നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • പഞ്ചായത്തിൽ വീടുകയറി ശ്രമിച്ചിട്ടും പാലായിലെ അഭിമാനപോരാട്ടത്തിൽ ജോസ് കെ.മാണി തോറ്റതെങ്ങിനെ?

  പഞ്ചായത്തിൽ വീടുകയറി ശ്രമിച്ചിട്ടും പാലായിലെ അഭിമാനപോരാട്ടത്തിൽ ജോസ് കെ.മാണി തോറ്റതെങ്ങിനെ?

  അതിജീവന പോരാട്ടത്തിനിറങ്ങിയ ജോസ് കെ മാണിക്ക് പിടിച്ചുനിൽക്കാൻ പോലുമാകാതെ ഒരു പഞ്ചായത്ത് വാർഡിൽ നേടാവുന്ന പരമാവധി ഭൂരിപക്ഷത്തിൽ തോൽവി സമ്മതിക്കേണ്ടി വന്നു.

  News18

  News18

  • Share this:
  സംസ്ഥാനത്തൊട്ടാകെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പോലെ ചുരുക്കി കാണാവുന്ന ഒന്നല്ല പാലാ എലിക്കുളം പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ നടന്നത്. കാലങ്ങളായി സിപിഎം ശക്തമായ പഞ്ചായത്താണ് എലിക്കുളം. അതായത് ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തും മുന്‍പ് തന്നെ ഇടതുമുന്നണി ഭരിക്കുന്ന കോട്ടയം ജില്ലയിലെ സിപിഎം ശക്തമായ പഞ്ചായത്തുകളില്‍ ഒന്ന്. അവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ ടോമി ഇടയോടിയില്‍ തോറ്റുപോയി എന്നത് കോട്ടയം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ നിര്‍ണായകമാണ്. ജില്ലയിലെ എല്‍ഡിഎഫില്‍ ഒന്നാമനായ കേരള കോണ്‍ഗ്രസ് എം അഞ്ചു സീറ്റിലും സിപിഎം മൂന്നു സീറ്റിലുമാണ് മത്സരിക്കുന്നത്. സിപിഐ കേവലം ഒരു സീറ്റിലും.

  ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥി തോറ്റു പോയി എന്നത് മാത്രമല്ല എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് ഫലത്തിന്റെ സൂചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ യുഡിഎഫ് രണ്ട് അപരന്മാരെയും മറികടന്ന് 159 വോട്ട് എന്ന വാര്‍ഡിലെ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു എന്നതാണ് രാഷ്ട്രീയം വ്യക്തമാക്കുന്ന മറ്റൊരു ഘടകം. യുഡിഎഫ് വിമതനായി ജോജോ ചീരാംകുഴി ആയിരുന്നു കഴിഞ്ഞതവണ ഇവിടെ വിജയിച്ചത്. കോവിഡ് ബാധിച്ച് കിടപ്പിലായ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാതെയാണ് മരിച്ചത്.

  14-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഫലം :

  ആകെ വോട്ട് 1183.
  പോള്‍ ചെയ്തത് 876.

  ജെയിംസ് ജീരകത്തില്‍ ( UDF) 512
  ടോമി എടയോടിയില്‍ ( LDF) 353
  ജയപ്രകാശ് വടകര ( BJP ) 3
  ജെയിംസ് ചൂരപ്പൊയ്ക ( സ്വത). 3 )
  ജെയിംസ് ചാക്കോ ( സ്വത...) 3
  ടോമി ( സ്വത ) 1
  ബേബി ( സ്വത...) 0

  ജോസ് കെ മാണി വീണ്ടും തോല്‍ക്കുന്നു. എന്തുകൊണ്ട്?

  ജോസ് കെ മാണി പാലായില്‍ മാണി സി കാപ്പനോട് തോറ്റത് പതിനയ്യായിരത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു. എലിക്കുളത്ത് സ്വന്തം സ്ഥാനാര്‍ഥിയെ ഇറക്കി അഭിമാന വിജയം നേടി തിരിച്ചുവരാനായിരുന്നു അദ്ദേഹം വ്യക്തിപരമായി ശ്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പലതവണ കേരളാ കോണ്‍ഗ്രസ്സ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി എലിക്കുളത്തെത്തി നേരിട്ട് പ്രചരണം സംഘടിപ്പിച്ചു. മിക്ക വീടുകളിലും ജോസ് കെ മാണി കയറിയിറങ്ങി. 'വികസനം ആഗ്രഹിക്കുന്നവര്‍ എല്‍ .ഡി .എഫിനൊപ്പം അണിചേരുകയാണെന്ന്' അദ്ദേഹം ആവര്‍ത്തിച്ചു.

  പോരായ്മ ഉണ്ടാകരുത് എന്ന് ഉറപ്പു വരുത്താന്‍ പാര്‍ട്ടിമന്ത്രി റോഷി അഗസ്റ്റിനെയും സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജിനെയും കളത്തിലിറക്കി കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരി എം എല്‍ എ ജോബ് മൈക്കിള്‍ എന്നിവരും കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു. പക്ഷേ അതിജീവന പോരാട്ടത്തിനിറങ്ങിയ ജോസ് കെ മാണിക്ക് പിടിച്ചുനില്‍ക്കാന്‍ പോലുമാകാതെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ നേടാവുന്ന പരമാവധി ഭൂരിപക്ഷത്തില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു.

  നിലവില്‍ ഒമ്പത് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ഭരണത്തിലുള്ള സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയ്ക്ക് കോവിഡ് കാല പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനങ്ങളുടെ ഇടയില്‍ നല്ല അഭിപ്രായവും ഉണ്ട്. കാബിനറ്റ് പദവി ഉള്ളവരും എം എല്‍ എ മാരും വീടുകയറി വലിയ പ്രചരണം നടന്നിട്ടും ഒരു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ജനം തയ്യാറായില്ല.സിപിഎം സംഘടനാ സംവിധാനം പിഴവില്ലാതെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും ജോസ് കെ മാണിയുടെ പാര്‍ട്ടിയെ പാലായിലെ ജനം മനസോടെ ഏറ്റെടുക്കുന്നില്ല. പാര്‍ട്ടിക്ക് സ്വാധീനമുള്ള പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ തോറ്റു എന്നതിനപ്പുറം ജില്ലയിലെ ഇടതു നേതൃത്വത്തിനു ചെറുതല്ലാത്ത നാണക്കേടുണ്ട്.

  ബിജെപിക്കാരുടെ വോട്ട്

  ശതമാനമാണ് നോക്കുന്നതെങ്കില്‍ വന്‍ നേട്ടമാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. 33 ശതമാനം. എന്നാല്‍ വോട്ടിന്റെ എണ്ണമെടുത്താല്‍ പുറത്തു പറയാനും പറ്റില്ല. മൂന്നു വോട്ടാണ് വാര്‍ഡില്‍ ആകെ ബിജെപിക്ക് നേടാനായത്. കഴിഞ്ഞ തവണ രണ്ട് ആയിരുന്നത് ഇത്തവണ മൂന്ന് ആയി. ഇവിടെ 50 വോട്ടെങ്കിലും നേടാവുന്ന ബിജെപി മൂന്നു വോട്ടിലേക്ക് ഒതുങ്ങി എന്നതാണ് സത്യം.

  തോല്‍വിക്ക് കാരണം ജോസ് കെ മാണി മാത്രമോ?

  ജോസ് കെ മാണി നേരിട്ട് തെരഞ്ഞെടുപ്പില്‍ നേതൃത്വം കൊടുത്തത് കൊണ്ട് തന്നെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ല. എന്നാല്‍ ജോസില്‍ ഒതുങ്ങുന്നതല്ല എലിക്കുളത്തെ പരാജയ കാരണങ്ങള്‍. കേരളത്തില്‍ ഇടതുതരംഗം ആഞ്ഞടിച്ച ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നത്. അതുകൊണ്ടുതന്നെ ഏഴുമാസം മുമ്പ് മൂന്നാംസ്ഥാനത്ത് പോയ സ്ഥലത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ഒന്നാമതെത്തുന്നത് സര്‍ക്കാരിന്റെ ഭരണവിലയിരുത്തല്‍ കൂടി ആണെന്ന് വിലയിരുത്തേണ്ടി വരും.
  Published by:Sarath Mohanan
  First published:
  )}