നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: സൈകോവ് ഡി വാക്സിൻ പ്രവർത്തിക്കുന്നത് എങ്ങനെ? മറ്റ് വാക്സിനുകളിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെടുന്നു? 

  Explained: സൈകോവ് ഡി വാക്സിൻ പ്രവർത്തിക്കുന്നത് എങ്ങനെ? മറ്റ് വാക്സിനുകളിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെടുന്നു? 

  റെഗുലേറ്റർ അംഗീകരിക്കുകയാണെങ്കിൽ SARS-CoV-2 അണുബാധയ്‌ക്കെതിരായ ലോകത്തിലെ ആദ്യത്തെ ഡി‌എൻ‌എ വാക്സിൻ ആയിരിക്കും സൈകോവ് ഡി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില പുതിയ വാക്സിനായ സൈകോവ് ഡിയുടെ അടിയന്തര അനുമതിയ്ക്കായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (CDSCO) അപേക്ഷ നൽകി. റെഗുലേറ്റർ അംഗീകരിക്കുകയാണെങ്കിൽ SARS-CoV-2 അണുബാധയ്‌ക്കെതിരായ ലോകത്തിലെ ആദ്യത്തെ ഡി‌എൻ‌എ വാക്സിൻ ആയിരിക്കും സൈകോവ് ഡി (ZyCov-D).

   എന്താണ് സൈകോവ് ഡി (ZyCov-D) വാക്സിൻ? വാക്സിന്റെ പ്രവ‍ർത്തനം എങ്ങനെ?
   സൈകോവ് ഡി ഒരു “പ്ലാസ്മിഡ് ഡി‌എൻ‌എ” വാക്സിൻ ആണ്. അതായത് പ്ലാസ്മിഡ് എന്നറിയപ്പെടുന്ന ഒരു തരം ഡി‌എൻ‌എ തന്മാത്ര ജനിതകമായി രൂപകൽപ്പന ചെയ്താണ് വാക്സിൻ തയ്യാറാക്കിയിരിക്കുന്നത്. ഈ വാക്സിനിലെ പ്ലാസ്മിഡുകൾ കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസായ SARS-CoV-2 ന്റെ സ്പൈക്ക് പ്രോട്ടീൻ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉപയോഗിച്ച് കോഡ് ചെയ്തിരിക്കുന്നതാണ്. വാക്സിൻ സ്വീകർത്താവിന്റെ ശരീരത്തിലെ സെല്ലുകൾക്ക് കോഡ് നൽകുന്നു. അതിനാൽ അവ വൈറസിന്റെ സ്പൈക്ക് ബാഹ്യ പാളി നിർമ്മിക്കാൻ തുടങ്ങും. രോഗപ്രതിരോധ ശേഷി ഇത് ഒരു ഭീഷണിയായി തിരിച്ചറിഞ്ഞ് പ്രതികരണമായി ആന്റിബോഡികൾ വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   മിക്ക കോവിഡ് വാക്സിനുകളും നിലവിൽ രണ്ട് ഡോസുകളായാണ് നൽകുന്നത്. കൂടാതെ രണ്ട് സിംഗിൾ-ഷോട്ട് വാക്സുകളും ലഭ്യമാണ്. എന്നാൽ സൈകോവ് ഡി മൂന്ന് ഡോസുകളായാണ് നൽകുക. ഒന്നും രണ്ടും മൂന്നും ഷോട്ടുകൾക്കിടയിൽ 28 ദിവസത്തെ ഇടവേള ആവശ്യമാണ്.

   ഈ വാക്സിന്റെ മറ്റൊരു സവിശേഷത സിറിഞ്ച് രീതിയിലുള്ള ഇൻജക്ടിങ് ഗണ്ണാണ് വാക്സിനെടുക്കുന്നതിന് ഉപയോ​ഗിക്കുന്നത്. സൂചിക്കു പകരം, ഉയർന്ന സമ്മർദത്തിൽ വാക്സിൻ ഉള്ളിലേക്ക് തുളച്ചുകയറുന്ന ഉപകരമാണ് ഉപയോ​ഗിക്കുന്നത്. കുത്തിവച്ചിടത്തെ അസ്വസ്ഥതകളും പാർശ്വഫലങ്ങളും കുറയുമെന്നതാണ് ഇതിന്റെ ​ഗുണം.

   കേന്ദ്രസർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും (ഐസിഎംആർ) പിന്തുണയോടെയാണ് സൈകോവ്-ഡി വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്.

   സൈകോവ് ഡി വാക്സിൻ ഫലപ്രദമാണോ? വാക്സിന്റെ സുരക്ഷിതത്വം എത്രത്തോളമുണ്ടാകും?
   മൂന്ന് ഘട്ടങ്ങളിലായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സൈകോവ് ഡി പരീക്ഷിച്ചു. ഇതിൽ 28,000 ത്തിലധികം പേർ പങ്കെടുത്തു. പങ്കെടുത്തവരിൽ ആയിരം പേർ 12 നും 18 നും ഇടയിൽ പ്രായമുള്ളവരാണ്. ആദ്യ രണ്ട് ഘട്ടങ്ങൾ വാക്സിൻ “സുരക്ഷിതവും രോഗപ്രതിരോധശേഷി നൽകുന്നതുമാണെന്ന്” തെളിയിച്ചതായി 2020 ഡിസംബറിൽ സൈഡസ് ഗ്രൂപ്പ് ചെയർമാൻ പങ്കജ് ആർ പട്ടേൽ പറഞ്ഞിരുന്നു.

   ഇതുവരെയുള്ള ട്രയൽ ഡാറ്റ അനുസരിച്ച്, ഡോസ് ലഭിച്ചവരിൽ കോവിഡ് 19ന്റെ രോഗലക്ഷണങ്ങൾ 67 ശതമാനം കുറയ്ക്കാൻ വാക്സിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ് -19 ന്റെ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും മരണം തടയുന്നതിനും വാക്സിനേഷന്റെ രണ്ട് ഡോസുകൾ മതിയെന്നാണ് വിവരം. അതേസമയം മൂന്ന് ഡോസുകൾ എടുത്തവരിൽ ചെറിയ ലക്ഷണങ്ങൾ പോലും ഉണ്ടാകില്ലെന്നും ട്രയൽ ഡാറ്റയിൽ പറയുന്നു.

   സൈകോവ് ഡി വാക്സിൻ ഡെൽറ്റ വേരിയന്റിനെതിരെ പ്രവർത്തിക്കുമോ?
   “കോവിഡ് -19 ന്റെ രണ്ടാം തരംഗം ഏറ്റവും ഉയർന്ന സമയത്ത്” രാജ്യത്തുടനീളമുള്ള 50 ക്ലിനിക്കൽ ട്രയൽ സൈറ്റുകളിൽ സൈക്കോവ്-ഡിയുടെ വലിയ തോതിലുള്ള മൂന്നാം ട്രയൽ നടത്തിയിരുന്നു. ഇത് ഡെൽറ്റയ്‌ക്കെതിരായ വാക്‌സിൻ ഫലപ്രാപ്തി ഉറപ്പുനൽകുമെന്ന് കരുതുന്നതായി കമ്പനി വ്യക്തമാക്കി. മറ്റ് പകർച്ചവ്യാധികളെയും കോവിഡ് വകഭേദങ്ങളെയും ലക്ഷ്യം വയ്ക്കുന്നതിന് സൈക്കോവ്-ഡി “ആവശ്യമെങ്കിൽ” നവീകരിക്കാൻ കഴിയുമെന്നും കമ്പനി അറിയിച്ചു.

   വാക്സിനുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകളുണ്ടോ
   ഡോ. പട്ടേൽ പറയുന്നതനുസരിച്ച്, സൈക്കോവ്-ഡിയുടെ ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് കമ്പനി വിവരങ്ങൾ അധികൃത‍ർക്ക് സമർപ്പിച്ചു. എന്നാൽ മൂന്നാം ഘട്ട ട്രയലിൽ നിന്നുള്ള വിവരങ്ങൾ ഇപ്പോഴും ലഭിക്കുന്നതേയുള്ളൂ. ഇതിന് നാല് മുതൽ ആറ് മാസം വരെ എടുക്കും.

   വാക്സിനുകളുടെ സുരക്ഷയെയും രോഗപ്രതിരോധ ശേഷിയെയും സംബന്ധിച്ച് മനുഷ്യ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ശാസ്ത്രീയ തെളിവുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പൊതുജനാരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. സെല്ലുലാർ ഡി‌എൻ‌എ വാക്സിനുകൾ സ്വയം രോഗപ്രതിരോധ രോഗങ്ങൾക്ക് കാരണമാകുമോയെന്ന് ചില ആശങ്കകൾ വിദ​ഗ്ധ‍ർ ഉയർത്തിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}