• HOME
  • »
  • NEWS
  • »
  • explained
  • »
  • President’s Fleet Review | പ്രസിഡന്‍റ്സ് ഫ്ലീറ്റ് റിവ്യൂവിന് പിന്നിലെ ചരിത്രം; 12-ാമത് അവലോകനത്തിന്റെ പ്രാധാന്യം

President’s Fleet Review | പ്രസിഡന്‍റ്സ് ഫ്ലീറ്റ് റിവ്യൂവിന് പിന്നിലെ ചരിത്രം; 12-ാമത് അവലോകനത്തിന്റെ പ്രാധാന്യം

ഫ്ലീറ്റ് റിവ്യൂവിലൂടെ രാഷ്ട്രത്തലവന്മാർ കപ്പലുകളിലുള്ള വിശ്വാസവും രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവും വീണ്ടും ഊട്ടിയുറപ്പിക്കുന്നു. ഇത്തരം ഒരു പ്രകടനം 'യുദ്ധാധിഷ്ഠിത ഉദ്ദേശ്യങ്ങളില്ലാതെ' നടത്തുന്ന ഒന്നാണ്...

ഫയൽ ചിത്രം

ഫയൽ ചിത്രം

  • Last Updated :
  • Share this:
    രാഷ്ട്രപതി രാംനാഥ് കോവിന്ദ് (President Ram Nath Kovind) ഇന്ന് വിശാഖപട്ടണത്ത് പ്രസിഡന്റ്സ് ഫ്‌ളീറ്റ് റിവ്യൂവിൽ(Presidents Fleet Review) പങ്കെടുക്കും. നാവികസേനയുടെ ഈ ശക്തി പ്രകടനത്തിൽ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും 60-ലധികം കപ്പലുകൾ പങ്കെടുക്കും. അവയെല്ലാം രാജ്യത്ത് തന്നെ നിർമ്മിച്ചവയാണ്. 2016-ലാണ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കീഴിൽ അവസാനമായി പ്രസിഡന്റ്സ് ഫ്ലീറ്റ് റിവ്യൂ നടന്നത്. ഇത്തവണ, 12-ാമത് അവലോകനമാണ് നടക്കുന്നതെന്ന് നാവികസേന അറിയിച്ചു.

    ഈ പരിപാടിയ്ക്കായി രാജ്യം തയ്യാറെടുക്കുമ്പോൾ, പ്രസിഡന്റ്സ് ഫ്ലീറ്റ് റിവ്യൂവിനെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

    എന്താണ് പ്രസിഡന്റ്സ്ഫ്ലീറ്റ് റിവ്യൂ?

    ഫ്ലീറ്റ് റിവ്യൂ 'ലോകമെമ്പാടുമുള്ള നാവികസേനകൾ പിന്തുടരുന്ന ഒരു പാരമ്പര്യമാണ്'. ഇത് ''രാഷ്ട്രത്തോടും പരമാധികാരികളോടും വിശ്വസ്തതയും വിധേയത്വവും പ്രകടിപ്പിക്കുന്നതിനായി മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് നടത്തുന്ന കപ്പലുകളുടെ സമ്മേളനമാണ്''.

    ഓരോ രാഷ്ട്രപതിമാരുടെ കാലത്തും രാജ്യത്ത് ഒരു തവണ ഫ്ലീറ്റ് റിവ്യൂ സാധാരണയായി നടത്താറുണ്ട്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം രണ്ടാം സ്ഥാനത്താണ് പ്രസിഡന്റ്സ് ഫ്ലീറ്റ് റിവ്യൂ.

    ഇന്ത്യയിൽ ആദ്യമായി ഇത്തരമൊരു അവലോകനം നടന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്നത്തെ മഹാരാഷ്ട്രയിലുൾപ്പെടുന്ന രത്‌നഗിരിയിലെ തീരദേശ കോട്ടയിലെ പ്രശസ്ത സർഖെൽ (ഗ്രാൻഡ് അഡ്മിറൽ) കൻഹോജി ആംഗ്രെയുടെ കീഴിൽ 'ഘുറാബും' 'ഗല്ലിവത്സും' അടങ്ങുന്ന ശക്തമായ മറാഠാ കപ്പൽപ്പടയുടെ അവലോകനം നടന്നിരുന്നതായി ചരിത്രകാരന്മാർ പറയുന്നു.

    എന്നാൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്നുവരെ, 11 പ്രസിഡന്റ്സ് ഫ്‌ലീറ്റ് റിവ്യൂ നടത്തിയിട്ടുണ്ട്. അതിൽ 2001-ലെയും 2016 ലെയും പ്രകടനം അന്താരാഷ്ട്ര ഫ്‌ലീറ്റ് അവലോകനങ്ങളായിരുന്നു. ഇത് രണ്ടാം തവണയാണ് വിശാഖപട്ടണം പ്രസിഡന്റ്സ് ഫ്‌ലീറ്റ് റിവ്യൂവിന് ആതിഥേയത്വം വഹിക്കുന്നത്. രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാം 2006ൽ വിശാഖപട്ടണത്ത് ഫ്ലീറ്റ് അവലോകനം നടത്തിയിരുന്നു.

    നാവികസേനയുടെ അഭിപ്രായത്തിൽ, ഫ്ലീറ്റ് റിവ്യൂവിലൂടെ രാഷ്ട്രത്തലവന്മാർ കപ്പലുകളിലുള്ള വിശ്വാസവും രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവും വീണ്ടും ഊട്ടിയുറപ്പിക്കുന്നു. ഇത്തരം ഒരു പ്രകടനം 'യുദ്ധാധിഷ്ഠിത ഉദ്ദേശ്യങ്ങളില്ലാതെ' നടത്തുന്നതാണെന്നും വികസേന വ്യക്തമാക്കുന്നു.

    കഴിഞ്ഞ 2020ൽ നാവിക സേന അഭ്യാസ പ്രകടനം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ പകർച്ചവ്യാധി കാരണം അത് റദ്ദാക്കി. ആൻഡമാൻ നിക്കോബാറിലാണ് ഇത് നടത്താൻ നിശ്ചയിച്ചിരുന്നത്.

    ഇത്തവണ പ്രസിഡന്റ്സ് ഫ്ലീറ്റ് റിവ്യൂവിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ

    സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ സ്മരണാർത്ഥം, 'ഇന്ത്യൻ നാവികസേന - രാജ്യത്തിന്റെ സേവനത്തിന്റെ 75 വർഷം' എന്നതാണ് രാഷ്ട്രപതിയുടെ ഫ്ലീറ്റ് റിവ്യൂവിന്റെ 2022ലെ പ്രമേയം. ഇത്തവണ അറുപതിലധികം കപ്പലുകളും അന്തർവാഹിനികളും 50 വിമാനങ്ങളും അവലോകനത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

    കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, അന്തർവാഹിനികൾ എന്നിവയും അവലോകനത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന പരിപാടികളിൽ 'റിവ്യൂ ആങ്കറേജ്', 'സ്റ്റീംപാസ്റ്റ്', 'ഫ്ലൈപാസ്റ്റ്', 'പരേഡ് ഓഫ് സെയിൽസ്', സ്മാരക തപാൽ സ്റ്റാമ്പിന്റെ പ്രകാശനം എന്നിവ ഉൾപ്പെടുന്നു.

    ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, സഹായകപ്പലുകൾ, മറ്റ് നാവിക സംഘടനകളുടെ അഭിമാന നൗകകൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പങ്കാളിത്ത യൂണിറ്റുകളും കൃത്യമായ നാല് നിരകളായി നങ്കൂരമിടും. 'പ്രസിഡൻഷ്യൽ യാച്ച്റ്റ്' (Presidential Yacht) എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു നാവിക കപ്പലിലുള്ള രാഷ്ട്രപതി 'കടന്നുപോകുന്ന' (steaming past) എല്ലാ കപ്പലുകളെയും (പങ്കെടുക്കുന്ന) അവലോകനം ചെയ്യും.

    ''ഓരോ കപ്പലും പ്രസിഡൻഷ്യൽ യാച്ചിന് മുന്നിലൂടെ കടന്നുപോകുമ്പോൾ സുപ്രീം കമാൻഡറിന് (രാഷ്ട്രപതി) സല്യൂട്ട് നൽകും. ഒപ്പം ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങൾ ഒരേസമയം മുകളിലൂടെ പറന്ന് സല്യൂട്ട് അർപ്പിക്കും'' എന്നും നാവികസേന അറിയിച്ചു.

    സ്റ്റീം-പാസ്റ്റ് കൂടാതെ 50 വിമാനങ്ങളുടെ ഫ്‌ലൈപാസ്റ്റും ഉണ്ടാകും. ഇന്ത്യൻ നാവികസേനയുടെ വ്യോമയാന വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനങ്ങളും ഫ്‌ലൈപാസ്റ്റിൽ പങ്കെടുക്കും. അതിൽ ഏറ്റവും പുതിയ യുദ്ധവിമാനങ്ങളായ മിഖോയൻ മിഗ് 29കെ (Mikoyan MiG-29K), ബോയിംഗ് പി-8 വൺ നെംപ്യൂടൺ (Boeing P-8I Neptune), ഹാൾ ധ്രുവ് എംകെ ത്രി (HAL Dhruv MKIII) എന്നിവയും ഉൾപ്പെടുന്നു.

    Also Read- Explained: നിഗൂഢ സന്യാസിക്ക് മുൻ എംഡി ചിത്ര രാമകൃഷ്ണ രഹസ്യവിവരങ്ങൾ ചോർത്തിയത് മാത്രമല്ല; എൻഎസ്ഇയെ പിടിച്ചുകുലുക്കി കോ-ലൊക്കേഷൻ വിവാദവും

    ഫ്‌ലൈപാസ്റ്റിന് ശേഷം, മറൈൻ കമാൻഡോകൾ (മാർക്കോസ്) നടത്തുന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനെക്കുറിച്ചുള്ള ഒരു പ്രദർശന അഭ്യാസം, തിരച്ചിൽ-രക്ഷാപ്രവർത്തനം, അന്തർവാഹിനികളുടെ സ്റ്റീം-പാസ്റ്റ് എന്നിവയുണ്ടാകും. അഭ്യാസത്തിനു ശേഷം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെ നാവികശക്തി അവലോകനത്തിന് അവസാനം കുറിക്കും. തുടർന്ന് നേവൽ ബേസിൽ വച്ച് തപാൽ സ്റ്റാമ്പും പ്രത്യേക കവറും രാഷ്ട്രപതി പ്രകാശനം ചെയ്യും.

    ഇന്ത്യൻ നാവിക സേന

    ഇന്നത്തെ ആധുനിക ഇന്ത്യൻ നാവിക സേന 1612ൽ സൂററ്റിൽ രൂപവത്കരിക്കപ്പെട്ട റോയൽ ഇന്ത്യൻ നേവിയിൽ നിന്നാണ് രൂപംകൊണ്ടത്. രാജ്യത്തിന് സ്വതന്ത്ര്യം കിട്ടിയതിനു ശേഷം ഈ നാവികസേനയ്ക്ക് ഇന്ത്യൻ നേവി എന്ന പേര് നൽകപ്പെട്ടു. ഇന്ന് 55,000-ത്തിലധികം അംഗബലമുള്ള ഇന്ത്യൻ നാവിക സേന വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ്.
    Published by:Anuraj GR
    First published: