HOME » NEWS » Explained » HISTORY SIGNIFICANCE AND THEME OF WORLD BLOOD DONOR DAY 2021 NJ

World Blood Donor Day 2021| ലോക രക്തദാന ദിനത്തിന്റെ ചരിത്രവും, പ്രാധാന്യവും പ്രമേയവും

2005 ജൂൺ 14 നാണ് ലോക ആരോഗ്യ സംഘടന ആദ്യമായി ലോക രക്തദാന ദിനമായി ആചരിച്ചത്.

News18 Malayalam | news18-malayalam
Updated: June 14, 2021, 11:20 AM IST
World Blood Donor Day 2021| ലോക രക്തദാന ദിനത്തിന്റെ ചരിത്രവും, പ്രാധാന്യവും പ്രമേയവും
(Representational Photo: Shutterstock)
  • Share this:
എല്ലാ വർഷവും ജൂൺ 14 നാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്തം ദാനത്തിലൂടെ നിരവധി ജീവനുകളാണ് നാം രക്ഷിക്കുന്നത്. എല്ലാക്കാലത്തും രക്തദാനത്തിന് പ്രധാന്യം ഉണ്ടെങ്കിലും കോവിഡ് മഹാമാരിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രധാന്യം ഏറുന്നു. കോവിഡ് ബാധിച്ച് നിരവധി ആളുകളാണ് ദിവസേന ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ചികിത്സയുടെ പല ഘട്ടങ്ങളിലും ഇവർക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലും നാം അത് കണ്ടതാണ്.

ഓക്സിജൻ സിലിണ്ടർ, ആശുപത്രി ബെഡുകൾ, പ്ലാസ്മ ദാനം, രക്തം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടത്. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ നിരവധി കോവിഡ് രോഗികളെയാണ് ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാൻ സാധിച്ചത്. സുരക്ഷിതമായ രീതിയിലുള്ള രക്ത ദാനവും അത് രോഗികൾക്ക് പകർന്ന് നൽകുന്നതിനെ കുറിച്ചും ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. ലോക രക്തദാന ദിനം ലക്ഷ്യം വെക്കുന്നതും അതാണ്.


ചരിത്രം

2005 ജൂൺ 14 നാണ് ലോക ആരോഗ്യ സംഘടന ആദ്യമായി ലോക രക്തദാന ദിനമായി ആചരിച്ചത്. പിന്നീട് അങ്ങോട്ട് എല്ലാ വർഷവും രക്തദാനത്തിന്റെ പ്രധാന്യം അറിയിച്ചും ലോകത്ത് എമ്പാടുമുള്ള രക്തദാനം ചെയ്യുന്നവർക്ക് നന്ദി പറഞ്ഞും ദിനം ആചരിച്ച് വരുന്നു.

You may also like:ഇന്ന് ലോക രക്തദാന ദിനം: കോവിഡ് കാലത്ത് രക്തം ദാനം ചെയ്യുന്നത് സുരക്ഷിതമാണോ? തീ‍ർച്ചയായും അറിയേണ്ട കാര്യങ്ങൾ

പ്രാധാന്യം

ലോകത്തെ മിക്ക രാജ്യങ്ങളിലെയും പൊതുജന ആരോഗ്യ പരിപാലന മേഖലയിൽ രക്തത്തിന്റെ ലഭ്യത കുറവ് നേരിടുന്നുണ്ട്. ആളുകൾ രക്തം ദാനം ചെയ്യാൻ മുന്നോട്ട് വരിക എന്നത് മാത്രമാണ് ഇതിന് പോംവഴി. കോവിഡ് 19 മഹാമാരിയുടെ ഈ കാലത്ത് വൈറസ് ബാധിച്ച രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കാൻ പ്ലാസ്മ ദാനവും, രക്ത ദാനവും വലിയ പ്രാധാന്യം വഹിക്കുന്നു.

പ്രമേയം

ഏറെക്കുറെ മുദ്രാവാക്യത്തിന് സമാനമാണ് ലോക രക്തദാന ദിനത്തിന്റെ ഇത്തവണത്തെ പ്രമേയം. ലോകത്തിന്റെ തുടിപ്പിനായി രക്തം ദാനം ചെയ്യുന്നത് തുടരൂ എന്നാണ് ഇത്തവണത്തെ പ്രമേയം പറയുന്നത്. രക്തം ദാനം ചെയ്യുന്ന ശീലം തുടരണം എന്ന ആവശ്യമാണ് പ്രമേയം മുന്നോട്ട് വെക്കുന്നത്. രക്ത ദാനത്തിലൂടെ ഒരു ജീവൻ രക്ഷിക്കുന്നു എന്നത് പോലെ തന്നെ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ സൽകർമ്മം കാരണമാകുന്നു.

18നും 65നും ഇടയിൽ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ രക്തദാനം ചെയ്യുന്നവരില്‍ കേവലം 6 ശതമാനം മാത്രമാണ് സ്ത്രീകള്‍. എന്നാൽ ഇന്ന് ധാരാളം പെണ്‍കുട്ടികളും രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്.
Published by: Naseeba TC
First published: June 14, 2021, 11:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories