന്നിങ്ങനെ കണക്കാക്കിയിരുന്നു, ഏറ്റവും പുതിയ കണക്ക് പ്രകാരം മാനസ് നാഷണല്‍ പാര്‍ക്കില്‍ 43 കാണ്ടാമൃഗങ്ങള്‍ ഉണ്ടെന്നാണ്.

ഇന്ത്യന്‍ കാണ്ടാമൃഗം

കണ്ടാമൃഗങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് നാല് സ്പീഷിസുകള്‍ മാത്രമാണ്. കറുത്ത കാണ്ടാമൃഗം, വെള്ള കാണ്ടാമൃഗം, ഇന്ത്യന്‍, സുമാത്രന്‍ എന്നിവയാണ് ആ സ്പീഷീസുകള്‍. ഇന്ത്യന്‍ കണ്ടാമൃഗ സ്പീഷീസില്‍ ജാവന്‍ കാണ്ടാമൃഗവും ഉള്‍പ്പെടും. ആഫ്രിക്കയില്‍ കാണപ്പെടുന്ന കാണ്ടാമൃഗങ്ങള്‍ക്കും സുമാത്രന്‍ കാണ്ടമൃഗങ്ങള്‍ക്കും രണ്ട് കൊമ്പുകളുണ്ട്, എന്നാല്‍ ഇന്ത്യന്‍ കാണ്ടാമൃഗങ്ങള്‍ക്കും ജാവന്‍ കാണ്ടാമൃഗങ്ങള്‍ക്കും ഒറ്റ കൊമ്പേയുള്ളു. രോമങ്ങള്‍ കൂടിച്ചേര്‍ന്ന് ഉറച്ചുകട്ടിയായി രൂപംകൊള്ളുന്നതാണ് കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍.

ജന്തുജാലങ്ങളുടെ നഖത്തിലും മുടിയിലും മറ്റും അടങ്ങിയിട്ടുള്ള കെരാറ്റിന്‍ എന്ന മാംസ്യം കൊണ്ടാണ് ഈ കൊമ്പ് വളരുന്നത്. ഈ കൊമ്പുകള്‍ക്ക് ഔഷധം ഗുണമുണ്ടെന്ന് ഉള്‍പ്പടെയുള്ള പല അന്ധവിശ്വാസങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയില്‍ പ്രത്യേകിച്ച് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഈ കൊമ്പുകള്‍ക്ക് വന്‍ മൂല്യമാണുള്ളത്. ഇന്ത്യന്‍ കാണ്ടാമൃഗങ്ങളിലെ ഒറ്റക്കൊമ്പുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം. അതുകൊണ്ട് തന്നെ ഇവയെ ധാരാളമായി കൊന്നൊടുക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ റിനോ ഫൗണ്ടേഷന്‍ (ഐആര്‍എഫ്) 2021-ലെ റിപ്പോര്‍ട്ട് പ്രകാരം, 1900-കളുടെ തുടക്കത്തില്‍ 100-ല്‍ താഴെയായിരുന്ന വലിയ ഒറ്റക്കൊമ്പുള്ള ഇന്ത്യന്‍ കാണ്ടാമൃഗം 2021-ല്‍ 3,700-ലധികം വര്‍ദ്ധിച്ചുവെന്നാണ്. 1950-കളില്‍ ഇന്ത്യയില്‍ 200 കാണ്ടാമൃഗങ്ങളേ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. ഇതെതുടര്‍ന്ന് അസം സര്‍ക്കാര്‍ ഇവയെ സംരക്ഷിക്കാന്‍ കര്‍ക്കശമായ നിയമം കൊണ്ടുവന്നിരുന്നു. ഇന്ത്യന്‍ സൈന്യവും ഇതിന് സഹായം നല്‍കിയിരുന്നു.

അസമിലെ ചതുപ്പുള്ള പുല്‍ക്കാടുകളിലും നേപ്പാളിലെ തേരായ് പ്രദേശത്തുമാണ് ഇന്ത്യന്‍ കാണ്ടാമൃഗം (Rhinoceros Unicornis) ഇപ്പോള്‍ കാണപ്പെടുന്നത്. ഇന്ത്യയിലുള്ള 3200-ഓളം കാണ്ടാമൃഗങ്ങളില്‍ 2400-ഓളം എണ്ണം അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ ചിത്വന്‍ ദേശീയോദ്യാനത്തില്‍ നാനൂറോളം എണ്ണമുണ്ട്.

പൊതുവെ സ്ഥിരമായ ആവാസാതിര്‍ത്തി തീര്‍ത്ത് ഒറ്റയാന്മാരായാണ് ജീവിക്കുന്നവരാണ് കാണ്ടാമൃഗങ്ങള്‍. എന്നാല്‍ കുഞ്ഞുങ്ങളെ അമ്മമാര്‍ മൂന്നു കൊല്ലം വരെ കൂടെ കൊണ്ടുനടക്കാറുണ്ട്. നല്ല ഘ്രാണശക്തിയും ശ്രവണശക്തിയുമുള്ള കാണ്ടാമൃഗങ്ങള്‍ക്ക് കാഴ്ചശക്തി കുറവാണ്. കാണ്ടാമൃഗത്തിന്റെ ശരാശരി ആയുസ്സ് 60 വയസ്സാണ്.
Published by:Naseeba TC
First published: