• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | കേന്ദ്രവും കേരളവും ഇന്ധന നികുതി കുറയ്ക്കുമ്പോൾ പെട്രോളിനും ഡീസലിനും എത്ര കുറയും?

Explained | കേന്ദ്രവും കേരളവും ഇന്ധന നികുതി കുറയ്ക്കുമ്പോൾ പെട്രോളിനും ഡീസലിനും എത്ര കുറയും?

പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയത്. ഇതിന് ആനുപാതികമായി സംസ്ഥാന നികുതിയിലും കുറവ് വരും

  • Share this:
    തിരുവനന്തപുരം: സാധാരണക്കാർക്ക് ആശ്വാസമേകി കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ (Fuel Price) എക്സൈസ് തീരുവ (Excise Duty) കുറച്ചതോടെ സംസ്ഥാന സർക്കാരിന്‍റെ നികുതി ആനുപാതികമായി കുറയും. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് സംസ്ഥാനത്ത് കുറയുന്നത്. സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.40 രൂപയും ഡീസൽ ലിറ്ററിന് 7.36 രൂപയുമാണ് കുറയുന്നത്.

    നേരത്തെ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയത്. ഇതിന് ആനുപാതികമായി സംസ്ഥാന നികുതിയിലും കുറവ് വരും. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാന നികുതിയും ആനുപാതികമായി കുറയുമെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ പ്രഖ്യാപനം വന്നത്. സംസ്ഥാന നികുതിയിൽ ഉണ്ടാകുന്ന കുറവാണ് ധനമന്ത്രി വ്യക്തമാക്കിയത്. ഇതോടെയാണ് കേരളത്തിൽ പെട്രോൾ ലിറ്ററിന് 10.40 രൂപയും ഡീസൽ ലിറ്ററിന് 7.36 പൈസയും കുറയുമെന്ന് വ്യക്തമായത്.

    ഇന്ന് വൈകുന്നേരത്തോടെയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാനും പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കാനുമുള്ള തീരുമാനം കേന്ദ്രസർക്കാർ അറിയിച്ചത്. ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പെട്രോൾ ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

    പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ 9 കോടിയിലധികം ഗുണഭോക്താക്കൾക്ക് ഈ വർഷം ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുമെന്നും മന്ത്രി നിർമല സീതാരാമൻ അറിയച്ചു. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

    Also Read- Petrol-Diesel Price | 'സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകണം; മുമ്പ് കുറയ്ക്കാത്തവർ പ്രത്യേകിച്ച്': ധനമന്ത്രി നിർമല സീതാരാമൻ

    “ഞങ്ങൾ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയും കുറയ്ക്കുന്നു. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും,” നിർമല സീതാരാമൻ ട്വിറ്ററിൽ പറഞ്ഞു. ഇത് കേന്ദ്ര സർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതുമുതൽ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

    ഉക്രെയ്ൻ സംഘർഷം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങളും കോവിഡ് -19 മഹാമാരിയിൽ നിന്ന് ലോകം കരകയറുന്നതും കണക്കിലെടുത്താണ് സീതാരാമൻ പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായെന്ന് അവർ പറഞ്ഞു.

    അതിനാൽ, വെല്ലുവിളി നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുത്ത് അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തിൽ നിലനിർത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമൻ പറഞ്ഞു.

    “ദരിദ്രരെയും ഇടത്തരക്കാരെയും സഹായിക്കാൻ ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തൽഫലമായി, ഞങ്ങളുടെ ഭരണകാലത്തെ ശരാശരി പണപ്പെരുപ്പം മുൻ സർക്കാരുകളെ അപേക്ഷിച്ച് കുറവായിരുന്നു, ”സീതാരാമൻ പറഞ്ഞു.
    Published by:Anuraj GR
    First published: