HOME » NEWS » Explained » HOW DOES 2 DG DRDOS NEW ORAL DRUG FOR COVID 19 WORK AA

Explained: ഇന്ത്യയുടെ പുതിയ കോവിഡ് ചികിത്സാ മരുന്നായ 2-ഡി ജിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഡി ആർ ഡി ഒ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് ചികിത്സാ മരുന്ന് '2-ഡീഓക്സി-ഡി-ഗ്ലൂക്കോസ്' അഥവാ '2-ഡി ജി'-യുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധനും ചേർന്ന് മെയ് 17-ന് പുറത്തിറക്കി.

News18 Malayalam | news18-malayalam
Updated: May 18, 2021, 2:02 PM IST
Explained: ഇന്ത്യയുടെ പുതിയ കോവിഡ് ചികിത്സാ മരുന്നായ 2-ഡി ജിയെ കുറിച്ച് അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം
  • Share this:
ഡി ആർ ഡി ഒ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് ചികിത്സാ മരുന്ന് '2-ഡീഓക്സി-ഡി-ഗ്ലൂക്കോസ്' അഥവാ '2-ഡി ജി'-യുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധനും ചേർന്ന് മെയ് 17-ന് പുറത്തിറക്കി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി സി ജി ഐ) കോവിഡ് 19 രോഗികളിൽ ഈ മരുന്ന് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി നൽകിയിരുന്നു.

എങ്ങനെയാണ് ഈ മരുന്ന് പ്രവർത്തിക്കുക?

ക്ലിനിക്കൽ പരിശോധനകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈ മരുന്ന് കോവിഡ് രോഗബാധ മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ രോഗമുക്തി വേഗത്തിലാക്കാൻ സഹായിക്കുകയും ഓക്സിജൻ പിന്തുണയിന്മേലുള്ള അവരുടെ ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ മരുന്ന് വൈറസ് ബാധിച്ചിട്ടുള്ള കോശങ്ങളിൽ അടിഞ്ഞു കൂടുകയും വൈറസിന്റെ ഊർജോത്പാദനത്തെയും സിന്തസിസിനെയും തടഞ്ഞ് വൈറസിന്റെ വളർച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നു. വൈറസ് ബാധിച്ചിട്ടുള്ള കോശങ്ങളിൽ മാത്രമേ ഈ മരുന്ന് അടിഞ്ഞു കൂടുന്നുള്ളൂ എന്നതാണ് ഇതിന്റെ സവിശേഷതയെന്ന് ഗവണ്മെന്റ് പുറത്തിറക്കിയ കുറിപ്പ് അവകാശപ്പെടുന്നു.

Also Read ഒരൊറ്റ ഇടിമിന്നൽ 18 ആനകളെ കൊല്ലാൻ‌ മാത്രം പ്രഹരശേഷിയുള്ളതാണോ?

ക്ലിനിക്കൽ പരീക്ഷണങ്ങൾ
2020 ഏപ്രിലിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഐ എൻ എം എ എസ്-ഡി ആർ ഡി ഒ ശാസ്ത്രജ്ഞർ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയുമായി (സി സി എം ബി) സഹകരിച്ച് ലബോറട്ടറി പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. ഈ തന്മാത്ര കോവിഡ് 19-ന് കാരണമായ വൈറസിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നതായും വൈറസിന്റെ വളർച്ചയെ അത് തടഞ്ഞു നിർത്തുന്നതായും ഈ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ്, ഒക്റ്റോബർ മാസങ്ങൾക്കിടയിൽ ഡി ആർ ഡി ഒ-യും അവരുടെ വ്യാവസായിക പങ്കാളികളായ ഡി ആർ എല്ലും ചേർന്ന് 110 രോഗികൾക്കിടയിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടം സംഘടിപ്പിച്ചു. രണ്ടാം ഘട്ട പരീക്ഷണവും വിജയകരമായതോടെ 2020 നവംബറിൽ ഡി സി ജി ഐ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കുള്ള അനുമതി നൽകി. ഡൽഹി, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 27 ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 220 കോവിഡ് രോഗികൾക്കിടയിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തിയതെന്ന് ഗവണ്മെന്റ് അറിയിച്ചു.

Also Read കോവിഡ് പോസിറ്റീവായാൽ വാക്സിൻ എടുക്കാമോ? കോവിഡ് മുക്തരായവർ വാക്സിൻ എടുക്കേണ്ടത് എപ്പോൾ?

മരുന്നിന്റെ മേന്മകൾ
2-ഡി ജി ഒരു ജനറിക് തന്മാത്രയും ഗ്ലൂക്കോസിനോട് സമാനമായ ഒന്നുമായതിനാൽ അത് ഉത്പാദിപ്പിക്കാനും വലിയ അളവിൽ ലഭ്യമാക്കാനും എളുപ്പമാണെന്ന് ഗവണ്മെന്റ് ഔദ്യോഗികമായി അറിയിക്കുന്നു. ഒരു സാഷെയിൽ പൗഡറിന്റെ രൂപത്തിൽ ലഭിക്കുന്ന മരുന്ന് വെള്ളത്തിൽ അലിയിച്ച് കുടിയ്ക്കുകയാണ് വേണ്ടത്.
Published by: Aneesh Anirudhan
First published: May 18, 2021, 2:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories