നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • ഒരു പൂ വിടരുന്നതെങ്ങനെ? ഉത്തരം കണ്ടെത്തി ശാസ്ത്രലോകം

  ഒരു പൂ വിടരുന്നതെങ്ങനെ? ഉത്തരം കണ്ടെത്തി ശാസ്ത്രലോകം

  കൃത്യമായ ആകൃതിയിലും നിശ്ചിത സമയപരിധിക്കുള്ളിലും വിരിയാനുള്ള കഴിവ് പുഷ്പങ്ങള്‍ക്ക് എങ്ങനെ ലഭിക്കുന്നു?

  Neelakurinji

  Neelakurinji

  • Share this:
   പൂക്കള്‍ എല്ലായ്‌പ്പോഴും നിശ്ചിത ദിനചര്യ പിന്തുടരുകയും വര്‍ഷത്തിലെ ഒരു നിശ്ചിത സമയത്ത് വിടരുകയും ചെയ്യുന്നത് എങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കൃത്യമായ ആകൃതിയിലും നിശ്ചിത സമയപരിധിക്കുള്ളിലും വിരിയാനുള്ള കഴിവ് പുഷ്പങ്ങള്‍ക്ക് എങ്ങനെ ലഭിക്കുന്നു? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം അമേരിക്കന്‍ ശാസ്ത്ര ജേണലായ പ്രൊസീഡിംഗ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് (PNAS)ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.

   ചൈനയിലെ നാന്‍ജിംഗ് യൂണിവേഴ്‌സിറ്റി, ബയോളജിക്കല്‍ സയന്‍സിലെയും ജപ്പാനിലെ നാരാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെയും നാല് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണ് പിഎന്‍എഎസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പുഷ്പ പ്രത്യുത്പാദന ഭാഗങ്ങള്‍ ശരിയായി രൂപപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഒരു ചെറിയ പ്രോട്ടീന്‍ ഒന്നിലധികം കടമകള്‍ വഹിക്കുന്നുവെന്ന് ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തി.

   ഒരു പുഷ്പത്തിന്റെ വിവിധ ഭാഗങ്ങളായ പുഷ്പദലങ്ങള്‍, ഇതളുകള്‍, കേസരങ്ങള്‍, പുഷ്പജനികള്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിനുള്ള പുഷ്പ മെറിസ്റ്റംസ് (Floral meristems) വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ പുഷ്പ ഭാഗങ്ങളുടെ വികസനം ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട മെറിസ്റ്റംസ് വികസനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഗവേഷകര്‍ അവരുടെ പഠനത്തില്‍ കണ്ടെത്തി.

   പുഷ്പ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ അവയവങ്ങളുടെ രൂപീകരണത്തിനുള്ള കോശ സ്രോതസ്സ് മൂലകോശങ്ങളാണ് നല്‍കുന്നത്. ഫ്‌ളോറല്‍ മെറിസ്റ്റംസുകളില്‍, WUSCHEL (WUS) തമ്മിലുള്ള ഒരു ഫീഡ്ബാക്ക് ലൂപ്പിലൂടെ മൂലകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനെ സംബന്ധിച്ചും പുഷ്പ മൂലകോശങ്ങളെ തിരിച്ചറിയുന്ന ഒരു ജീനിനെ സംബന്ധിച്ചും പഠനത്തില്‍ പരാമര്‍ശിക്കുന്നു.

   Also Read-ഇനി ഗൂഗിള്‍ വഴിയും കോവിഡ് വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം; ചെയ്യേണ്ടതിത്ര മാത്രം

   പഠനത്തിന് നേതൃത്വം നൽകിയ എര്‍ലി ഷാങ് നടത്തിയ പ്രസ്താവനയില്‍ പറയുന്നത്, KNUCKLES (KNU) എന്ന ഒരു ചെറിയ പ്രോട്ടീന്‍ ഡബ്ല്യൂയുഎസ്നെ നേരിട്ട് അടക്കിനിര്‍ത്തുന്നു. ഇത് ശരിയായ സമയത്ത് പുഷ്പ മൂലകോശ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് കാരണമാകുന്നു. പക്ഷെ, പുഷ്പജനി വികാസം ഉറപ്പുവരുത്തുന്നതിനായി ഒരു നിശ്ചിത കാലയളവിനുള്ളില്‍ ശക്തമായ പുഷ്പ മൂലകോശ പ്രവര്‍ത്തനം എങ്ങനെ അവസാനിക്കുമെന്നത് പൂര്‍ണ്ണമായി മനസ്സിലാകാന്‍ സാധിച്ചില്ലെന്നും അവര്‍ പരാമര്‍ശിച്ചു. പഠനത്തിലെ ഒരു മുതിര്‍ന്ന രചയിതാവായ തോഷിറോ ഇറ്റോ പറയുന്നതിങ്ങെയാണ്, “യുറേഷ്യയിലെയും ആഫ്രിക്കയിലെയും ഒരു ചെറിയ പൂച്ചെടിയായ തലെ ക്രെസ്, മൗസ് ഇയര്‍ ക്രെസ് അല്ലെങ്കില്‍ അറബിഡോപ്‌സിസ് എന്നും ഒക്കെ അറിയപ്പെടുന്ന അറബിഡോപ്‌സിസ് തലിയാന പുഷ്പിക്കുന്ന പ്രത്യേക ഘട്ടത്തില്‍ കെഎന്‍യുവിന് ശക്തമായ പുഷ്പ മെറിസ്റ്റമുകളെ പൂര്‍ണ്ണമായും നിര്‍ജ്ജീവമാക്കാന്‍ കഴിയും. പല കര്‍ത്തവ്യങ്ങള്‍ കാരണം കെഎന്‍യു അതിന്റെ സ്ഥാനം നിര്‍ദ്ദിഷ്ട ജോലികളിലൂടെ നിര്‍വ്വഹിക്കുന്നു.”

   പഠനത്തിന്റെ അനുബന്ധ രചയിതാവ് ബോ സണ്‍ പറയുന്നത് ഇങ്ങനെയാണ്, “കെഎന്‍യു ഒരു ചെറിയ കാലയളവിനുള്ളില്‍ പുഷ്പ മെറിസ്റ്റം വികസനം പൂര്‍ത്തിയാക്കുന്നതില്‍ സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും പുഷ്പ പ്രത്യുത്പാദന ഭാഗങ്ങള്‍ ശരിയായി രൂപപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.”
   Published by:Naseeba TC
   First published:
   )}