HOME » NEWS » Explained »

Explainer| ഹൃദയം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാൻ നിങ്ങൾ എത്രമാത്രം വ്യായാമം ചെയ്യണം?

90,000 ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് വ്യായാമവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ശാരീരിക പ്രവർത്തനങ്ങൾ ഹൃദയാരോഗ്യത്തിന് നല്ലതാണ് എന്നതിന്റെ തെളിവുകൾക്ക് കരുത്തേകുന്നതാണ് ഈ പഠനം.

News18 Malayalam | news18-malayalam
Updated: February 24, 2021, 2:37 PM IST
Explainer| ഹൃദയം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാൻ നിങ്ങൾ എത്രമാത്രം വ്യായാമം ചെയ്യണം?
keep your heart healthy
  • Share this:
നിങ്ങൾക്ക് ആരോഗ്യകരമായ ഒരു ഹൃദയം വേണമെങ്കിൽ നിങ്ങൾ കൂടുതൽ വ്യായാമം ചെയ്യണം. ശാരീരിക പ്രവർത്തനങ്ങളും ഹൃദയ രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ പഠനമനുസരിച്ച് കൂടുതൽ വ്യായാമം ചെയ്യുന്നവരിൽ ഹൃദ്രോഗ സാധ്യത കുറവാണെന്ന് കണ്ടെത്തി. ദിവസവുമുള്ള ഓട്ടം, നടത്തം എന്നിവ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ വ്യായാമങ്ങളാണ്.

90,000 ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് വ്യായാമവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ശാരീരിക പ്രവർത്തനങ്ങൾ ഹൃദയാരോഗ്യത്തിന് നല്ലതാണ് എന്നതിന്റെ തെളിവുകൾക്ക് കരുത്തേകുന്നതാണ് ഈ പഠനം. സജീവമായി ജോലികൾ ചെയ്യുന്ന ആളുകളുടെ ഹൃദയം കൂടുതൽ ആരോഗ്യകരമായിരിക്കും.1940 കളുടെ അവസാനത്തിലും1950 കളുടെ തുടക്കത്തിലും, ബ്രിട്ടീഷ് എപ്പിഡെമിയോളജിസ്റ്റായ ജെറമി മോറിസ് നടത്തിയ പഠനമനുസരിച്ച് ഡബിൾ ഡെക്കർ വാഹനങ്ങളിൽ കയറിയിറങ്ങി ടിക്കറ്റുകളെടുക്കുന്ന ബ്രിട്ടീഷ് ബസ് കണ്ടക്ടർമാർക്ക് ദിവസം മുഴുവൻ ഇരുന്ന് വാഹനമോടിക്കുന്ന ഡ്രൈവർമാരെക്കാൾ ഹൃദയാഘാത സാധ്യത കുറവാണെന്ന് കണ്ടെത്തി.

Also Read- സഹോദരി വിഷം കലർത്തിയതറിയാതെ ഐസ്ക്രീം കഴിച്ചു; ചികിത്സയിലിരുന്ന യുവതിയും മരിച്ചു

അതിനുശേഷവും നിരവധി എപ്പിഡെമോളജിക്കൽ പഠനങ്ങൾ ശാരീരിക പ്രവർത്തനങ്ങളും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും തമ്മിലുള്ള സമാന ബന്ധങ്ങൾ കണ്ടെത്തി. മിക്കവയും, കൂടുതൽ ശാരീരിക പ്രവർത്തനങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്നാണ് കണ്ടെത്തിയത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൂടുതൽ ശാരീരിക പ്രവർത്തനങ്ങൾ നടത്തുന്ന ആളുകളുടെ ഹൃദയവും ധമനികളും മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കും.

എന്നാൽ ചില പഠനങ്ങളിൽ, വർഷങ്ങളായി നീണ്ടുനിൽക്കുന്ന അതികഠിനമായ വ്യായാമമുറകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. വളരെയധികം വ്യായാമം ചെയ്യുന്നത് ഹൃദയത്തെ തകരാറിലാക്കുമെന്ന സൂചനകളാണ് ഇവ നൽകുന്നത്. എന്നാൽ ആ പഠനങ്ങൾ പൊതുവെ അത്ലറ്റുകളെയും മറ്റും ലക്ഷ്യം വച്ചുള്ളവയായിരുന്നു.

നിരവധി പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഹൃദയാരോഗ്യം സംബന്ധിച്ച് നിരവധി സംശയങ്ങളും ആളുകൾക്കിടയിലുണ്ട്. നമ്മുടെ ഹൃദയത്തിനുവേണ്ടി നമ്മൾ വളരെയധികം വ്യായാമം ചെയ്യേണ്ടതുണ്ടോ? ഒരേ അളവിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ നിന്ന് പുരുഷന്മാരിലും സ്ത്രീകളിലും ഒരേ അളവിൽ ഹൃദയ-രോഗ സാധ്യത കുറയ്ക്കുന്നുണ്ടോ? ഇങ്ങനെ നീളുന്നു സംശയങ്ങൾ.

Also Read- മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽച്ചാടി, വലയൊതുക്കി, ഭക്ഷണം കഴിച്ച് രാഹുൽ ഗാന്ധി

ഈ സംശയങ്ങൾക്ക് പരിഹാരമായാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി പ്രൊഫസറായ ഡോ. ടെറൻസ് ഡ്വയറും സംഘവും ജീവിതശൈലിയും രോഗസാധ്യതയും എന്ന വിഷയത്തിൽ പഠനം നടത്തിയത്. 500,000ത്തിലധികം മുതിർന്ന പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ചുള്ള ആരോഗ്യ, ജീവിതശൈലി വിവരങ്ങളുടെ ഒരു വലിയ ഡാറ്റാബേസ് യു കെ ബയോബാങ്കിൽ ലഭ്യമാണ്. 2006 മുതൽ, ഈ സന്നദ്ധപ്രവർത്തകർ ജനിതക, മെഡിക്കൽ പരിശോധനയ്ക്കായി രക്തം, മൂത്രം, ഉമിനീർ സാമ്പിളുകൾ ഇവിടെ നൽകുന്നുണ്ട്. അവരിൽ ഒരു ലക്ഷത്തിലധികം പേർ ഒരാഴ്ച ആക്റ്റിവിറ്റി ട്രാക്കറുകൾ ധരിക്കാനും അവർ എത്രമാത്രം ശാരീരിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് കണക്കാക്കാനും സമ്മതിച്ചു.

ഡോ. ഡ്വയറും കൂട്ടരും ഇത്തരത്തിൽ ട്രാക്കറുകൾ ധരിച്ച പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 90,000 ത്തിലധികം പേരിലാണ് പഠനം നടത്തിയത്. പഠനത്തിൽ ചേർന്നതിനുശേഷമുള്ള വർഷങ്ങളിൽ ആർക്കൊക്കെ ഹൃദ്രോഗം വന്നുവെന്നും അവരുടെ ജീവിത ശൈലി എങ്ങനെ ആയിരുന്നുവെന്നും കണ്ടെത്താൻ ശ്രമിച്ചു. ഇതിൽ നിന്ന് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കുന്നവർ ഹൃദ്രോഗത്തിൽ നിന്ന് രക്ഷപ്പെടുന്നതായി കണ്ടെത്തി. ശരീരഘടന, പുകവലി, സാമൂഹിക സാമ്പത്തിക നില, മറ്റ് ഘടകങ്ങൾ എന്നിവയും ഹൃദ്രോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

എന്നാൽ കൂടുതൽ വ്യായാമം ചെയ്യുന്നത് ഗുണകരമാണോയെന്ന് ഗവേഷകർ കണ്ടെത്തിയിട്ടില്ല. ആഴ്ചയിൽ 50 മിനിറ്റോ അതിൽ കൂടുതലോ വ്യായാമം ചെയ്യുന്നവർക്ക്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ് കണ്ടെത്തൽ. മുമ്പുണ്ടായിരുന്നതിനേക്കാൾ ശക്തമായ തെളിവുകൾ ഈ പഠന ഫലങ്ങൾ നൽകുന്നതായും ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് ഊർജ്ജസ്വലമായ ശാരീരിക പ്രവർത്തനങ്ങൾ പ്രധാനമാണെന്നും ഡോ. ടെറൻസ് ഡ്വയർ പറയുന്നു.
Published by: Rajesh V
First published: February 24, 2021, 2:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories