• HOME
  • »
  • NEWS
  • »
  • explained
  • »
  • National Road Safety Week 2022 | ദേശീയ റോഡ് സുരക്ഷാ വാരത്തിന് തുടക്കമായി; വാരാചരണത്തിന്റെ ആവശ്യകതയെന്ത്?

National Road Safety Week 2022 | ദേശീയ റോഡ് സുരക്ഷാ വാരത്തിന് തുടക്കമായി; വാരാചരണത്തിന്റെ ആവശ്യകതയെന്ത്?

199 രാജ്യങ്ങളിൽ വെച്ച്, റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

  • Last Updated :
  • Share this:
    റോഡ് ഗതാഗതത്തിലെ (Road Transportation) തിരക്കും അതുമൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും (Road Accidents) ലോക രാജ്യങ്ങള്‍ മുഴുവന്‍ നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങളിലൊന്നാണ്. ഈ പ്രശ്‌നം നേരിടുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ (India) സ്ഥാനം മുന്‍നിരയിലാണ്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (Ministry of Road Transport and Highways) ഔദ്യോഗിക കണക്കുകള്‍ പ്രകാരം 199 രാജ്യങ്ങളിൽ വെച്ച്, റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. റോഡ് സുരക്ഷ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്ന് (Public Health Concern) തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.

    ഈ സാമൂഹ്യ പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിയുന്നതിനും റോഡ് സുരക്ഷയെ സംബന്ധിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കുന്നതിനുമായി ഇന്ത്യന്‍ സര്‍ക്കാര്‍, ദേശീയ റോഡ് സുരക്ഷാ വാരം (National Road Safety Week) ആചരിക്കുന്നു. എല്ലാ വര്‍ഷവും ജനുവരി 11 മുതല്‍ ജനുവരി 17 വരെയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്ത് ദേശീയ റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്.

    ദേശീയ റോഡ് സുരക്ഷാ വാരം: ചരിത്രം

    ഇത്തവണ മുപ്പതാമത് ദേശീയ റോഡ് സുരക്ഷാ വാരമാണ് ആഘോഷിക്കുന്നത്. ഏത് വാഹങ്ങൾ ഉപയോഗിച്ചുമുള്ള റോഡ് ഗതാഗതത്തിലും സുരക്ഷയാകണം മുഖ്യ പരിഗണനയെന്ന് ദേശീയ റോഡ് സുരക്ഷാ വാരം ഓർമിപ്പിക്കുന്നു.

    രാജ്യത്തെ തെരുവുകളും പാതയോരങ്ങളും സുരക്ഷിതമാക്കുക എന്നതാണ് ഉപഭൂഖണ്ഡത്തിലുടനീളം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യന്‍ റോഡുകള്‍ പൂര്‍ണമായും അപകടരഹിത മേഖലയാക്കി മാറ്റുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ഈ വാരത്തില്‍ നടപ്പിലാക്കും.
    Also Read-E-Shram Card | എന്താണ് ഇ-ശ്രം കാര്‍ഡ്? ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

    ദേശീയ റോഡ് സുരക്ഷാ വാരം 2022: പ്രമേയം

    ഈ വര്‍ഷത്തെ ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ പ്രമേയം 'സഡക് സുരക്ഷാ ജീവന്‍ രക്ഷാ' എന്നതാണ്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിനും തുടര്‍ന്ന് തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും സുരക്ഷിതരാക്കുന്നതിനും ജനങ്ങള്‍ സ്വീകരിക്കേണ്ട വിവിധ നടപടികൾക്കാണ് റോഡ് സുരക്ഷാ കാമ്പയിനില്‍ ഊന്നല്‍ നല്‍കുന്നത്.

    Also Read-Cloth Mask | തുണി മാസ്കാണോ ഉപയോഗിക്കുന്നത്? എങ്കിൽ കോവിഡ് പിടിപെടാൻ 20 മിനിറ്റ് മതി; പഠനം പറയുന്നതിങ്ങനെ

    ദേശീയ റോഡ് സുരക്ഷാ വാരം: പ്രാധാന്യം

    ഇന്ത്യയില്‍ ഓരോ വര്‍ഷവും റോഡപകടങ്ങള്‍ കാരണം ലക്ഷക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ്19 മഹാമാരിയെ തുടര്‍ന്ന് നിയന്ത്രണങ്ങളും ദേശീയ ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ട് പോലും റോഡപകടങ്ങളില്‍ ഏകദേശം 80,000 പേര്‍ക്ക് അപകടം സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. അതിനാല്‍, ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള വഴികളെക്കുറിച്ച് ജനങ്ങളെ മനസിലാക്കാനും റോഡിലെ സുരക്ഷാ മുന്‍കരുതലുകള്‍ മറന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കാനും ദേശീയ റോഡ് സുരക്ഷാ വാരാചരണം ലക്ഷ്യമിടുന്നു.

    ദേശീയ റോഡ് സുരക്ഷാ വാരം ആചരിക്കുന്നതെങ്ങനെ?

    ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി രാജ്യത്തെ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഈ ആഴ്ചയില്‍ വിവിധ പരിപാടികള്‍, പ്രചാരണങ്ങള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. മുദ്രാവാക്യ രചനാ മത്സരം, പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, റോഡ് സുരക്ഷാ ക്വിസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള റോഡ് നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ നിരവധി വര്‍ക്ക് ഷോപ്പുകള്‍, സെമിനാറുകള്‍, യോഗങ്ങൾ എന്നിവ സംഘടിപ്പിക്കും.
    Published by:Naseeba TC
    First published: