• HOME
  • »
  • NEWS
  • »
  • explained
  • »
  • Airplane Mode | ടേക്ക് ഓഫിന് മുമ്പ് വിമാനത്തിലെ യാത്രക്കാരോട് ഫോണുകൾ എയര്‍പ്ലെയ്ന്‍ മോഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

Airplane Mode | ടേക്ക് ഓഫിന് മുമ്പ് വിമാനത്തിലെ യാത്രക്കാരോട് ഫോണുകൾ എയര്‍പ്ലെയ്ന്‍ മോഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

വിമാനം പറക്കുന്നതിന് മുമ്പായി ഫോണ്‍ 'എയര്‍പ്ലെയ്ന്‍ മോഡില്‍' ഇടേണ്ടത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  • Share this:
    വിമാനയാത്രകളില്‍ (Flight Journey) ക്യാബിന്‍ ക്രൂ (Cabin Crew) അംഗങ്ങൾ യാത്രക്കാരോട് അവരുടെ മൊബൈല്‍ ഫോണ്‍ (Mobile Phone) ഓഫാക്കാനോ എയര്‍പ്ലെയിന്‍ മോഡിലേക്ക് (Airplane Mode) മാറ്റാനോ ആവശ്യപ്പെടാറുണ്ട്. വിമാനം പറക്കുന്നതിന് മുമ്പായി ഫോണ്‍ 'എയര്‍പ്ലെയ്ന്‍ മോഡില്‍' ഇടേണ്ടത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

    അമേരിക്ക പോലുള്ള ചില രാജ്യങ്ങളില്‍ ടേക്ക് ഓഫ് സമയത്തും ലാന്‍ഡിംഗ് സമയത്തും മൊബൈല്‍ ഫോണുകള്‍ എയര്‍പ്ലെയിന്‍ മോഡിലേക്ക് മാറ്റിയില്ലെങ്കിൽ ചിലപ്പോൾ നിയമപരമായ ശിക്ഷ വരെ ലഭിച്ചെന്ന് വരും. മിക്ക ആളുകളും കരുതുന്നത് ഈ നിര്‍ദ്ദേശം നല്‍കുന്നത് വിമാനത്തിന്റെ നാവിഗേഷന്‍ സിസ്റ്റത്തിൽ സെല്‍ ഫോണിന്റെ ഇടപെടൽ ഒഴിവാക്കാനാണ് എന്നാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം അതല്ല.

    യുഎസിലെ എയര്‍ലൈനുകള്‍ യാത്രക്കാരോട് ഫോണ്‍ 'എയര്‍പ്ലെയ്ന്‍ മോഡിലേക്ക്' മാറ്റാൻ ആവശ്യപ്പെടുന്നതിന്റെ കാരണം ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ (FCC - Federal Communications Commission) നിയന്ത്രണങ്ങളാണെന്ന് ടെക് ഇന്‍സൈഡര്‍ വിശദീകരിക്കുന്നു. ഭൂമിയിലുള്ള മൊബൈല്‍ നെറ്റ്വര്‍ക്കുകളെ റെഡിയോ സിഗ്നല്‍ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായിട്ടാണ് വിമാനങ്ങളിൽ മൊബൈല്‍ ഫോണ്‍ ഉപയോഗം എഫ്‌സിസി നിയന്ത്രണങ്ങളാല്‍ നിരോധിച്ചിരിക്കുന്നത്. 40,000 അടി ഉയരത്തില്‍ ആണെങ്കില്‍ പോലും അവിടെ സജീവമായ മൊബൈല്‍ ഫോണുകള്‍ക്ക് ഭൂമിയിലെ നിരവധി സെല്ലുലാര്‍ ടവറുകളില്‍ നിന്ന് കവറേജ് ലഭിക്കും. ഇത് ഗ്രൗണ്ട് നെറ്റ്വര്‍ക്കുകളില്‍ തിരക്ക് കൂടുന്നതിനും സേവനങ്ങൾ തടസ്സപ്പെടുന്നതിനും കാരണമായേക്കാം.

    Also Read- Parosmia | പരോസ്മിയ: കോവിഡ് ഭേദമായാലും വിട്ടുമാറാത്ത ഈ രോഗാവസ്ഥയെക്കുറിച്ച് അറിയാം

    ഇപ്പോള്‍ നിരവധി അന്താരാഷ്ട്ര കാരിയറുകളുടെ ഫ്‌ളൈറ്റുകളില്‍ സെല്‍ ഫോണ്‍ റിസീവറുകള്‍ വിന്യസിച്ചിട്ടുണ്ട്. തല്‍ഫലമായി, തെരഞ്ഞെടുത്ത ഫ്‌ളൈറ്റുകളിലെ യാത്രക്കാര്‍ക്ക് ആകാശത്ത് ആയിരിക്കുമ്പോള്‍ ഫോൺ വിളിക്കണോ സന്ദേശം അയയ്ക്കാനോ കഴിയും. പല ആഭ്യന്തര വിമാനങ്ങളിലും നിങ്ങള്‍ക്ക് വൈഫൈ കണക്റ്റ് ചെയ്യാനും സാധിക്കും. അതുപയോഗിച്ച് നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും സന്ദേശങ്ങൾ കൈമാറാനും കഴിയും. എന്നിരുന്നാലും, മിക്ക എയര്‍ലൈനുകളും വിമാനത്തിനുള്ളിലെ വൈഫൈ ഉപയോഗിച്ച് ഫോണ്‍ വിളിക്കുന്നതില്‍ നിന്ന് ഉപഭോക്താക്കളെ വിലക്കുന്നു.

    മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തെ തടസ്സപ്പെടുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ടെക് ഇന്‍സൈഡറിന്റെ വീഡിയോയില്‍ ഒരു പൈലറ്റ് പറയുന്നു. എന്നാല്‍ ഇത് മുമ്പ് സംഭവിച്ചിട്ടില്ലാത്തതിനാല്‍ അത് സംഭവിക്കില്ലെന്ന് അതിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

    Also Read- Vikram Dev Dutt| തിരുവനന്തപുരം CETയിലെ പൂർവ വിദ്യാർഥി; എയർ ഇന്ത്യയുടെ മേധാവിയാകുന്ന വിക്രം ദേവ് ദത്തിനെ അറിയാം
    Published by:Rajesh V
    First published: