നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Gmail ഉപയോഗിക്കുന്നവര്‍ക്ക് ഇമെയില്‍ എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം?

    Gmail ഉപയോഗിക്കുന്നവര്‍ക്ക് ഇമെയില്‍ എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം?

    ഇമെയില്‍ നേരത്തെ തന്നെ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കുകയാണ് എങ്കില്‍, അത് മറ്റ് ജോലികളെ തടസ്സപ്പെടുത്തുകയില്ല. ഷെഡ്യൂള്‍ ചെയ്തു വെയ്ക്കുന്ന സമയത്ത് അത് ഓട്ടോമാറ്റിക്കായി അയക്കപ്പെടും.

    News18

    News18

    • Share this:
      ജിമെയില്‍ ഉപയോഗിച്ച് മെയില്‍ സന്ദേശം അയക്കുമ്പോള്‍ ഷെഡ്യൂള്‍ ചെയ്ത് അയയ്ക്കാന്‍ കഴിയുമെന്ന് എത്ര പേര്‍ക്കറിയാം? ഒരു ഇമെയില്‍ ഷെഡ്യൂള്‍ ചെയ്യാന്‍ വളരെ കുറച്ച് നിമിഷങ്ങള്‍ അല്ലെങ്കില്‍ ഒരു മിനിറ്റ് സമയം മാത്രമാണ് എടുക്കുക. എന്നാല്‍ എല്ലാ ഇമെയില്‍ ആപ്പുകളും സേവനദാതാക്കളും ഈ സൗകര്യം അനുവദിച്ച് നല്‍കുകയില്ല. ഷെഡ്യൂളിങ്ങ് പ്രക്രിയ വഴി മറ്റ് ആഡ്-ഓൺ സേവനങ്ങളോ സോഫ്‌റ്റ്വെയറുകളോ ഉപയോഗിക്കുന്നതില്‍ നിന്നുള്ള ബുദ്ധിമുട്ടും സമയനഷ്ടവും ലാഭിക്കാം. ഇപ്പോള്‍ കൂടുതല്‍ ഉപയോക്താക്കൾക്ക് കൂടുതൽ സഹായകമാക്കി കൊണ്ട് കമ്പ്യട്ടറിലും മൊബൈലിലും സൗകര്യപ്രദമായ രീതിയില്‍ ഷെഡ്യൂളിങ്ങ് പ്രക്രിയ ഉപയോഗിക്കാന്‍ സാധിക്കും.

      ജോലി സ്ഥലത്താണ് ഇമെയില്‍ ഷെഡ്യൂളിങ്ങ് പ്രക്രിയ കൂടുതല്‍ സഹായകമാകുന്നത്. ജോലി സംബന്ധമായ കാര്യങ്ങള്‍ അറിയിക്കുന്നതിനും വിവരങ്ങള്‍ കൈമറുന്നതിനും ഇമെയില്‍ നേരത്തെ തന്നെ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കുകയാണ് എങ്കില്‍, അത് മറ്റ് ജോലികളെ തടസ്സപ്പെടുത്തുകയില്ല. ഷെഡ്യൂള്‍ ചെയ്തു വെയ്ക്കുന്ന സമയത്ത് അത് ഓട്ടോമാറ്റിക്കായി അയക്കപ്പെടും. ജോലി സംബന്ധമായി മാത്രമല്ല, അത്യാവശ്യമല്ലാത്ത സ്വകാര്യ ഇമെയില്‍ സന്ദേശമാണ് എങ്കിലും, തയ്യാറാക്കിയ ഉടന്‍ തന്നെ അയക്കാതെ, എന്നാല്‍ മറന്നു പോകാതെ പിന്നീട് അയക്കുന്നതിന് ഷെഡ്യൂളിങ്ങ് സഹായിക്കുന്നു.

      ആന്‍ഡ്രോയ്ഡിലും ഐഫോണിലും എങ്ങനെയാണ് ഇമെയില്‍ ഷെഡ്യൂള്‍ ചെയ്യുക

      1. നിങ്ങളുടെ ആന്‍ഡ്രോയ്ഡ്, ഐഓസ് മൊബൈലിലെ ജിമെയില്‍ ആപ്പ് ഉപയോഗിച്ച്, സന്ദേശം തയ്യാറാക്കിയതിന് ശേഷം, ആപ്പിന്റെ മുകള്‍ഭാഗത്ത് സെന്‍ഡ് ബട്ടണ് സമീപത്തുള്ള മൂന്ന് കുത്തില്‍ ക്ലിക്ക് ചെയ്യുക.

      2. മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്തതിന് ശേഷം, ‘ഷെഡ്യൂള്‍ സെന്‍ഡ്’ എന്ന ബട്ടണ്‍ അമര്‍ത്തുക.

      3. തുടര്‍ന്ന് സന്ദേശം ഷെഡ്യൂള്‍ ചെയ്യു്‌നതിനായി “പിക്ക് ഡേറ്റ് & ടൈം” അല്ലങ്കില്‍ നേരത്തെ സജ്ജീകരിച്ചിരിക്കുന്ന സമയം തിരഞ്ഞെടുക്കുക.

      4. നിങ്ങള്‍ “പിക്ക് ഡേറ്റ് & ടൈം” ഓപ്ഷന്‍ തിരഞ്ഞെടുത്തതിന് ശേഷം, ഒരു തീയ്യതിയും സമയവും തിരഞ്ഞെടുക്കുക, ശേഷം, ‘ഷെഡ്യൂള്‍ സെന്‍ഡ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

      എങ്ങനെയാണ് വെബ് ഉപയോഗിച്ച് ഇമെയില്‍ സന്ദേശം ഷെഡ്യൂള്‍ ചെയ്യുക

      1. നിങ്ങള്‍ ഇമെയില്‍ സന്ദേശം, വെബ് ബ്രൗസര്‍ ഉപയോഗിച്ച് ജിമെയിലില്‍ തയ്യാറാക്കിയതിന് ശേഷം, സെന്‍ഡ് ബട്ടണ് അടുത്ത് കാണുന്ന താഴേക്ക് ആരോ മാര്‍ക്ക് കാണിക്കുന്ന നീല ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

      2. തുടര്‍ന്ന്, നിങ്ങളുടെ ഇമെയില്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനായി “ഷെഡ്യൂള്‍ സെന്‍ഡ്” അമര്‍ത്തുക.

      3. നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ സഹായിക്കുന്ന കുറച്ച് തീയതികള്‍ ഓപ്ഷനില്‍ വരും. അതില്‍ നിന്നും നിങ്ങള്‍ക്ക് സൌകര്യപ്രദമായ സമയം തിരഞ്ഞെടുക്കാന്‍ സാധിക്കും, നിങ്ങള്‍ ‘സെലക്ട് ഡേറ്റ് & ടൈം’ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി.

      4. ഇനി സന്ദേശം അയയക്കേണ്ട തീയ്യതിയും സമയവും തിരഞ്ഞെടുക്കുക.

      നിങ്ങള്‍ ഇമെയില്‍ ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങള്‍ തയ്യാറാക്കിയ സന്ദേശം ‘ഷെഡ്യൂള്‍ഡ്’ എന്ന ഫോള്‍ഡറില്‍ ഓട്ടോമാറ്റിക്കായിത്തന്നെ സന്ദേശം സെന്‍ഡ് ആകുന്നത് വരെ കാത്തു കിടക്കും. അത് സെന്‍ഡ് ആകുന്നത് വരെ, നിങ്ങള്‍ക്ക് ഷെഡ്യൂള്‍ ഫോള്‍ഡറില്‍ തിരികെ എത്തി സന്ദേശത്തില്‍ തിരുത്തലുകള്‍ വരുത്താനും, സമയം മാറ്റി നല്‍കാനും, അഥവാ അത് അയക്കേണ്ടതില്ലങ്കില്‍ ഡിലീറ്റ് ചെയ്യാനുമുള്ള അവസരം ലഭിക്കും.
      Published by:Sarath Mohanan
      First published:
      )}