• HOME
 • »
 • NEWS
 • »
 • explained
 • »
 • Droupadi Murmu | 'പുതി'യെ 'ദ്രൗപതി'യാക്കി; രാഷ്ട്രപതിയുടെ പേര് മാറ്റിയത് അധ്യാപിക; കാരണം?

Droupadi Murmu | 'പുതി'യെ 'ദ്രൗപതി'യാക്കി; രാഷ്ട്രപതിയുടെ പേര് മാറ്റിയത് അധ്യാപിക; കാരണം?

'എന്റെ യഥാര്‍ത്ഥ പേര് ദ്രൗപതി എന്നല്ല. എന്റെ സ്‌കൂള്‍ ടീച്ചറാണ് എനിയ്ക്ക് ഈ പേര് നല്‍കിയത്' - രാഷ്ട്രപതി

 • Last Updated :
 • Share this:
  ദ്രൗപതി മുര്‍മു (droupati murmu) ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി (president) സത്യപ്രതിജ്ഞ (taking oath) ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ആദിവാസി (tribe) വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ വ്യക്തിയാണ് മുർമു. സ്‌കൂള്‍ ടീച്ചറാണ് (school teacher) ഇവര്‍ക്ക് ദ്രൗപതി എന്ന പേര് നല്‍കിയത്. കുറച്ച് കാലം മുന്‍പ് ഒരു ഒഡിയ വീഡിയോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ സ്‌കൂള്‍ ടീച്ചറാണ് മഹാഭാരതത്തിലെ കഥാപാത്രത്തിന്റെ പേര് തനിയ്ക്ക് നല്‍കിയതെന്ന് ദ്രൗപതി മുര്‍മു വെളിപ്പെടുത്തിയിരുന്നു. പുതി എന്നായിരുന്നു ദ്രൗപതിയുടെ ആദ്യ പേര്.

  'എന്റെ യഥാര്‍ത്ഥ പേര് ദ്രൗപതി എന്നല്ല. എന്റെ സ്‌കൂള്‍ ടീച്ചറാണ് എനിയ്ക്ക് ഈ പേര് നല്‍കിയത്' ദ്രൗപതി മുര്‍മു വ്യക്തമാക്കി.

  ഗോത്ര വര്‍ഗ്ഗക്കാര്‍ കൂടുതലുള്ള മയൂര്‍ഭഞ്ജ് ആണ് ദ്രൗപതിയുടെ നാട്. സ്‌കൂള്‍ ടീച്ചര്‍ക്ക് തന്റെ പഴയ പേര് ഇഷ്ടപ്പെട്ടില്ല, അതിനാല്‍ അവരാണ് തന്റെ പേര് മാറ്റിയതെന്ന് മുര്‍മു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നിരവധി തവണ തന്റെ പേര് മാറ്റിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

  'ഒരു പെണ്‍കുട്ടി ജനിച്ചാല്‍ മുത്തശ്ശിയുടെ പേരാണ് ആദ്യം അവള്‍ക്ക് നല്‍കുക. ആണ്‍കുട്ടിയാണെങ്കില്‍ മുത്തശ്ശന്റെയും.' മുര്‍മു മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കി. സ്‌കൂളിലും കോളേജിലും ടുഡു എന്ന കുടുംബപ്പേരാണ് ദ്രൗപതിയ്ക്ക് ഉണ്ടായിരുന്നത്. ബാങ്ക് ഓഫീസറായ ശ്യാം ചരണിനെ വിവാഹം ചെയ്തതോടെയാണ് മുര്‍മു എന്ന് ചേര്‍ത്തത്.

  ഒഡീഷയിലെ സന്താള്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ദ്രൗപദി മുര്‍മു. 1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തിലാണ് ജനനം. പിതാവ് ബിരാന്‍ചി നാരായണ്‍ ടുഡു. ഭുവനേശ്വറിലെ രമാദേവി വനിതാ കോളജില്‍ നിന്ന് ബിരുദം നേടിയ ദ്രൗപദി ഒഡീഷ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും രൈരാനഗറിലെ ശ്രീ അരവിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഹോണററി അസിസ്റ്റന്റ് ടീച്ചറായും പ്രവര്‍ത്തിച്ചു. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് മുര്‍മുവിനുള്ളത്. ഇതില്‍ ആണ്‍മക്കള്‍ ഇരുവരും മരിച്ചു.

  ബിജെപിയിലൂടെയാണ് ദ്രൗപദി മുര്‍മു പൊതുരംഗത്തേക്ക് എത്തിയത്. 20 വര്‍ഷത്തിലേറെയായി പൊതുരംഗത്തുള്ള അവര്‍ മുന്‍പ് അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997 ല്‍ രായിരനഗ്പുര്‍ ജില്ലയിലെ കൗണ്‍സിലറായാണ് രാഷ്ട്രീയ രംഗപ്രവേശം. അതേവര്‍ഷം തന്നെ ഒഡീഷയിലെ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് മോര്‍ച്ച വൈസ് പ്രസിഡന്റായി. 2002 മുതല്‍ 2009 വരെയും 2013 ലും ബിജെപി മയൂര്‍ഭഞ്ജ് ജില്ലാ പ്രസിഡന്റായി. ഒഡീഷ നിയമസഭയില്‍ രായിരനഗ്പുരിനെ പ്രതിനിധീകരിച്ചു. 2013 ല്‍ ബിജെപിയുടെ എസ്ടി മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായി.

  2000 മുതല്‍ 2002 വരെ നവീന്‍ പട്‌നായിക് നേതൃത്വം നല്‍കിയ ബിജു ജനതാദള്‍- ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായും 2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മേയ് 16 വരെ ഫിഷറീസ് - മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ആയി (2015-2021) പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഡീഷ നിയമസഭയില്‍ അംഗമായിരിക്കെ 2007 ല്‍ മികച്ച നിയമസഭാംഗത്തിനുളള പണ്ഡിറ്റ് നീലകണ്ഠ പുരസ്‌കാരം നേടിയിട്ടുണ്ട്.
  Published by:Amal Surendran
  First published: