• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?

Explained: ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?

ഓഹരി വിപണി അതിന്റെ ഉയർച്ചയിൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ നിക്ഷേപകർ തങ്ങളുടെ ഓഹരി വിൽക്കുകയാണോ അതോ നിലനിർത്തുകയാണോ പുതിയ നിക്ഷേപങ്ങൾ ആരംഭിക്കുകയാണോ വേണ്ടത്?

മുംബൈ സറ്റേക് എക്സ്ചേഞ്ച്

മുംബൈ സറ്റേക് എക്സ്ചേഞ്ച്

  • Last Updated :
  • Share this:


    2020 മാർച്ചിലെ തകർച്ചയ്‌ക്കുശേഷം ഓഹരി വിപണിയിൽ ഏതാണ്ട് നൂറു ശതമാനം വളർച്ച ഉണ്ടായിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലമുണ്ടായ ലോക്ക്ഡൗണിന് ശേഷം സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചു വന്നതാണ് ഇതിനു കാരണം.ഇത്തരമൊരു സാഹചര്യത്തിൽ നിക്ഷേപകർ എന്താണ് ചെയ്യേണ്ടത്? ഓഹരി വിപണി അതിന്റെ ഉയർച്ചയിൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ നിക്ഷേപകർ തങ്ങളുടെ ഓഹരി വിൽക്കുകയാണോ അതോ നിലനിർത്തുകയാണോ പുതിയ നിക്ഷേപങ്ങൾ ആരംഭിക്കുകയാണോ വേണ്ടത്?

    മുന്നോട്ടുള്ളവഴിയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ

    മാർച്ചിലെ വിപണിയുടെ തകർച്ചയുടെ ഘട്ടത്തിൽ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ 60% ഓഹരിയും 40% കടവും ഉണ്ടായിരുന്നു എന്ന് കരുതുക.മാർച്ചിലെ സാഹചര്യത്തെ അപേക്ഷിച്ച് ഇപ്പോൾ വിപണിയിൽ 100% ഉയർച്ച ഉണ്ടായിട്ടുണ്ട്. വാർഷിക വരുമാനം 6% ആണെന്ന് കണക്കാക്കിയാൽ നിലവിലെ സ്ഥിതി 74% ഓഹരി, 26% കടം എന്ന നിലയിലായിരിക്കും. പോർട്ട്ഫോളിയോയുടെ അടിസ്ഥാന ഘടനയിൽ നിന്ന് കാര്യമായ വ്യതിചലനം ഈ അവസ്ഥയിൽ ഉണ്ടായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പോർട്ട്ഫോളിയോ റീബാലൻസിങിൽ നമുക്ക് അഭയം പ്രാപിക്കേണ്ടി വരും. അതിലൂടെ 60:40 എന്ന നമ്മുടെ ആദ്യത്തെ വിഹിതം നിലനിർത്താൻ കഴിയും. നഷ്ടത്തിനുള്ള സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും

    പോർട്ട്ഫോളിയോ റീബാലൻസിങ്

    നിക്ഷേപകർ വർഷത്തിലൊരിക്കലെങ്കിലും തങ്ങളുടെ പോർട്ട്ഫോളിയോ റീബാലൻസ് ചെയ്യേണ്ടതുണ്ട്. എന്നാൽ വിപണി ഇതുവരെ ശക്തമായ റിട്ടേൺസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പോർട്ട്ഫോളിയോ പുനഃപരിശോധിക്കുകയും റീബാലൻസ് ചെയ്യുകയുമാവും ഏറ്റവും മികച്ച തന്ത്രം. അതിലൂടെ നഷ്ടത്തിനുള്ള സാധ്യത പരമാവധി കുറച്ച് ദീർഘകാലത്തേക്കുള്ള റിട്ടേൺസ് നിലനിർത്താൻ കഴിയും. ഏതൊരു നിക്ഷേപകനും തന്റെ ലക്ഷ്യത്തിനനുസരിച്ചു വേണം പോർട്ട്ഫോളിയോ വിഹിതം വെയ്ക്കാൻ. എല്ലാത്തരംലക്ഷ്യങ്ങൾക്കും വേണ്ടി ഒരേ തരത്തിൽ നിക്ഷേപം നടത്തുക അപ്രായോഗികമാണ്.

    നിങ്ങളുടെ ലക്ഷ്യം

    ഹ്രസ്വകാലത്തേക്കുള്ളതാണെങ്കിലും ഓഹരിയ്ക്കു വേണ്ടി കുറഞ്ഞ തുകയാണ് നിക്ഷേപിച്ചതെങ്കിലും വിപണിയിലെ ഉയർച്ച നിങ്ങൾക്ക് ലാഭമുണ്ടാക്കാനുള്ള അവസരമാണ് നൽകുന്നത്. അതിലൂടെ നിങ്ങളുടെ പോർട്ട്ഫോളിയോയിലെ ഓഹരി വിഹിതം കുറയ്ക്കാനും കഴിയും. എന്നാൽ, ദീർഘകാലത്തേക്കുള്ള ലക്ഷ്യമാണ് നിങ്ങൾക്കുള്ളതെങ്കിൽ ഈ സമയം കൊണ്ട് നിങ്ങളുടെ ഓഹരി വിഹിതം കൂടുകയും അസന്തുലിതമാവുകയും ചെയ്തിട്ടുണ്ടാകും. അത്തരം സാഹചര്യത്തിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യതയും കൂടും. റീബാലൻസിങിലൂടെ പോർട്ട്ഫോളിയോയെ സന്തുലിതമാക്കി തിരിച്ചു കൊണ്ടുവരികയാവും ഈ ഘട്ടത്തിൽ ഉചിതം.

    Also Read- Explained: നിക്ഷേപിച്ചതിലും കൂടുതൽ പണം തിരികേ നേടാൻ എൽഐസി നിവേഷ് പ്ലാൻ; അറിയേണ്ടതെല്ലാം

    നിങ്ങൾക്ക് പുതുതായി നിക്ഷേപം ആരംഭിക്കാൻ കൈയിൽ പണമുണ്ടാവുകയും എന്നാൽ നിക്ഷേപത്തിന്റെ കാലയളവ് കുറവുമാണെങ്കിൽ (3 വർഷത്തിൽ താഴെ) ഓഹരിയ്ക്കുവേണ്ടി നിക്ഷേപിക്കുന്നത് ഒഴിവാക്കുകയാണ് അഭികാമ്യം.എന്നിട്ട് പോർട്ട്ഫോളിയോയിൽ ഓഹരിയുടെ ചെറിയൊരു വിഹിതം മാത്രം നിലനിർത്തുക.വിപണി മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന സമയത്ത് നിക്ഷേപകരെല്ലാം പൊതുവെ വികാരങ്ങൾക്ക് അടിമപ്പെട്ട് സാഹചര്യം മുതലെടുത്തുകൊണ്ട് പരമാവധി ലാഭം നേടാനാകും ശ്രമിക്കുക. എന്നാൽ സാഹചര്യങ്ങൾ ആക്സമികമായി മാറിമറിഞ്ഞാൽ ഈ സമീപനം നെഗറ്റീവ് ആയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. പോർട്ട്ഫോളിയോ വിലയിരുത്തുന്നതിലും റീബാലൻസ് ചെയ്യുന്നതിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഒരു സെർട്ടിഫൈഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുടെ ഉപദേശം തേടാവുന്നതാണ്.

    Published by:Anuraj GR
    First published: