International Literacy Day 2021| ഡിജിറ്റല്‍ വിഭജനം കുറയ്ക്കുക; ഈ വർഷത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിന പ്രമേയം

1990 ൽ ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര സാക്ഷരതാ വർഷമായി ആചരിച്ചു.

(Representative image: Shutterstock)

(Representative image: Shutterstock)

 • Share this:
  ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം. 1967 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 നാണ് സാക്ഷരത ദിനമായി(International Literacy Day) ആചരിച്ചു പോരുന്നു. 1966 ഒക്ടോബർ 26ന് യുനെസ്കോ ജനറൽ കോൺഫറൻസിലാണ് രാജ്യാന്തര സാക്ഷരതാ ദിനാചരണ തീരുമാനം പ്രഖ്യാപിച്ചത്. 1990 ൽ ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര സാക്ഷരതാ വർഷമായി ആചരിച്ചു.

  അന്തസ്സും വ്യക്തിപരമായ അവകാശങ്ങളും എന്ന നിലയില്‍ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും കൂടുതല്‍ കാര്യവിവരവും സുസ്ഥിരവുമായ ഒരു സമൂഹത്തിലേക്ക് സാക്ഷരത ഒരു അജണ്ടയായി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സാക്ഷരത ദിനം ആചരിക്കുന്നത്.

  ചരിത്രവും പ്രാധാന്യവും

  സാക്ഷരതയെ എഴുത്ത്, വായന, ഗണിത കഴിവുകൾ എന്നീ അടിസ്ഥാന ആശയങ്ങളിൽ നിന്നും ആജീവനാന്ത വിദ്യാഭ്യാസത്തിനും പ്രവര്‍ത്തന സാക്ഷരതയിലേക്കും യുനെസ്കോ വിപുലീകരിച്ചിട്ടുണ്ട്. 1965 ല്‍ തെഹ്റാനില്‍ നടന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ ലോക സമ്മേളനത്തിലാണ് സാക്ഷരതാ ദിനം ആരംഭിച്ചത്.

  ആ സമയത്ത്, നിരക്ഷരത, ദാരിദ്ര്യം, തൊഴിലില്ലായ്മ, അപര്യാപ്തമായ ആരോഗ്യ പരിപാലനം എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും ഗുരുതരമായ ചില പ്രശ്‌നങ്ങളെ ലോകം അഭിമുഖീകരിച്ചിരുന്നു. അതിനാല്‍ ആളുകള്‍ക്ക് കൂടുതല്‍ ഉപജീവനമാര്‍ഗം ലഭിക്കുന്നതിന് വിദ്യാഭ്യാസത്തിനും, അജ്ഞത ഇല്ലാതാക്കുന്നതിനും ഊന്നല്‍ നല്‍കി. സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവ് നല്‍കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന ശക്തമായ ആശയമായിരുന്നു സാക്ഷരത.

  1967 മുതൽ യുനെസ്കോ രാജ്യാന്തര സാക്ഷരാത പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്. ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ 1989 ൽ കിങ് സെജോങ് സാക്ഷരതാ പുരസ്കാരവും ചൈനയുടെ സഹകരണത്തോടെ 2005 ൽ കൺഫ്യൂഷ്യസ് സാക്ഷരാത പുരസ്കാരവും ആരംഭിച്ചു.

  2015 ലെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യ പദ്ധതിയിലും (SDG - Sustainable Development Goals programme) സാക്ഷരത ദിനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്ഡിജികളുടെയും സുസ്ഥിര വികസനത്തിനുള്ള 2030 അജണ്ടയുടെയും നിര്‍ണായക ഘടകമാണ് സാക്ഷരത.

  Also Read-അതീവ സുരക്ഷാ ജയിലിന് പുറത്തേക്ക് നീളൻ തുരങ്കം; ഇസ്രായേൽ ജയിലിലെ 6 പലസ്തീൻ തടവുകാർ രക്ഷപ്പെട്ടതെങ്ങിനെ

  മാറികൊണ്ടിരിക്കുന്ന ലോകത്തിനെ സാക്ഷരതയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍, ഓരോ വര്‍ഷവും സ്വീകരിക്കുന്ന വ്യത്യസ്ത പ്രമേയങ്ങള്‍ക്കാകുമെന്ന് യുനെസ്‌കോ പ്രതീക്ഷിക്കുന്നു. സാക്ഷരതയില്ലാതെ ലോകത്ത് മാറ്റങ്ങള്‍ വരുത്താനോ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനോ കഴിയില്ല. 'സാക്ഷരതയാണ് ഏറ്റവും നല്ല പ്രതിവിധി' എന്നാണ് യുനെസ്‌കോയുടെ അഭിപ്രായം. എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള താക്കോലാണ് ഇതെന്നും യുനെസ്‌കോ വ്യക്തമാക്കുന്നു.

  ഇപ്പോള്‍ കോവിഡ് 19 പകര്‍ച്ചവ്യാധി സാക്ഷരതയുടെ അനിവാര്യ പ്രാധാന്യത്തെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിച്ചു. വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ഭാഗമായി അതിന്റെ അന്തര്‍ലീനമായ പ്രസക്തിക്ക് അപ്പുറം, സാക്ഷരത വ്യക്തികള്‍ക്ക് വിലമതിക്കാനാകുന്ന ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിച്ച് അവരുടെ ജീവിതത്തെ ശക്തിപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  Also Read-Gandhi topi row| 'ഗാന്ധിജിയല്ല നെഹ്‌റുവാണ് ഗാന്ധിത്തൊപ്പി ധരിച്ചത്' ഗുജറാത്തിൽ ഗാന്ധിത്തൊപ്പി വിവാദം

  ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഉത്തേജകമായും ഇത് പ്രവര്‍ത്തിക്കുന്നു. എസ്ഡിജി 4 വ്യക്തമാക്കുന്നതുപോലെ, സാക്ഷരത എന്നത് വിദ്യാഭ്യാസത്തിന്റെയും ആജീവനാന്ത പഠനത്തിന്റെയും അനിവാര്യ ഘടകമാണ്. കോവിഡ് -19 ദുരന്തത്തില്‍ നിന്നുള്ള മനുഷ്യരുടെ വീണ്ടെടുപ്പിന് സാക്ഷരത നിര്‍ണായകമായ ഒന്നാണ്.

  പ്രമേയം

  2021ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ വിഷയം 'മനുഷ്യ കേന്ദ്രീകൃത വീണ്ടെടുക്കലിനുള്ള സാക്ഷരത: ഡിജിറ്റല്‍ വിഭജനം ചുരുക്കുക' (Literacy for a Human-centered Recovery: Narrowing the Digital Divide.’) എന്നതാണ്.

  ദേശീയ സാക്ഷരതാ മിഷൻ

  1988 ലാണ് ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ചത്. കേരള സംസ്ഥാന സാക്ഷരതാ മിഷൻ മിഷൻ 1998 ലും ആരംഭിച്ചു. 1989 ജൂൺ 18 ന് രാജ്യത്തെ ആദ്യ അക്ഷരനഗരമായി കോട്ടയം പ്രഖ്യാപിക്കപ്പെട്ടു. 1990 ഫെബ്രുവരി നാലിന് എറണാകുളം ജില്ല ഇന്ത്യയിലെ പ്രഥമ സമ്പൂർണ സാക്ഷരതാ ജില്ലയായി. 1991 ഏപ്രിൽ 18 ന് കേരളം രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി.
  Published by:Naseeba TC
  First published:
  )}