• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained| പത്ത് സെക്കൻഡ് വീഡിയോ വിറ്റു പോയത് 48 കോടി രൂപയ്ക്ക്, കോടികൾ കിലുങ്ങുന്ന NFT മാർക്കറ്റിനെക്കുറിച്ച് അറിയാം

Explained| പത്ത് സെക്കൻഡ് വീഡിയോ വിറ്റു പോയത് 48 കോടി രൂപയ്ക്ക്, കോടികൾ കിലുങ്ങുന്ന NFT മാർക്കറ്റിനെക്കുറിച്ച് അറിയാം

മൈക്കിൾ വിങ്കിൾമാൻ എന്ന ഡിജിറ്റൽ ആർട്ടിസ്റ്റിന്റേതായിരുന്നു 10 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അദ്ദേഹം വീഡിയോയുടെ ഉടമസ്ഥാവകാശം സാധൂകരിച്ചിരുന്നത്.

Digital art by Beeple (Image courtesy Twitter@beeple)

Digital art by Beeple (Image courtesy Twitter@beeple)

 • Last Updated :
 • Share this:
  ഒക്ടോബറിൽ മിയാമി സ്വദേശിയായ ആർട്ടുകളിൽ തൽപരനായ പാബ്ലോ റോഡ്രിഗസ് എന്നയാൾ ഇന്റർനെറ്റിൽ സൗജന്യമായി കാണാനാകുമായിരുന്ന 10 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ 67,000 ഡോളർ (ഏകദേശം 48 ലക്ഷം രൂപ) നൽകി വാങ്ങുകയുണ്ടായി. ആരിലും അതിശയം ജനിപ്പിക്കുന്ന കച്ചവടം ആയിരുന്നു അത്. എന്നാൽ കഴിഞ്ഞ ആഴ്ച്ച പുറത്തു വന്ന മറ്റൊരു വാർത്ത അദ്ദേഹം ഈ വീഡിയോ 6.6 മല്യൺ ഡോളറിന് (48 കോടി രൂപയ്ക്ക്) വിറ്റു എന്നാണ്.

  എന്താണ് ഈ വിൽപ്പനയ്ക്ക് പിന്നിൽ?

  മൈക്കിൾ വിങ്കിൾമാൻ എന്ന ഡിജിറ്റൽ ആർട്ടിസ്റ്റിന്റേതായിരുന്നു 10 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അദ്ദേഹം വീഡിയോയുടെ ഉടമസ്ഥാവകാശം സാധൂകരിച്ചിരുന്നത്. പുനർ നിർമ്മിക്കാൻ കഴിയുന്ന പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായി ഒരോ ഉൽപന്നത്തിന്റെയും ഉടമയെ കൃത്യമായി രേഖപ്പെടുത്താൻ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യക്ക് കഴിയും. ഇത്തരം സാങ്കേതി വിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ അസറ്റുകളെ നോൺ ഫൺജബിൾ ടോക്കൺ അഥവാ എൻ.എഫ്.ടി എന്നാണ് പറയുന്നത്.

  എന്താണ് നോൺ ഫൺജബിൾ ടോക്കൺ?

  ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയാത്ത വസ്തുക്കളെ ആണ് നോൺ ഫൺജബിൾ എന്ന് പറയുന്നത്. ഗോൾഡ്, ഡോളർ, ഓഹരി എന്നിവയെല്ലാം ഫൺജബിൾ വിഭാഗത്തിലാണ് വരുന്നത്. ഇവയെല്ലാം സമാനമായ രീതിയിൽ ഒരിടത്തും നിന്നും മറ്റൊരിടത്തേക്ക് മാറ്റനാകും. എന്നാൽ ഡിജിറ്റൽ കണ്ടന്റുകളിൽ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ അതൊരു നോൺ ഫൺജബിൾ ടോക്കൺ ആയി മാറുന്നു. ധാരാളം കോപ്പികൾ ഉൽപാദിപ്പിക്കാൻ ഇതുവഴി സാധിക്കില്ല, ഓരോ ഉള്ളടക്കവും ആരുടേതാണെന്നും ഇതിലൂടെ വ്യക്തമാകും.

  Also Read- സ്കൂളിന് ‘അനുയോജ്യമല്ലാത്ത’ വസ്ത്രം ധരിച്ചതിന് വിദ്യാർത്ഥിനിയെ വീട്ടിലേക്കയച്ചു

  നോൺ ഫൺജബിൾ (എൻഎഫ്ടി) ഉത്പന്നങ്ങളുടെ മാർക്കറ്റ്

  ഓപ്പൺ സീ ആണ് എൻഎഫ്ടി ഉത്പന്നങ്ങളുടെ മാർക്കറ്റ്. ഫെബ്രുവരിയിൽ മാത്രം 86 മില്ല്യൺ ഡോളറിന്റെ വിൽപനയാണ് ഓപ്പൺ സീയിൽ നടന്നത്. ജനുവരിയിൽ ഇത് 8 മില്യൺ മാത്രമായിരുന്നു. ബ്ലോക്ക് ചെയിൻ ഡാറ്റ പ്രകാരം കഴിഞ്ഞ വർഷത്തിലെ മാസം തോറുമുള്ള വിൽപ്പന 1.5 മില്യൺ മാത്രം ആയിരുന്നു. എൻഎഫ്ടിയിലേക്ക് പണം ഒഴുകുന്ന ഈ സാഹചര്യത്തിൽ നിക്ഷേപകർ കരുതിയിരിക്കണം എന്ന് വിദഗ്ധർ പറയുന്നു. പെട്ടെന്നുള്ള വളർച്ചയെപ്പോലെത്തന്നെ പെട്ടെന്ന് താഴേയ്ക്ക് പോകാനും സാധ്യതയേറെയാണ്. സമീപ കാലത്ത് പെട്ടെന്ന് ഉയർന്ന് പൊങ്ങിയ പലതിനും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

  കോടികളുടെ വ്യാപാരം

  വൻ തുകക്കാണ് എൻഎഫ്ടി ഉൽപന്നങ്ങൾ ഓപ്പൺ സീയിൽ വിറ്റു പോകുന്നത്. ക്രിസ്റ്റി എന്ന ലേല സ്ഥാപത്തിന്റെ 5,000 ചിത്രങ്ങൾ അടങ്ങിയ ഡിജിറ്റൽ ആർട്ട് മൂന്ന് മില്യൺ ഡോളറിനാണ് ലേലം ചെയ്യപ്പെട്ടത്. മാർച്ച് 11 നാണ് ലേലത്തിന്റെ കാലാവധി അവസാനിക്കുന്നത്.

  തങ്ങൾക്ക് തീർത്തും അപരിചിതമായ പ്ലാറ്റ്ഫോം ആയിരുന്നു ഇതെന്നും ബിഡ് തുടങ്ങി 10 മിനിട്ടിനുള്ളിൽ തന്നെ 100 നടുത്ത് ആളുകൾ ഉത്പന്നത്തിനോട് താൽപര്യം പ്രകടിപ്പിച്ചുവെന്നും അതിൽ 21 പേർ മില്യണിലാണ് ബിഡ് ചെയ്തതെന്നും ക്രിസ്റ്റി എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നോഹ് ഡേവിസ് പറയുന്നു. ഓൺലൈനിൽ വിൽപ്പനയിൽ 1 മില്യണിൽ കൂടുതൽ തന്റെ ഉൽപന്നങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും നോഹ് പറയുന്നു. ക്രിപ്റ്റോ കറൻസിയെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ ഡിജിറ്റൽ പണമായാലും സ്വീകരിക്കുമെന്ന് 1766 ൽ സ്ഥാപിതമായ ക്രിസ്റ്റിസ് വ്യക്തമാക്കി.

  നോൺ ഫൺജബിൾ ( എൻ എഫ് ടി) ഉത്പന്നങ്ങളുടെ പ്രചാരത്തിന് പിന്നിൽ

  അമേരിക്കൻ ദേശീയ ബാസക്കറ്റ് ബോൾ അസോസിയേഷൻ വീഡിയോകൾക്കായി തുടങ്ങിയ ടോപ്പ് ഷോട്ട് വെബ്സൈറ്റ് എൻഎഫ്ടി പ്രചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. മത്സരങ്ങളുടെ എൻഎഫ്ടി ഫോമിലുള്ള വീഡിയോകൾ വാങ്ങാനും വിൽക്കാനും വെബ്സൈറ്റ് അവസരം ഒരുക്കി. വെബ്സൈറ്റ് തുടങ്ങി 5 മാസത്തിനുള്ളിൽ 250 മില്ല്യണിന്റെ വിൽപ്പനയാണ് കമ്പനി നടത്തിയത്. ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ വീഡിയോകൾ വാങ്ങിക്കൂട്ടി വിൽപ്പന നടത്തുന്നവർ ഏറെയാണ്. തുടക്ക കാലത്ത് എൻഎഫ്ടി വീഡിയോകൾ വാങ്ങി കയ്യിൽ സൂക്ഷിച്ചവർ വൻ ലാഭം കൊയ്യുന്നതായാണ് റിപ്പോർട്ടുകൾ.
  Published by:Rajesh V
  First published: